ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി. കുറിച്ച ആറു വിക്കറ്റിന് 173 റണ്‍ വിജയികള്‍ എട്ടുപന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഇംപാക്‌ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍. 15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍…

‘നിങ്ങളൊക്കെ നല്ല നടീനടന്മാരാണ്, എന്നാല്‍ ഇങ്ങിനെയൊന്നും അഭിനയിക്കരുത്’ ; രാമകൃഷ്ണന്‍ വിഷയത്തില്‍ അമ്മയ്ക്ക് വിമര്‍ശനം

കലാമണ്ഡലം സത്യഭാമയില്‍ നിന്നും ആര്‍എല്‍വി രാമകൃഷ്ണന് രൂക്ഷമായ ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ സിനിമാ നടീനടന്മാരുടെ സംഘടന പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. പീഡനക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും സിനിമാസംഘടനയുടെ പക്ഷത്ത് നിന്നും രാമകൃഷ്ണന്‍ നേരിട്ട വിഷയത്തില്‍ കണ്ടില്ലെന്നും രാമകൃഷ്ണന് ഒരു വലിയ വേദി ഒരുക്കാനെങ്കിലും അമ്മ ശ്രദ്ധിക്കണമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറച്ചുസിനിമകളിലെങ്കിലും അഭിനയിച്ചിട്ടുള്ള ഡോ. രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ നല്‍കിയിട്ടും നടീനടന്മാരുടെ സംഘടനയില്‍ നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിന് എതിരേയാണ് വിമര്‍ശനം. സംഘടനയില്‍ അംഗമല്ലാത്ത ഷാരൂഖ് ഖാന് വരെ നിങ്ങളുടെ വേദിയില്‍ വന്ന് നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തമെന്നും അദ്ദേഹത്തിന് വേണ്ടി ചുരുങ്ങിയത് ഒരു വേദിയെങ്കിലും ഒരുക്കിക്കൊടുക്കൂ മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെയെന്നും ഹരീഷ് പേരടി കുറിച്ചു. നിങ്ങളൊക്കെ നല്ല നടീനടന്മാരാണ് എന്നാലൂം ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും പറയുന്നു. ഹരീഷ്…

റഷ്യയില്‍ ആക്രമണം; 60 മരണം, 115 പേര്‍ക്ക് പരിക്ക് ; പിന്നില്‍ ഐ.എസ് ഭീകരര്‍

മോസ്‌കോ: റഷ്യയില്‍ നടന്ന വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 115 പേര്‍ക്ക് പരിക്കേറ്റു. മോസ്‌േകായില്‍ സംഗീത പരിപാടി നടന്ന ക്രോകസ് സിറ്റി ഹാളിലാണ് തോക്കുമായി എത്തിയ അക്രമി സംഘം വെടിവയ്പ് നടത്തിയത്. അഞ്ച് കുട്ടികളടക്കം 115 പേര്‍ ആശുപത്രിയിലാണെന്നും ഇവരില്‍ 110 മുതിര്‍ന്നവരുണ്ട്. 60 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി മിഖാലി മുരഷ്‌കോ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റേറ്റ് ഏറ്റെടുത്തു. ഐ.എസ് പ്രവര്‍ത്തകരാണ് ജനക്കൂട്ടത്തെ ആക്രമിച്ചതെന്ന് ഭീകര സംഘടന വ്യക്തമാക്കി. പ്രച്ഛന്നവേഷം ധരിച്ചെത്തിയ അക്രമികള്‍ കെട്ടിടത്തില്‍ കടക്കുകയായിരുന്നു. വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഹാളില്‍ നിറയെ തീയും കറുത്ത പകയും നിറഞ്ഞു. മൂന്ന് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ആക്രമണം നടന്നപ്പോള്‍ നിരവധി പേര്‍ കസേരകള്‍ക്കും മറ്റും പിന്നിലൊളിച്ചുവെന്ന് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ…

‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’; പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റിന് സ്‌റ്റേ

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത വെല്ലുവിളി നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്‌ട് ചെക്കഗ് യൂണിറ്റ് കൊണ്ടുവന്ന വിജ്ഞാപനം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. വിജ്ഞാപനം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.പി പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്, കേസിന്റെ മെരിറ്റിനെ കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായതുമില്ല. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കൊമേഡിയന്‍ കുനാല്‍ കമ്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. ഫാക്‌ട് ചെക് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിയന്ത്രണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിവര സാങ്കേതിക വിദ്യ (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) ചട്ടം, 2021ല്‍ ഭേദഗതി വരുത്തി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം…

പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരില്‍ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആശ്വാസമായ വിധിയുമായി സുപ്രീം കോടതി. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചില്ല. കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച നിയമം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഈ സമയത്ത് അത്തരമൊരു നടപടിയിലേക്ക് കടന്നാല്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി. പുതുതായി നിയമിതരായ കമ്മീഷന്‍ അംഗങ്ങളായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കെതിരെ യാതൊരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭണകൂടത്തിന്റെ വിരല്‍തുമ്ബിലാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തെറ്റാണെന്ന് അനുമാനിക്കാന്‍ കഴിയില്ല. നിയമിക്കപ്പെട്ടിരിക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി. കക്ഷിയുടെ അസൗകര്യം സുപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് കമ്മീഷണര്‍മാരുടെ നിയമനം ബില്‍, 2023 കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതിയുടെ…

