ബോംബ് ഭീഷണി മുഴക്കിയത് ‘അളിയനെന്ന്’ മൊഴി നല്‍കി കബളിപ്പിക്കാന്‍ ശ്രമം; ട്രെയിന്‍ വൈകിപ്പിച്ചത് മണിക്കൂറോളം

കൃത്യസമയത്ത് പുറപ്പെട്ട രാജധാനി എക്സ്പ്രസില്‍ കയറാന്‍ ബോബ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ വൈകിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തോറിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23 രാത്രി 10.45നാണ് സംഭവം. എറണാകുളത്ത് നിന്നും ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്ത ജയ് സിംഗ് റാത്തോര്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു. ഇതോടെ ഇയാള്‍ രാജധാനിയില്‍ ബോംബുണ്ടെന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞു. ഉടന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ പൊലീസിന് വിവരം ലഭിച്ചു. രാത്രി 12.45 ന് ഷൊര്‍ണൂരില്‍ എത്തിയ ട്രെയിനില്‍ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. മൂന്നു മണിക്കൂറോളം പരിശോധിച്ചിട്ടും സംശയാസ്പദമായ വസ്തുക്കളോ സൂചനകളോ ലഭിച്ചില്ല. ഇതോടെ ട്രെയിനില്‍ കയറിയ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ ടിടിആറിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് എറണാകുളത്ത് നിന്നും കയറാത്ത ഒരു യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ കയറിയിട്ടുണ്ടെന്ന് മനസ്സിലായത്. പഞ്ചാബ് സ്വദേശിയായ…

പിടിച്ചടക്കാൻ റഷ്യ, പിടിവിടാതെ യുക്രെയ്ൻ; ഒരാണ്ട് പിന്നിട്ട് യുദ്ധം: നഷ്ടം ലോകത്തിനാകെ

സൈന്യങ്ങൾ തമ്മിലുള്ള യുദ്ധം ഇനി ദിവസങ്ങളോ ആഴ്ചകളോ മാത്രമേ നീണ്ടുനിൽക്കൂ എന്നു കരുതിപ്പോന്ന സൈനികസൈദ്ധാന്തികർക്ക് നിർവചിക്കാനാവാത്ത യുദ്ധമാണ് യുക്രെയ്നിൽ നടക്കുന്നത്. ഒരു വൻശക്തിയുടെ സൈന്യവും ഒരു ശരാശരി ശക്തിയുടെ സൈന്യവും തമ്മിൽ ഒരു കൊല്ലം പോരാടിയിട്ടും ആർക്കും വിജയം പ്രഖ്യാപിക്കാനാവുന്നില്ല. വിയറ്റ്നാമിൽ യുഎസ് സൈന്യവും അഫ്ഗാനിസ്ഥാനിൽ 1980കളിൽ സോവിയറ്റ് സൈന്യവും ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകത്തിൽ യുഎസ് സൈന്യവും പൊരുതിയത് നീണ്ടുനിന്ന യുദ്ധങ്ങളല്ലേ എന്ന മറുചോദ്യം ഉയരാം. ശരിയാണ്. പക്ഷേ, അവർ പൊരുതിയത് സൈന്യങ്ങളോടല്ല, ഗറില്ല പോരാളികളോടാണ്. പരമ്പരാഗത ഫീൽഡ് സൈന്യങ്ങൾക്ക് ഗറില്ലകളുമായി പോരാടി ജയിക്കാൻ വർഷങ്ങളെടുക്കുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യുക്രെയ്നിൽ റഷ്യൻ സൈന്യം പോരാടുന്നത് യുക്രെയ്നിന്റെ ഫീൽഡ് സൈന്യവുമായാണ്. റഷ്യൻ സൈന്യത്തിന്റെ പത്തിലൊന്നുപോലും ആയുധബലമില്ലാത്ത, യൂണിഫോമിട്ട സൈന്യവുമായി.

ഇടതുകാലിലെ പരുക്കിന് വലതുകാലിൽ ശസ്ത്രക്രിയ; ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്

കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്‌നയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയില്‍ കുറ്റസമ്മതം നടത്തി ഡോക്‌ടര്‍. നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ ബഹിര്‍ഷാന്‍ തുറന്നുപറയുകയായിരുന്നു. താന്‍ തയ്യാറെടുപ്പ് നടത്തിയത് സജ്‌നയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാല്‍ നടത്തിയത് വലത്തേകാലിലെ ശസ്‌ത്രക്രിയയാണെന്നും ഡോക്‌ടര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറയുന്നു. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിര്‍ഷാന്‍. ‘സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല.’ ഡോക്‌ടര്‍ പറയുന്നു. ഡോക്‌ടര്‍ പറയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്‌ക്കാണ് നടക്കാവ് പൊലീസ് ഡോക്‌ടര്‍ക്കെതിരെ കേസെടുത്തത്. കാലുമാറി ശസ്‌ത്രക്രിയ എന്ന പരാതിയ്ക്ക് പിന്നാലെ നിര്‍ബന്ധപൂര്‍വം ഡിസ്‌ചാര്‍ജ് വാങ്ങി തുടര്‍ചികിത്സയ്‌ക്ക് മെഡിക്കല്‍ കോളേജില്‍ സജ്‌നയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ…

മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോള്‍; വാതില്‍ ചവിട്ടിതുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി; മരിക്കാന്‍ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്ബില്‍ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി. പിന്നീട് ഭാര്യയെ ഫോണ്‍ വിളിച്ച്‌ തൂങ്ങി മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ജു ആണ് ഭാര്യ. യുവിന്‍ മകനാണ്.