കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍…
Category: Cinema
നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു
ചെന്നൈ: നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യന്‍ അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മാശനത്തില്‍. പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്‌മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മക്കള്‍. സിനിമാ താരം ശാലിനി മരുമകളാണ്. സിനിമ പ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര്‍ ആദാരാഞ്ജലി അര്‍പ്പിച്ചു. #BREAKING | நடிகர் அஜித்தின் தந்தை பி.சுப்ரமணியம் உடல்நலக்குறைவால் சென்னையில் காலமானார்#AjithKumar | #Subramaniam | #PSubramaniam pic.twitter.com/PXGv4UWoqO — PuthiyathalaimuraiTV (@PTTVOnlineNews) March 24, 2023 தன்னைத்தானே தகவமைத்து கொண்ட தமிழ் திரையுலகின் முன்னணி நடிகர், அன்புச்சகோதரர் திரு.அஜித்குமார் அவர்களின் தந்தை திரு.பி.சுப்ரமணியம் மறைந்தார் என்ற செய்தியறிந்து மிகுந்த வருத்தமுற்றேன்,தந்தையை இழந்து வாடும் திரு.அஜித்குமார் மற்றும் அவரது குடும்பத்தினருக்கும் என் ஆழ்ந்த…
‘ചേച്ചിയമ്മ..’: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു
കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ഗിന്നസ് പക്രു. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകള്‍ ദീപ്തയ്‌ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേര്‍ എത്തി. പോസ്റ്റില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.
സുബിയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു, ചികിത്സ വേഗത്തിലാക്കിയത് സുരേഷ് ഗോപി ഇടപെട്ടിട്ടെന്ന് ടിനി ടോം
നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടനും സുഹൃത്തുമായ ടിനി ടോം. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് സുബിയ്ക്ക് രോഗം ബാധിച്ചതെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹകാര്യം തീരുമാനത്തിലെത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. പതിനേഴ് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സുബിയുടെ സുഹൃത്താണ് തന്നെ ഇക്കാര്യം അറിയിച്ചത്. പുറത്ത് അധികം ആരെയും വിവരം അറിയിച്ചിരുന്നില്ല. കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി പലരുമായും ബന്ധപ്പെട്ട് എട്ടുദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ച…
നടി സുബി സുരേഷ് അന്തരിച്ചു.
സിനിമ, ടെലിവിഷൻ താരവും, അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. 34 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു; ഓര്‍മയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരന്‍ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ചെന്നെയിലെ വാഹിനി സ്റ്റുഡിയോയില്‍ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയര്‍ ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയര്‍ എന്ന നിലയില്‍ ഒരു ചെറിയ സമയത്തിനുശേഷം, ചലച്ചിത്ര നിര്‍മാതാവായ അദുര്‍തി സുബ്ബ റാവുവിന്റെ കീഴില്‍ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951 ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹസംവിധായകനായി. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാര്‍ഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി. 1980ല്‍ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്.…
മോറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് ഫഹദും നസ്രിയയും
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. തമിഴിലും തെലുങ്കിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്കെത്തുന്നത്. അവതാരകയായും താരം ചെറിയ പ്രായത്തിലെ തിളങ്ങിയിട്ടുണ്ട്. ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നത്. എന്നാല്‍ പിന്നീട് വലിയൊരു ഇടവേളയാണ് താരം എടുത്തത്. മടങ്ങി വരവില്‍ പക്ഷെ ഫഹദിന്റെ മറ്റൊരു മുഖമാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ഫഹദ്. ഇരുവരും ഒന്നിച്ചെത്തിയത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്.വിവാഹ ശേഷവും ഇരുവരും സിനിമകളില്‍ സജീവമാണ്. ഇപ്പോഴിതാ മൊറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് രണ്ടുപേരും. ഇതിനോടകം തന്നെ ആരാധകര്‍ ഇവരുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. View this post on Instagram A post shared by Nazriya Nazim Fahadh…
ഇതാണ് എന്റെ ക്ളാസ് മുറി,ലോ കോളേജ് ഓര്‍മ്മകളുമായി മമ്മൂട്ടി
എറണാകുളം ലോ കോളേജില്‍ താന്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതായിരിന്നു എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം.ഞങ്ങള്‍ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു- മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. അല്‍മമേറ്റര്‍ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Mammootty (@mammootty)
ദിലീപേട്ടാ ഇതാണ് എന്റെ പെണ്ണ്! പ്രണയിനിയെ ‘ജനപ്രിയ’ നായകന് പരിചയപ്പെടുത്തി കാളിദാസ് ജയറാം
രണ്ട് ദിവസം മുൻപായിരുന്നു ജയറാമിന്റെ അടുത്ത ബന്ധുവിൻറെ കല്യാണം. താരകുടുംബത്തിനൊപ്പം കാളിദാസിൻറെ പ്രണയിനി തരിണി കലിംഗരായരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൻറെ കാമുകിയെ നടന്‍ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിൻറെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദിലീപിനെക്കൂടാതെ നടന്മാരായ പ്രഭു, സിദ്ധാര്‍ഥ്, വിക്രം പ്രഭു, അരുണ്‍ വിജയ് അടക്കമുള്ള പ്രമുഖരെയും വീഡിയോയില്‍ കാണാം. View this post on Instagram A post shared by Zero Gravity Photography (@zerogravityphotography) View this post on Instagram A post shared by kalidas Jayaram Times (@kalidas_jayaram_times) View this post on Instagram A post shared by kalidas Jayaram Times (@kalidas_jayaram_times)
‘ഞാന്‍ പഴയതുപോലെ അല്ല, ഞാന്‍ ആരുടെയും അടിമയല്ല’; ട്രോളിയവര്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍
മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിലൊരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതീ പിടിച്ചുപറ്റിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ, അല്‍ഫോണ്‍സ് പുത്രനെയും പൃഥ്വിരാജ് നല്‍കിയ അഭിമുഖങ്ങളെയും പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. ഇപ്പോഴിതാ, തന്നെ ട്രോളുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് അദ്ദേഹം നീക്കം ചെയ്തു. ‘എന്നെ ട്രോളുന്നതും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങള്‍ക്ക് മാത്രമാണ് നല്ലത്. എനിക്ക് വേണ്ടിയല്ല ഇതൊന്നും. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ…