ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒറ്റപ്പെട്ട മഴ; ഡാമുകളില്‍ ജലനിരപ്പ് ഉയരും

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറത്തും മഴ കനത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്കോ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 1 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 2 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 3 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ ഉപതിരഞ്ഞെടുപ്പ്: കോട്ടയം നഗരസഭ നിലനിര്‍ത്തി യുഡിഎഫ്

തിരുവനന്തപുരം: വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഫലം അറിവായതില്‍ ഒമ്ബതിടത്ത് വീതം എല്‍ഡിഎഫും യുഡിഎഫും ബിജെപി ഒരു സീറ്റിലും വിജയിച്ചു. മറ്റു കക്ഷികളില്‍ നിന്ന് നാല് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ യുഡിഎഫും ബിജെപിയും പിടിച്ചെടുത്തു. പൂഞ്ഞാര്‍ പെരുന്നിലം വാര്‍ഡ് ജനപക്ഷത്തുനിന്നും യുഡിഎഫില്‍ നിന്നു കോഴിക്കോട് പുതുപ്പാട് കണലാട് വാര്‍ഡും എറണാകുളം നെല്ലിക്കുഴി ആറാം വാര്‍ഡും കൊല്ലം അഞ്ചല്‍ തഴമേല്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ ഒരു സീറ്റ് ബിജെപി പിടിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് ആണ് പിടിച്ചെടുത്തത്. മുതലമട പറയമ്ബളം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ ചെറുതാഴം കക്കോണി വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട ൈമലപ്ര, കണ്ണൂര്‍ കക്കോണി വാര്‍ഡ് എന്നിവ യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് നിലനിര്‍ത്തിയത്: തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട…

സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

തിരുവനന്തപുരം: ബഹുഭാഷ പണ്ഡിതനും പത്മശ്രീ പുരസ്‌കാര ജേതാവും സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. രാവിലെ ഒമ്ബതേകാലോടെ വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നു വിയോഗം. സംസ്‌കാരം രാത്രി എട്ട് മണിക്ക്. 2008ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. ഗവേഷണ പ്രബന്ധങ്ങളിലൂടെ മൂന്ന് ഡീ-ലിറ്റ് നേടിയ ആദ്യ പണ്ഡിതന്‍ കൂടിയാണ്. നാല് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്ബരകളുടെ സാരഥിയുമായിരുന്നു. ഡോ. വെള്ളായണി അര്‍ജുനന്‍. നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു ഇരുപതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാധാമണിയാണ് ഭാര്യ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.

ഇറച്ചിവെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, കഴുത്തിൽ മുറിവേറ്റ നിലയിൽ, ഒപ്പം ജോലി ചെയ്യുന്ന അർജുൻ കസ്റ്റഡിയിൽ

എറണാകുളം: കൂത്താട്ടുക്കുളത്ത് ഇറച്ചിവെട്ട് തൊഴിലാളിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തുരുവനന്തപുരം സ്വദേശി രാധാക്യഷ്ണനേയാണ് കൂത്താട്ടുക്കുളം ഇരുമ്പനത്തെ വാടകമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലും തലയ്ക്ക് അടിയേറ്റ് പൊട്ടൽ ഉണ്ടായ നിലയുമാണ് മ്യതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ രാധാകൃഷണൻ ജോലി ചെയ്യുന്ന ഇറച്ചികട തുറക്കാതെ കണ്ടപ്പോൾ കട ഉടമസ്ഥൻ ഇവരുടെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാധാക്യഷ്ണനെ കണ്ടത്. ഉടമസ്ഥൻ ഉടൻ തന്നെ കുത്താട്ടുക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ഒപ്പം ജോലി ചെയ്യുന്ന അർജുൻ എന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് മനസ്സിലായത്. ശേഷം ഇയാൾക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.വിവരം തമിഴ്നാട് പോലീസിന് കൈമാറിയതോടെ അർജുനെ തെങ്കാശിയിൽ വച്ച് തമിഴ്നാട് പോലീസ് കസ്റ്റഡിയിലും എടുത്തു. ഇവരുവരും തമ്മിലുള്ള വാക്ക്തർക്കമാകാം കൊലപാതകത്തിന് കാരണം എന്നാണ്…