ഇയാള്‍ക്ക് കാക്കയുടെ നിറം; സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാന്‍; RLV രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: ഡോ.RLV രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ‘ഡിഎന്‍എ ന്യൂസ്’ എന്ന യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. കാല് കുറച്ച്‌ അകത്തിവച്ചുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷന്മാര്‍ കാല് കവച്ചുവെച്ച്‌ മോഹിനിയാട്ടം അവതരിപ്പിക്കുന്നത് അരോചകമാണ്. പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതേ ശരിയല്ല. ഇനി നല്ല സൗന്ദര്യമുള്ള പുരുഷന്മാരാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. ഇയാള്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ദൈവം മാത്രമല്ല, പെറ്റതള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറയുന്നു. രാമകൃഷ്ണന്റെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും ചാലക്കുടിയിലുള്ള ഒരു കലാകാരന്‍ എന്നും കെപിഎസി ലളിതയ്‌ക്കൊപ്പം സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചയാള്‍ എന്നൊക്കെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സത്യഭാമ കലാമണ്ഡലത്തിലാണ് പഠിച്ചത്. നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. ഐ.ജി സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം.എ…

തന്നെ കാണാന്‍ ആരുടേയും അനുവാദം നോക്കേണ്ട; സുരേഷ് ഗോപിയെ സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതമെന്ന് കലാമണ്ഡലം ഗോപി. തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ സുരേഷ് ഗോപിക്ക് ആരുടെയും അനുവാദം നോക്കേണ്ടതില്ലെന്നും ഫെയ്സ് ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയെന്ന താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നുമാണ് ഗോപിയാശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതോടെ ആ ഗോപിയല്ല ഈ ഗോപിയെന്ന വിവാദത്തിനു അപ്രതീക്ഷിത വഴിത്തിരിവായി. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ പദ്മഭൂഷണ്‍ വാഗ്ദാനം ചെയ്തുവെന്നും കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാതാണ് വിവാദത്തിലേക്ക് നയിച്ചത്. സുരേഷ് ഗോപിക്കെതിരേ കിട്ടിയ അവസരം മുതലാക്കി പരിഹാസ ട്രോളുകളും വിമര്‍ശനങ്ങളുമായി ഇടതു…

കരിങ്കല്ല് തെറിച്ചുവീണ് മരണം: സഹായിക്കാൻ അദാനി ഗ്രൂപ്പ് തയാറാകണമെന്ന് മന്ത്രി; അനന്തുവിന് നാടിന്റെ അന്ത്യാഞ്ജലി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുപോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം. അപകടത്തെപ്പറ്റി വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു ജില്ലല്ലാ കലക്ടർക്കു സർക്കാർ നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും മരിച്ച അനന്തു വിന്റെ കുടുംബത്തിന് അർഹമായ സഹായം നൽകുമെന്നും വീട് സന്ദർശിച്ചശേഷം മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും അനന്തുവിന്റെ വീട്ടിലെത്തിയിരുന്നു. ‘‘അനന്തുവിന്റെ വേർപാട് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുഃഖകരമായ സംഭവമാണിത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും നിർബന്ധമായും തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. അന്വേഷണം നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകും.അനന്തുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് അദാനിയുടെ കമ്പനി…

മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമം; ഡെല്‍റ്റ പൈലറ്റിന് 10 മാസം ജയില്‍വാസം

ന്യുയോര്‍ക്ക്: മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചത് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് തടവുശിക്ഷ. 10 മാസം ജയില്‍വാസമാണ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിന് (63) ലഭിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിന്‍ബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 16ന് എഡിന്‍ബര്‍ഗില്‍ നിന്നും യു.എസിലെ ന്യുയോര്‍ക്കിലേക്കാണ് വിമാനം പറത്താന്‍ ശ്രമിച്ചത്. അനുവദനീയമായതിനേക്കാള്‍ രണ്ടര മടങ്ങ് ആല്‍ക്കഹോല്‍ രക്തത്തില്‍ അടങ്ങിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിച്ചത്. വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റ് മുന്‍പ് യൂണിഫോം ധരിച്ച്‌ ബാഗേജ് കണ്‍ട്രോളില്‍ എത്തി. എന്നാല്‍ ഇയാളുടെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യം കണ്ടെത്തിയതോടെ എക്‌റേ-സ്‌കാനര്‍ ബാഗ് നിരസിച്ചു. ഇതോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജര്‍മ്മന്‍ നിര്‍മ്മിത മദ്യമായ ജാഗെര്‍മീസ്റ്ററിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തിയത്. അതിലൊന്ന് പകുതി ഒഴിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് പരിശോധനയിലും രക്തസാംപിള്‍ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടു. 100 മില്ലിലിറ്റര്‍ രക്തത്തില്‍ 49 മില്ലിഗ്രാം…