കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തില്‍ തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റിനടിയിലായി രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചതായാണ് കണ്ടെത്തിയത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. പൊലീസ്, ഫോറന്‍സിക്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കത്തിയ കാര്‍ വീണ്ടും പരിശോധിച്ചു. ആദ്യപരിശോധനയില്‍ കാറില്‍ നിന്നും പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട പരിശോധനയില്‍ പെട്രോളിന്റെ സാന്നിധ്യമുള്ള മറ്റൊരു കുപ്പിയുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലെത്തിയത്. ഷോര്‍ട്ട്‌സര്‍ക്യൂട്ട് വഴിയുണ്ടായ തീ ആളിപ്പടരാന്‍ കാരണമായെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാറിനകത്ത് എയര്‍ പ്യൂരിഫയര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത കൂട്ടി. തീ പടരാനുള്ള കാരണം സംബന്ധിച്ച തീര്‍പ്പ് കല്‍പ്പിക്കണമെങ്കില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി…
Day: February 3, 2023
ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചു; കാര്‍ ഉടമ അറസ്റ്റില്‍, വീഡിയോ
ന്യൂഡല്‍ഹി: ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച കാര്‍ ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഗുരുഗ്രാമിലെ സെക്ടര്‍ 65 വഴിയരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന ബെെക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ കുടുങ്ങിയ ബെെക്കുമായി മൂന്ന് കിലോമീറ്ററോളം പ്രതി സഞ്ചരിച്ചു. ഒരു ഹോണ്ട സിറ്റി കാര്‍ ബെെക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാര്‍ ഡ്രെെവറെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ മോനു എന്നയാളുടെ ബെെക്കാണ് കാറില്‍ കുടുങ്ങിയത്. ജോലി കഴിഞ്ഞ് തിരിച്ചു പോകുംവഴി, വഴിയരികില്‍ വണ്ടി നിര്‍ത്തി അടുത്ത് നില്‍ക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മോനു പറഞ്ഞു. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. റോഡില്‍ തീപ്പൊരി ചിതറി ബെെക്ക്…
ഇന്ധനവില വീണ്ടും കുതിക്കും; പെട്രോള്‍, ഡീസല്‍ ലീറ്ററിന് 2 രൂപ സെസ് ചുമത്തി ഇരുട്ടടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം; നഴ്‌സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി
സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ലോകമെമ്ബാടുമുള്ള ആരോഗ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം. ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 75 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും ഷീമാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ഇവ ആരംഭിക്കുന്നത്. ഇതിനായി 20 കോടി ഈ വര്‍ഷം ധനവകുപ്പ് വകയിരുത്തി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2014 മുതല്‍ 157 മെഡിക്കല്‍ കോളജുകളാണ് കേന്ദ്രം സ്ഥാപിച്ചത്.
കെ.എസ്.ആര്‍.ടി.സിക്ക് 131 കോടി, എട്ട് ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും; റോഡ് ഗതാഗത മേഖലക്ക് 184.07 കോടി
തിരുവനന്തപുരം: റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് 131 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാര മെച്ചപ്പെടുത്തലിനുള്ള വിഹിതം 75 കോടിയായി ഉയര്‍ത്തി. ഇത് 2022-23ല്‍ 50 കോടിയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാന വികസനത്തിനും വര്‍ക് ഷോപ്പ്, ഡിപ്പോ നവീകരണത്തിന് 30 കോടിയും കമ്ബ്യൂട്ടര്‍ വത്കരണത്തിനും ഇ-ഗവേണ്‍സ് നടപ്പാക്കുന്നതിന് 20 കോടിയും അനുവദിച്ചു. റീഹാബ് സാങ്കേതികവിദ്യ ഉപയോഗിച്ചത് വഴി കോട്ടയം ബസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ ചെലവ് കുറക്കാന്‍ സാധിച്ചു. വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ചെലവ് കുറഞ്ഞ നിര്‍മാണ മാര്‍ഗങ്ങളില്‍ ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിന് അധികമായി 20 കോടി രൂപ അനുവദിക്കുമെന്നും…
ഓടുന്ന കാറിന് തീ പിടിച്ചു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം വെഞ്ഞാറമൂട്ടി
വെഞ്ഞാറമൂട് (തിരുവനന്തപുരം): ഇന്നലെ കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പ് ഇന്നും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കത്തുന്ന കാറില്‍നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വലിയ കട്ടയ്ക്കാലിനു സമീപം മൈലക്കുഴിയില്‍ വച്ചായിരുന്നു സംഭവം. നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് അഗ്നിക്കിരയായത്. യാത്രക്കിടെ കാറിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട റോഡരുകിലുള്ളവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനോടകം കാറിന്റെ എന്‍ജിന്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയത്; സംസ്ഥാന ബജറ്റ് അവതരണം
തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കോവിഡ്, ഓഖി,തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. കേരളം വളർച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സർവേയെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. ∙ തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായം കുറഞ്ഞു. ∙ കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും.മേയ്ക്ക് ഇൻ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നത് പരിഗണിക്കും. മെയ്ക്ക്…
പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു; ഓര്‍മയാകുന്നത് ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരന്‍ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ചെന്നെയിലെ വാഹിനി സ്റ്റുഡിയോയില്‍ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയര്‍ ആരംഭിച്ചത്. സൗണ്ട് എഞ്ചിനീയര്‍ എന്ന നിലയില്‍ ഒരു ചെറിയ സമയത്തിനുശേഷം, ചലച്ചിത്ര നിര്‍മാതാവായ അദുര്‍തി സുബ്ബ റാവുവിന്റെ കീഴില്‍ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951 ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹസംവിധായകനായി. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാര്‍ഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി. 1980ല്‍ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്.…