മതപഠനശാലയില്‍ 17 കാരിയുടെ ദുരൂഹ മരണം ; പെണ്‍കുട്ടി പീഡനത്തിന് ഇരയായി ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ 17 കാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷീംഖാനാനെ ഇന്നലെ രാത്രിയോടെ ബീമാപള്ളിയുടെ സമീപത്ത് നിന്നും പൂന്തുറപോലീസാണ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരേ പോക്‌സോ പ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. മതപഠനശാലയിലെ മാനസീക പീഡനമാണ് പെണ്‍കുട്ടിയുടെ മരണത്തിലേക്ക നയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആദ്യം ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് മതപഠനശാല ആദ്യം മുതല്‍ തന്നെ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണ്ണായകമായി മാറിയത്. ആറുമാസം മുമ്ബ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയ്ക്ക് യുവാവുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നും പീഡിപ്പിച്ചുരുന്നതായും യുവാവ് സമ്മതിച്ചിട്ടുണ്ട്. ഇരുവരുടേയും ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തിരുന്നു. യുവാവുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ വേണ്ടി കൂടിയാണ് കുടുംബം പെണ്‍കുട്ടിയെ മതപഠനശാലയിലേക്ക്…

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റ് കെ.കെ ഏബ്രാഹം കസ്റ്റഡിയില്‍

വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റ് കെ.കെ ഏബ്രാഹം കസ്റ്റഡിയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഏബ്രാഹമിനെ പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഏബ്രാഹമിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹകരണ ബാങ്കിന്റെ വായ്പ തട്ടിപ്പിന് ഇരയായ ഡാനിയല്‍ പറമ്ബക്കാട്ടിന്റെ പരാതിയില്‍ ആണ് നടപടി. വായ്പ നല്‍കിയത് നിയമപരമായാണെന്ന് കെ.കെ ഏബ്രാഹം പറഞ്ഞു. വായ്പ നല്‍കിയത് നിയമോപദേശം തേടിയ ശേഷമാണ്. രേഖകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. വായ്പ നല്‍കിയ തുക എന്തു ചെയ്തു എന്ന് ബാങ്ക് അന്വേഷിക്കാറില്ല. കെ.കെ ഏബ്രാഹവും കുടുംബവും ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയായ രാജേന്ദ്രന്‍ നായര്‍ എന്ന കര്‍ഷകന്‍ ഇന്നലെ ജീവനൊടുക്കിയിരുന്നു.…

തേക്കടി ബോട്ട് ലാന്‍ഡിംഗില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

ഇടുക്കി: തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. ഡിവിഷണല്‍ ഓഫീസിലെ ക്ലാര്‍ക്ക് റോബി വര്‍ഗീസിന് (38) ആണ് ഗുരുതരമായി പരിക്കേറ്റത്. കുമളിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ റോബിന്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റോബിനെ കാട്ടാന പിടിച്ച്‌ ചവിട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് ലാന്‍ഡിംഗില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും താത്ക്കാലികമായി നിരോധിച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലാന്‍ഡിംഗ് പ്രദേശം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ പുറമേ നിന്നുള്ള ഇവിടെ പ്രവേശനമുള്ളു. സര്‍ക്കാരിന്റെ രണ്ട് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. നിരവധി പേര്‍ പ്രതിദിനം ഇവിടെ താമസത്തിനെത്തുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബോട്ട് യാത്രയ്ക്ക് എത്തുന്നത്.

ബസുകൾ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ക്ക് സാരമായ പരിക്ക്

തൃശൂര്‍: ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. തൃശൂര്‍ മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപമാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പിറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.

കാസര്‍ഗോഡ് വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടികൂടി; ആത്മഹത്യയ്ക്ക ശ്രമിച്ച്‌ വീട്ടുടമ

കാസര്‍ഗോഡ്:കാസര്‍ഗോഡ് ലഹരി ഇടപാട് അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് സ്‌ഫോടക വസ്തു ശേഖരം. കാസര്‍ഗോഡ് കെട്ടുംകല്ലില്‍ മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തവയിലുണ്ട്്. മുസ്തഫയുടെ കാര്‍ എല്ലാ ദിവസവും കര്‍ണാടക അതിര്‍ത്തിയിലേക്ക് പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് ലഹരി മരുന്ന് ഇടപാട് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. എക്‌സൈസ് പരിശോധനയ്ക്കിടെ മുസ്തഫ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫയെ പിന്നീട് കോടതിയില്‍ ഹാജരാക്കും. തനിക്ക് ക്വാറി ഇടപാടുണ്ടെന്നും അതിന്റെ ആവശ്യത്തിനാണ് സ്‌ഫോടകവസ്തു സൂക്ഷിച്ചതെന്നുമാണ് മുസ്തഫ എക്‌സൈസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്വാറി ഇടപാടുകളൊന്നുമില്ലെന്ന വ്യക്തമായി.

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

മലപ്പുറം: വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്. അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാർച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ…