പിടിച്ചടക്കാൻ റഷ്യ, പിടിവിടാതെ യുക്രെയ്ൻ; ഒരാണ്ട് പിന്നിട്ട് യുദ്ധം: നഷ്ടം ലോകത്തിനാകെ

സൈന്യങ്ങൾ തമ്മിലുള്ള യുദ്ധം ഇനി ദിവസങ്ങളോ ആഴ്ചകളോ മാത്രമേ നീണ്ടുനിൽക്കൂ എന്നു കരുതിപ്പോന്ന സൈനികസൈദ്ധാന്തികർക്ക് നിർവചിക്കാനാവാത്ത യുദ്ധമാണ് യുക്രെയ്നിൽ നടക്കുന്നത്. ഒരു വൻശക്തിയുടെ സൈന്യവും ഒരു ശരാശരി ശക്തിയുടെ സൈന്യവും തമ്മിൽ ഒരു കൊല്ലം പോരാടിയിട്ടും ആർക്കും വിജയം പ്രഖ്യാപിക്കാനാവുന്നില്ല. വിയറ്റ്നാമിൽ യുഎസ് സൈന്യവും അഫ്ഗാനിസ്ഥാനിൽ 1980കളിൽ സോവിയറ്റ് സൈന്യവും ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകത്തിൽ യുഎസ് സൈന്യവും പൊരുതിയത് നീണ്ടുനിന്ന യുദ്ധങ്ങളല്ലേ എന്ന മറുചോദ്യം ഉയരാം. ശരിയാണ്. പക്ഷേ, അവർ പൊരുതിയത് സൈന്യങ്ങളോടല്ല, ഗറില്ല പോരാളികളോടാണ്. പരമ്പരാഗത ഫീൽഡ് സൈന്യങ്ങൾക്ക് ഗറില്ലകളുമായി പോരാടി ജയിക്കാൻ വർഷങ്ങളെടുക്കുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യുക്രെയ്നിൽ റഷ്യൻ സൈന്യം പോരാടുന്നത് യുക്രെയ്നിന്റെ ഫീൽഡ് സൈന്യവുമായാണ്. റഷ്യൻ സൈന്യത്തിന്റെ പത്തിലൊന്നുപോലും ആയുധബലമില്ലാത്ത, യൂണിഫോമിട്ട സൈന്യവുമായി.

ഇടതുകാലിലെ പരുക്കിന് വലതുകാലിൽ ശസ്ത്രക്രിയ; ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്

കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്‌നയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയില്‍ കുറ്റസമ്മതം നടത്തി ഡോക്‌ടര്‍. നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ ബഹിര്‍ഷാന്‍ തുറന്നുപറയുകയായിരുന്നു. താന്‍ തയ്യാറെടുപ്പ് നടത്തിയത് സജ്‌നയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാല്‍ നടത്തിയത് വലത്തേകാലിലെ ശസ്‌ത്രക്രിയയാണെന്നും ഡോക്‌ടര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറയുന്നു. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിര്‍ഷാന്‍. ‘സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല.’ ഡോക്‌ടര്‍ പറയുന്നു. ഡോക്‌ടര്‍ പറയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്‌ക്കാണ് നടക്കാവ് പൊലീസ് ഡോക്‌ടര്‍ക്കെതിരെ കേസെടുത്തത്. കാലുമാറി ശസ്‌ത്രക്രിയ എന്ന പരാതിയ്ക്ക് പിന്നാലെ നിര്‍ബന്ധപൂര്‍വം ഡിസ്‌ചാര്‍ജ് വാങ്ങി തുടര്‍ചികിത്സയ്‌ക്ക് മെഡിക്കല്‍ കോളേജില്‍ സജ്‌നയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ…

മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോള്‍; വാതില്‍ ചവിട്ടിതുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി; മരിക്കാന്‍ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്ബില്‍ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി. പിന്നീട് ഭാര്യയെ ഫോണ്‍ വിളിച്ച്‌ തൂങ്ങി മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ജു ആണ് ഭാര്യ. യുവിന്‍ മകനാണ്.

കോവിഡ് പേടി; മകനെയും കൊണ്ട് യുവതി വീടിന് അകത്തിരുന്നത് മൂന്ന് വർഷം

കോവിഡ് പേടിയില്‍ യുവതി മകനെയും കൊണ്ട് വീടിനുള്ളില്‍ അടച്ചിരുന്നത് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് വര്‍ഷമായി വീടിന് പുറത്തിറങ്ങാത്ത യുവതിയെയും മകനെയും പോലീസ് എത്തി പുറത്തെത്തിച്ചു. മുപ്പത്തിയഞ്ചുകാരിയായ യുവതിയും അവരുടെ 10 വയസുള്ള മകനെയുമാണ് പോലീസ് രക്ഷപെടുത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‌റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുപ്പത്തിയഞ്ചുകാരിയായ യുവതിക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. അടച്ചിട്ട വീട്ടില്‍ നിന്ന് രക്ഷപെടുത്തിയ ശേഷം അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് യുവതിയുടെ ഭീഷണിയെന്ന് പോലീസ് പറയുന്നു. ശിശുക്ഷേമ സംഘത്തിന്റെ സഹായത്തോടെയാണ് അവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്. കോവിഡ് വലിയ ഭീതിയുയര്‍ത്തിയതോടെയാണ് മകനെയും കൊണ്ട് വീട്ടിലിരിക്കാന്‍ യുവതി തീരുമാനിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കൊപ്പം തന്നെയായിരുന്നു താമസം. രണ്ടാം തരംഗമായതോടെയാണ് ഭര്‍ത്താവിനെ പുറത്താക്കി യുവതി വീടടച്ചത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ വീട്…

