രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം നഷ്ടമായി; വിജ്ഞാപനമിറക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എം പിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്. 2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കിയത്. ഇതോടെ ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച്‌ സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്ബാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുണ്ടാകുന്നത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ സിംഗാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. അപകീര്‍ത്തിക്കേസ് ഇങ്ങനെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറിലാണ് രാഹുലിന്റെ വിവാദ പരാമര്‍ശം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ ഗുജറാത്തിലെ ബി.ജെ.പി.…

പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; കൂരാച്ചുണ്ട് സ്വദേശി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്ന് റഷ്യൻ യുവതി

കോഴിക്കോട്:  കൂരാച്ചുണ്ടു സ്വദേശിയായ മലയാളി സുഹൃത്തിൽനിന്നു മാനസിക, ശാരീരിക ഉപദ്രവം ഉണ്ടായതായി മൊഴി നൽകി, ഇയാളുടെ കൂരാച്ചുണ്ടിലെ വീട്ടിൽവച്ച് ആത്മഹത്യാ ശ്രമം നടത്തിയ റഷ്യൻ യുവതി. വീടിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്കു ചാടിയതിനെ തുടർന്ന് പരുക്കേറ്റ റഷ്യൻ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബലമായി ലഹരി നൽകി ഇയാൾ പീഡിപ്പിച്ചതായി യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. യുവാവിന്റെ വീട്ടിൽ പ്രശ്നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൂരാച്ചുണ്ടിലെ വീട്ടിൽവച്ച് നടത്തിയത് ആത്മഹത്യാശ്രമം തന്നെയാണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ‘ഇൻസ്റ്റഗ്രാം വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. തുടർന്ന് ആദ്യം ഖത്തറിൽ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു’’– പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറഞ്ഞു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുതിനാൽ, ദ്വിഭാഷിയുടെ സഹായത്തോടെയാണ് യുവതിയുടെ…

പഴയിടത്ത് ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി അരുണിന് വധശിക്ഷ

കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. 2013 സെപ്റ്റംബര്‍ 28-ന് തീമ്പനാല്‍ വീട്ടില്‍ തങ്കമ്മ (68), ഭര്‍ത്താവ് ഭാസ്‌കരന്‍ നായര്‍ (71) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. പ്രതിയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ ഭവനഭേദനം 5 വര്‍ഷം കഠിനതടവ് കവര്‍ച്ചയ്ക്ക് 7 വര്‍ഷം തടവ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കണ്ടെത്തിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ജെ.നാസര്‍ വിധി പുറപ്പെടുവിച്ചത്‌. ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുണ്‍ മറുപടി പറഞ്ഞില്ല. എന്നാല്‍, ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. ഏകസഹോദരിയുടെ ഭര്‍ത്താവ് അര്‍ബുദബാധിതനാണ്. അരുണ്‍മാത്രമേ അവര്‍ക്ക് ആശ്രയമായുള്ളൂ. മനഃപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍,…

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെനറ്റംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സെനറ്റംഗങ്ങള്‍ ചാന്‍സലറായ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നായിരുന്നു ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റംഗങ്ങള്‍ അനുസരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ സെനറ്റംഗങ്ങളെ പിന്‍വലിച്ചത്. കൂടാതെ സെര്‍ച്ച്‌ കമ്മിറ്റിയും അദ്ദേഹം രൂപീകരിച്ചിരുന്നു. താനുമായി നിഴല്‍ യുദ്ധം ചെയ്തതുകൊണ്ടാണ് സെനറ്റംഗങ്ങളുടെ പ്രീതി പിന്‍വലിച്ചതെന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. വ്യക്തിപരമായി ഗവര്‍ണര്‍ക്ക് പ്രീതി പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞാഴ്ച കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച…

നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു

ചെന്നൈ: നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യന്‍ അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മാശനത്തില്‍. പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്‌മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മക്കള്‍. സിനിമാ താരം ശാലിനി മരുമകളാണ്. സിനിമ പ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര്‍ ആദാരാഞ്ജലി അര്‍പ്പിച്ചു. #BREAKING | நடிகர் அஜித்தின் தந்தை பி.சுப்ரமணியம் உடல்நலக்குறைவால் சென்னையில் காலமானார்#AjithKumar | #Subramaniam | #PSubramaniam pic.twitter.com/PXGv4UWoqO — PuthiyathalaimuraiTV (@PTTVOnlineNews) March 24, 2023 தன்னைத்தானே தகவமைத்து கொண்ட தமிழ் திரையுலகின் முன்னணி நடிகர், அன்புச்சகோதரர் திரு.அஜித்குமார் அவர்களின் தந்தை திரு.பி.சுப்ரமணியம் மறைந்தார் என்ற செய்தியறிந்து மிகுந்த வருத்தமுற்றேன்,தந்தையை இழந்து வாடும் திரு.அஜித்குமார் மற்றும் அவரது குடும்பத்தினருக்கும் என் ஆழ்ந்த…

കൂരൂച്ചുണ്ടിൽ മലയാളി യുവാവിനൊപ്പം എത്തിയ റഷ്യൻ യുവതി വീടിന്റെ ഒന്നാം നിലയിൽനിന്നു ചാടി

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മിഷൻ നിർദേശം നൽകി. റഷ്യൻ ഭാഷ സംസാരിക്കുന്നയാളുടെ സഹായത്തോടെ മൊഴിയെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് കൂരാച്ചുണ്ട് പൊസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ അറിയിച്ചു. യുവാവിന്റെ വീട്ടിൽ…

മെഡിക്കല്‍ കോളജില്‍ ലൈംഗികാതിക്രമം; പ്രതിയെ പിരിച്ചുവിട്ടു; 5പേര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്പെന്‍ഷന്‍. പ്രതി ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച്‌ കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച്‌ നടപടി സ്വീകരിച്ചത്. കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എംഎം ശശീന്ദ്രനെ തുടര്‍നിയമ നടപടികളില്‍നിന്ന് രക്ഷിക്കാനായാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിലാണുള്ളത്. അവിടെവെച്ചാണ് ഭീഷണി. ഇതുസംബന്ധിച്ച്‌ യുവതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതിനല്‍കിയിരുന്നു. ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ഒരു ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, ഒരു അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ഒരു ദിവസവേതനക്കാരന്‍ എന്നിവരാണ് മുറിയില്‍വന്ന് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന് പരാതിയില്‍…

മദ്യലഹരിയിൽ സ്വയം നെഞ്ചത്തടിച്ച് മുറിവുണ്ടാക്കി; എന്റെ ചെവിയില്‍ ബീയര്‍ ഒഴിച്ചു: അനിഖയ്‌ക്കെതിരെ അനൂപ്

ബെംഗളൂരു: കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് കാമുകന്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടി അനിഖ വിക്രമന്‍ രംഗത്ത് വന്നത്. ഇപ്പോഴിതാ പരാതിയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുറ്റാരോപിതനായ അനൂപ് പിള്ള. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇയാള്‍ വിധദീകരണം അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും വാട്സ്‌ആപ്പ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസില്‍ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മര്‍ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പില്‍ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താന്‍ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വര്‍ഷത്തോളം തങ്ങള്‍ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയില്‍ വരുമ്ബോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തെല്ലാം…

പറന്നുയർന്ന ഗ്ലൈഡർ വീട്ടിൽ ഇടിച്ചുകയറി; പൈലറ്റും 14കാരനും ഗുരുതരാവസ്ഥയിൽ

റാഞ്ചി : ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ മിനിറ്റുകൾക്കകം വീടിനു മുകളിൽ തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപം നടന്ന അപകടത്തിൽ പൈലറ്റിനും പതിനാലുകാരനായ യാത്രക്കാരനും അതീവ ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.50 ഓടെയായിരുന്നു സംഭവം. പട്ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധൻബാദിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. പൈലറ്റിനെ കൂടാതെ ഒരാൾക്കു മാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡർ. ബർവാദ എയർസ്ട്രിപ്പിൽ നിന്നു പറന്ന ഗ്ലൈഡര്‍ പെട്ടെന്നു നിയന്ത്രണം വിടുകയും 500 മീറ്റർ അകലെയുള്ള വീട്ടിലെ തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കോക്പിറ്റ് പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡർ ഇടിച്ചുകയറിയത്. അപകടത്തിൽ തന്റെ കുടുംബത്തിലെ…