ധനകാര്യ മേഖല വിപുലീകരിക്കും, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി; പരിസ്ഥിതി സംരക്ഷണത്തിനായി പിഎം പ്രണാം പദ്ധതി ആരംഭിക്കും

ന്യൂദല്‍ഹി : ധനകാര്യ മേഖല വിപുലീകരിക്കും. വായ്പാ വിതരണം ലഘൂകരിക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും അതിന് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഖര, ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മിഷന്‍ കര്‍മ്മയോഗി പദ്ധതി നടപ്പാക്കും. ഇതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും , ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറില്‍ സൗകര്യമൊരുക്കും. ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിക്കും. പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതോര്‍ജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊര്‍ജം പദ്ധതികള്‍ക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരും. പരിസ്ഥിതി…

‘ആ പേന കടലിൽ സ്ഥാപിച്ചാൽ ഇടിച്ചുകളയും’: കരുണാനിധിയുടെ സ്മാരകം വിവാദത്തിൽ

ചെന്നൈ ∙ തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓര്‍മയ്ക്കായി കടലില്‍ സ്മാരകം നിര്‍മിക്കുന്നതു വിവാദമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് ജനം തടഞ്ഞു. മറീന കടല്‍ക്കരയില്‍നിന്നു 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണു സ്മാരകം. കലൈഞ്ജറുടെ രചനാവൈഭവത്തെ ഓര്‍മിപ്പിക്കാനായി 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയാണു സ്മാരകത്തിന്റെ പ്രധാന ഭാഗം. സെപ്റ്റംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് മറീനയില്‍ തെളിവെടുപ്പ് നടത്തിയത്. പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദമുയര്‍ത്തി ഒരുവിഭാഗം തെളിവെടുപ്പ് തടസ്സപ്പെടുത്തി. പേന പ്രതിമ കടലില്‍ സ്ഥാപിച്ചാല്‍ ഇടിച്ചുകളയുമെന്നു നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് അലങ്കോലമായി. കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂര്‍ പ്രതിമയെ…

ബജറ്റ് അവതരണം 11ന്: വിപണികളിൽ കുതിപ്പ്; സെൻസെക്സ് വീണ്ടും 60,000ന് മുകളിലെത്തി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ആരംഭിച്ചു. അതിനുശേഷമാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ ബജറ്റായിരിക്കും ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ ബജറ്റില്‍ എന്തെല്ലാം നിര്‍ദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്. സാധാരണക്കാര്‍ക്ക് ഗുണകരമായ നിലയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും. ബജറ്റ്…