സുബി സുരേഷിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; സംസ്കാരം വൈകിട്ട് മൂന്നിന്

കൊച്ചി∙ കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന്റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. മൂന്നിനു ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാരം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.

കുപ്പിയേറ്, പോര്‍വിളി, കയ്യാങ്കളി; ഏറ്റുമുട്ടി ബിജെപി-എഎപി കൗണ്‍സിലര്‍മാര്‍

ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അത്യന്തം നാടകീയ രംഗങ്ങൾ. എഎപി – ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ എഎപി അംഗങ്ങൾ ഫോൺ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ബിജെപിയുടെ പ്രതിഷേധമാണു സംഘർഷത്തിൽ കലാശിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിന്നു. പലവട്ടം സഭ നിർത്തിവച്ച് പിന്നീട് ചേർന്നെങ്കിലും ബഹളമയമായി. ഇതേത്തുടർന്ന് ഇന്ന് പുലർച്ചെയോടെ സഭ പിരി‍ഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനായി സഭ നാളെ രാവിലെ പത്തിന് വീണ്ടും ചേരും. Wah re MCD pic.twitter.com/aoomDNQA9Y — Ashoke Raj (@Ashoke_Raj) February 23, 2023 These are elected representatives of AAP’s Delhi municipal corporation. pic.twitter.com/hxMAyHhmXm — Vaishali Poddar (@PoddarVaishali) February 22, 2023

കുടിവെള്ളം മലിനമായി: പരാതിപ്പെട്ട വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനകത്ത് പൂട്ടിയിട്ടു; നടപടി വേണമെന്ന് എസ്‌എഫ്‌ഐ

കാസര്‍കോട്:  കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച്‌ അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രിന്‍സിപ്പലിനെ സമീപിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയാണ് ചേമ്ബറിനകത്ത് പൂട്ടിയിട്ടത്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താല്‍കാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാര്‍ഥികളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാന്‍ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലിന്റെ മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവാത്തതും അപലപനീയവുമാണ്. ഇത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. വിദ്യാര്‍ഥികളോട് നിരന്തരം വിദ്വേഷ സമീപനം സ്വീകരിക്കുന്ന പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ; 26 ലക്ഷം ചോദിച്ചു, 18 ലക്ഷം നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തെളിവായി യുവജന കമ്മീഷന്‍ മാറുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യം അറിയിച്ച്‌ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, 18 ലക്ഷം രൂപ അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒന്‍പത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 10 ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍…

ഗാനമേളക്കിടെ ഗായകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാര്‍ ആക്‌ട്സിന്‍റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ “മ്യൂസിക്ക് ഓണ്‍ വീല്‍സ്’ ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പാട്ടു പാടി കഴിഞ്ഞ് തന്‍റെ മുച്ചക്ര സ്കൂട്ടറിലേക്ക് ഇരിക്കവേയാണ് കുഴഞ്ഞ് വീണത്. ഉ‌ടനെ തന്നെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗമാണ്. കബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

സുബി വിടവാങ്ങിയത് ജിഷ പകുത്ത് നല്‍കുന്ന കരളിനായി കാത്ത് നില്‍ക്കാതെ

കരള്‍ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷന്‍ താരമായ സുബി സുരഷിന്റെ വേര്‍പാട്. അടുത്ത ബന്ധു ജിഷ കരള്‍ പകത്തു നല്‍കാന്‍ തയ്യാറായിരുന്നു.ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം. സ്‌നേഹത്തിന്റെ കരള്‍ പകുത്തു നല്‍കും മുന്‍പേ അവള്‍ യാത്രയായി. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സുബിക്ക് തന്റെ കരള്‍ പകുത്തു നല്‍കാന്‍ ജിഷ തയ്യാറായിരുന്നു. സുബിയുടെ അടുത്ത ബന്ധുവാണ് ജിഷ. സുബി എന്നാല്‍ തനിക്ക് സഹോദരിയെപ്പോലെ എന്ന് ജിഷ പറയുന്നു തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജിഷ. കുടുംബത്തിന്‍റെ പൂര്‍ണ്ണപിന്തുണയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ജിഷ സന്നദ്ധത അറിയിച്ചത്. പ്ലാസ്മ ചികിത്സയെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. നടപടികള്‍ ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ആയിരുന്നു വേദനയോടെ സുബിയുടെ വേര്‍പാട്.