സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും…
Category: Educational
അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദം; പിജി ലാറ്ററല്‍ എന്‍ട്രി, ഗവേഷണത്തിന് മുന്‍തൂക്കം
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും. രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് മാതൃകാപരീക്ഷകള്‍. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി ഒന്‍പത് ലക്ഷത്തിലധികം പേരാണ്…
ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല
തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നല്‍കി കേരള സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിര്‍ണയ സമയത്താണ് അബദ്ധം മനസ്സിലായത്. കേരള സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷല്‍ പരീക്ഷ ആയതിനാല്‍ കുറച്ചു പേര്‍ മാത്രമേ എഴുതിയുള്ളു. സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ് എന്ന പേപ്പര്‍ എഴുതിയവര്‍ക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസില്‍ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നല്‍കുകയായിരുന്നു. ഇതുവരെ സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയോ…
അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരാം; പ്രവേശനം നിലവിലുള്ള രീതിയില്‍ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് അഞ്ചാം വയസ്സില്‍ പ്രവേശനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്ബോള്‍ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. ജൂണ്‍ 1ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകള്‍ സംയുക്തമായി നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും, ശിവന്‍കുട്ടി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന…
പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുന:ക്രമീകരിച്ചു.ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്‌സ്,ഇക്കണോമിക്‌സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്‌ക്ക് പകരം ഇവര്‍ക്ക് വര്‍ക്ക് ഷീറ്റുകളായിരിക്കും നല്‍കുക.എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെറിയ ക്ലാസുകളിലെ പരീക്ഷകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് റാഗിങിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം…
ഇടവേളയ്ക്ക് ശേഷം ഇനി സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായതോടെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ കൂടി ഇന്ന് തുറക്കും. ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച…
സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ, എല്ലാവരും ഹാജരാകണമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്ക് ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പകുതി കുട്ടികള്‍ വീതമായിരിക്കും 21വരെ ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ ഈ മാസം 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വവ്യക്തമാക്കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂര്‍ത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു
ഇന്നുമുതല്‍ ക്ലാസ്സ് തുടങ്ങും
തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 ക്ലാസുകളും ബിരുദ, പിജി ക്ലാസുകളും ഇന്നു തുടങ്ങും. 10,11,12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭിക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും. 10,11,12 ക്ലാസുകളില്‍ പൊതു പരീക്ഷയ്ക്കു മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കല്‍ നല്‍കുക എന്നിവയ്ക്കാണു മുന്‍ഗണന. ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍…