ഇടവേളയ്ക്ക് ശേഷം ഇനി സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായതോടെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ കൂടി ഇന്ന് തുറക്കും. ബാച്ച്‌ അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച്‌ ചര്‍ച്ച…

സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ, എല്ലാവരും ഹാജരാകണമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്ക് ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പകുതി കുട്ടികള്‍ വീതമായിരിക്കും 21വരെ ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ ഈ മാസം 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വവ്യക്തമാക്കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂര്‍ത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു

ഇന്നുമുതല്‍ ക്ലാസ്സ് തുടങ്ങും

തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 ക്ലാ‍സുകളും ബിരുദ, പിജി ക്ലാ‍സുകളും ഇന്നു തുടങ്ങും. 10,11,12 ക്ലാ‍സുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാ‍സുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ട‍ന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭി‍ക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈ‍ന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും. 10,11,12 ക്ലാസുകളില്‍ പൊതു പരീക്ഷ‍യ്ക്കു മുന്‍പ് എല്ലാ പാഠ‍ഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കല്‍ നല്‍കുക എന്നിവ‍യ്ക്കാണു മുന്‍ഗണന. ഫോക്കസ് ഏരിയ‍യ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍…

തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും

ചെന്നൈ: തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. 15 മുതല്‍ 18 വരെയുള്ള പ്രായത്തിമുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. തമിഴ്നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.19,280 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു. 2,897 പേര്‍ക്കാണ് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണം ചെന്നൈയില്‍ 8000 വരെ എത്തിയിരുന്നു. 20 മരണം കൂടി സ്ഥിരീകരിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സ്കൂള്‍ അധികൃതര്‍ സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഫെബ്രുവരി നാലു മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും…

പരീക്ഷ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട് ഉമ്മിനിയില്‍ പരീക്ഷ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യന്‍- ദേവകി ദമ്ബതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യസമയത്ത് ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ വിദ്യാര്‍ത്ഥിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് മരിച്ച ബീന. കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരെ കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ റൂമിനുളളിലെ ജനല്‍കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളേജില്‍ പോയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഫീസടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ സര്‍വകലാശാലയെ സമീപിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പലിനെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം. പരീക്ഷയെഴുതാന്‍ സാധിക്കാതെ വരുമോയെന്ന വിഷമത്തെ…

ശ്രുതിമോള്‍ക്ക്‌ ഡോക്‌ടറാകാന്‍ സി.പി.എം. 10 ലക്ഷം നല്‍കും

ചെറുതോണി: റാങ്ക്‌ നേടിയിട്ടും പണമില്ലാത്തതുകൊണ്ട്‌ മെഡിസിന്‌ ചേര്‍ന്ന്‌ പഠിക്കാന്‍ സാധിക്കാത്ത മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക്‌ സഹായഹസ്‌തവുമായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്‌. ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ്‌ സി.വി. വര്‍ഗീസ്‌ ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്‌. ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ്‌ പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച്‌ നല്‌കുമെന്ന്‌ ജില്ലാ സെക്രട്ടറി പറഞ്ഞു. ഇതിനായി റോമിയോ സെബാസ്‌റ്റ്യന്‍ ചെയര്‍മാനും പി.ബി. സബീഷ്‌ കണ്‍വീനറും ഇ.എന്‍ ചന്ദ്രന്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി രണ്ടിന്‌ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ച്‌ ഇതിനായി തുക സമാഹരിക്കും. എല്ലാ സഹായങ്ങളും നല്‍കാന്‍ സി.പി.എം സന്നദ്ധമാണെന്ന്‌ സി.വി. വര്‍ഗീസ്‌ പറഞ്ഞു. ശ്രുതിമോളുടെ അമ്മ ബിന്ദുവിനോട്‌ കുടുംബ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ സി.വി. ആദ്യം വിദ്യാഭ്യാസത്തിനായുള്ള സഹായം നല്‍കുമെന്നും പിന്നീട്‌ വാസയോഗ്യമായ…

കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; തീരുമാനം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ നാളെ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാവുക. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച്‌ ആലോചിക്കും. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്ബോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനസമിതി യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച്‌് തീരുമാനമുണ്ടാവും. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.

കൊവിഡ് വ്യാപനത്തിനിടയിലെ സ്‌കൂള്‍ അധ്യയനം; മുഖ്യമന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ച്‌ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കൊവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തുന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്. അതിനിടെ, വിവാദമായ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് പാര്‍ട്ടി സമ്മേളന പശ്ചാത്തലത്തില്‍ അഞ്ഞൂറിലേറെ പങ്കെടുത്ത തിരുവാതിര കഴിഞ്ഞ ദിവസം അരങ്ങേറിയത്. രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം അധികം

സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയിൽ സർക്കാർ; അന്തിമ തീരുമാനം വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷം

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സ്‌കൂളുകളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയാൽ ഏതെല്ലാം ക്ലാസുകൾ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തിൽ നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ വിദഗ്ധർ വ്യക്തമാക്കിയത്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ…

എസ്​.എസ്​.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി​ പരീക്ഷ ഫലം പ്രഖ്യാപിച്ചു​. മൂന്നുമണിമുതല്‍ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളിലൂടെ അറിയാം. ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. കൈറ്റിന്‍റെ പോര്‍ട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്​സൈറ്റിന്​ പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ്​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷഫലം ലഭ്യമാകുന്ന വെബ്​സൈറ്റുകള്‍ 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in എസ്.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം http://sslchiexam.kerala.gov.in ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ) ഫലം http:/thslchiexam.kerala.gov.in ടി.എച്ച്‌.എസ്.എല്‍.സി.…