കേരളത്തിന്‍റെ പൊതുകടം 2.10 ലക്ഷം കോടി; വളര്‍ച്ച 12.1 ശതമാനമെന്ന് സാമ്പത്തിക സര്‍വേ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2012-13ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. സാമ്പത്തികഅവലോകന റിപ്പോര്‍ട്ട് ധനമന്ത്രി നിയമസഭയില്‍ വെച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ കൃഷി, വ്യവസായ മേഖലകള്‍ ഇത്തവണ വളര്‍ച്ച കൈവരിച്ചു. റവന്യൂ വരുമാനം 12.86 ശതമാനമായി വര്‍ധനിച്ചു. റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കൂടി. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ 3.9 ശതമാനമായി കുറയും. മൊത്തം ആഭ്യന്തര ഉത്പാദനം 12.86 ശതമാനമായി. കോവിഡ് കാലത്ത് നടപ്പാക്കിയ ഉത്തേജക പാക്കേജുകള്‍ വളര്‍ച്ചക്ക് സഹായമായെന്നാണ് വിലയിരുത്തല്‍. പൊതുകടം 2.10 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം പൊതുകടം 1.90 ലക്ഷം കോടി രൂപയായിരുന്നു. ആഭ്യന്തര കടത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര…

മോറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച്‌ ഫഹദും നസ്രിയയും

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. തമിഴിലും തെലുങ്കിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്കെത്തുന്നത്. അവതാരകയായും താരം ചെറിയ പ്രായത്തിലെ തിളങ്ങിയിട്ടുണ്ട്. ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നത്. എന്നാല്‍ പിന്നീട് വലിയൊരു ഇടവേളയാണ് താരം എടുത്തത്. മടങ്ങി വരവില്‍ പക്ഷെ ഫഹദിന്റെ മറ്റൊരു മുഖമാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ഫഹദ്. ഇരുവരും ഒന്നിച്ചെത്തിയത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്.വിവാഹ ശേഷവും ഇരുവരും സിനിമകളില്‍ സജീവമാണ്. ഇപ്പോഴിതാ മൊറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് രണ്ടുപേരും. ഇതിനോടകം തന്നെ ആരാധകര്‍ ഇവരുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. View this post on Instagram A post shared by Nazriya Nazim Fahadh…

പട്ടാപ്പകല്‍, നടുറോഡ്, കൂട്ടനിലവിളി; ഹൃദയഭേദകം ഈ കാഴ്ചകള്‍

കണ്ണൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയര്‍ന്ന ഭീകരമായ കൂട്ടനിലവിളികള്‍ക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയില്‍ കൈവെച്ച്‌ നിന്നുപോയി നാട്ടുകാര്‍. ആളിക്കത്തുന്ന തീയണക്കാന്‍ കണ്ടുനിന്നവര്‍ പരക്കംപായുന്നതിനിടെ ആ നിലവിളികള്‍ മെല്ലെയമരുന്നു. തീനാളങ്ങള്‍ക്കിടയില്‍നിന്ന് എങ്ങനെയോ നാലുപേരെ തടിച്ചുകൂടിയവര്‍ രക്ഷപ്പെടുത്തുന്നു. ഹൃദയഭേദകമായിരുന്ന കാഴ്ചകള്‍ക്കാണ് വ്യാഴാഴ്ച രാവിലെ 10.40ന് കണ്ണൂര്‍ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ റീഷ (26)യെ പ്രസവവേദനയെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഭര്‍ത്താവ് പ്രജിത്തും (32) ഇവരുടെ മകളും മാതാപിതാക്കളും കാറില്‍ രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്. ജില്ല ആശുപത്രിയിലെത്താന്‍ മീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് കാറില്‍നിന്ന് പുകയുയര്‍ന്നതും പിന്നാലെ തീ കത്തിപ്പടര്‍ന്നതും. റീഷയുടെ മകളും മാതാപിതാക്കളും ഉള്‍പ്പടെ നാലുപേരാണ് പിന്‍സീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാര്‍ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകള്‍ തുറക്കാന്‍ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്കോ കഴിഞ്ഞില്ല.…

കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച്‌ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഓടുന്ന മാരുതി കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിന്റെ ലോക്ക് തുറന്നുനല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു. ഒരു കുട്ടി ഉള്‍പ്പെടെ നാലു പേരാണ് പിന്‍സീറ്റില്‍ ഉണ്ടായിരുന്നത്. മുന്നിലെ ഡോര്‍ തുറക്കാനായില്ല. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്‌റ്റേഷനില്‍നിന്നു…

ലഹരിക്കടത്തിലെ സിപിഎം ബന്ധം: സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷം, ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം നേതാവിന്‍റെ വാഹനത്തില്‍ നിന്ന് ഒരുകോടി രൂപയുടെ ലഹരി പിടികൂടിയ സംഭവം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം. ലഹരികടത്ത് കേസില്‍ പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടി തയാറായാല്‍ കേരളം ഇല്ലാതായിപ്പോകുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. മാത്യുവിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭയില്‍ ബഹളമായി. ലഹരികടത്ത് കേസില്‍ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാത്യുവിന്‍റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച്‌ എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴല്‍നാടന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം, മാത്യുവിന്‍റെ പരാമര്‍ശങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.…

റിപ്പോര്‍ട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

ദില്ലി : 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചു. ‘പല സഹോദരന്‍മാരും കള്ളക്കേസില്‍ കുടുങ്ങി ജയില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. തനിക്കൊപ്പം ജയിലിലായവര്‍ക്കും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയില്‍ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. ലക്നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ഇനി…

അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു; പ്രതി പിടിയില്‍

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേര്‍ഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ വസന്തയെ കണ്ടത്. സംഭവത്തില്‍ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തളിക്കുളം എസ്.എന്‍.വി.യു.പി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു വസന്ത.

നിമിഷങ്ങളെണ്ണി നിമിഷപ്രിയ; തിരിച്ചടിയായി യെമനിൽ നിർണായക ഇടപെടൽ

കൊച്ചി:  യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ നിർണായകമാണ്. യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ…

കേരളം ഉന്നയിച്ചത് 17 ആവശ്യങ്ങൾ; ഒന്നും കിട്ടിയില്ല: നിർമല നൽകിയത് ചോദിക്കാത്ത ഒരു സഹായം മാത്രം

തിരുവനന്തപുരം ∙ കേരളം കേന്ദ്രത്തോട് ഉന്നയിച്ചത് ആകെ 17 ആവശ്യങ്ങൾ. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ സംഭവിച്ചു.ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടുത്തിയില്ല. എന്നാൽ,ചോദിക്കാത്ത ഒരു സഹായം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ‌ക്കു കിട്ടുകയും ചെയ്തു: പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകുമെന്ന കഴിഞ്ഞ ബജറ്റിലെ അതേ പ്രഖ്യാപനമാണ് മന്ത്രി ഇക്കുറിയും ആവർത്തിച്ചത്. കേരളത്തിന് ഇൗ ഇനത്തിൽ അടുത്ത വർഷം 1500 കോടിയോളം രൂപ കിട്ടുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇൗ വായ്പയിൽ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം കേരളത്തിനുണ്ട്. കേന്ദ്രത്തിനു കേരളം കടപ്പെട്ടിരിക്കുന്നെങ്കിൽ മാത്രമേ ഓരോ വർഷവും പൊതുവിപണിയിൽനിന്നു കടമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ അനുവാദം വാങ്ങേണ്ടതുള്ളൂ. സംസ്ഥാനത്തിന്റെ കണക്കുകൂട്ടലനുസരിച്ച് 2032 ലോ 2033 ലോ കേന്ദ്രത്തിനു നൽകേണ്ട പണം സംസ്ഥാനത്തിനു…

സഹദ് ‘അമ്മ’യാകാനൊരുങ്ങുന്നു; മാതാപിതാക്കളാവുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികള്‍

കോഴിക്കോട്: ഒരു കുഞ്ഞിന് ജന്മം നല്‍കി താലോലിക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലാണ് ട്രാന്‍സ് പങ്കാളികളായ സിയ പവലും സഹദും. ഒരുമാസത്തിനപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ ഇരുവരും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകും. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച്‌ സിയ പവലാണ് ഇക്കാര്യം അറിയിച്ചത്. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോള്‍ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ ഇവര്‍ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയംതേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു. നിലവില്‍ നൃത്താധ്യാപികയാണ്. ട്രാന്‍സ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കണ്ടത്. തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട്…