ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ ഓഫീസും മാറും. മാര്‍ച്ച്‌ മൂന്ന്, തീയതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള ഉച്ചകോടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും വിദേശികളായ സഹപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിക്കണമെന്നും’ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നയതന്ത്രസഖ്യയോഗത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഹൈദരാബാദ് ആയിരുന്നു ആന്ധ്രയുടെ തലസ്ഥാനം. ആന്ധ്രയില്‍ നിന്ന് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. അമരാവതിയായിരുന്നു നിലവില്‍ ആന്ധ്രയുടെ തലസ്ഥാനം. മുമ്ബ് മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചിരുന്നു. അമരാവതി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയായിരുന്നു അത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശാഖപട്ടണം തലസ്ഥാനമായി പ്രഖ്യാപിച്ചത്.  

എറണാകുളത്ത് മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരുക്ക്

വലമ്പൂർ മൂലേക്കുഴി എം.എസ്‌. അഭിഷേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു അപകടം. ടര്‍ഫില്‍ കളികഴിഞ്ഞ ശേഷം ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുന്നത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് അപകടത്തില്‍ പെട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതാണ് എന്റെ ക്ളാസ് മുറി,ലോ കോളേജ് ഓര്‍മ്മകളുമായി മമ്മൂട്ടി

എറണാകുളം ലോ കോളേജില്‍ താന്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതായിരിന്നു എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം.ഞങ്ങള്‍ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു- മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. അല്‍മമേറ്റര്‍ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Mammootty (@mammootty)

ശങ്കര്‍ മോഹന് പിന്തുണ: അടൂരും ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ആരോപണങ്ങള്‍ തള്ളി

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു. കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികള്‍ ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാര്‍ത്ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കേണ്ടത് സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്നും അടൂര്‍. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ രാജി. ശങ്കര്‍ മോഹന്‍ മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോയുള്ള വ്യക്തി…

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ലങ്കയിലേക്ക്; കേരളത്തിലും മഴ സാധ്യത

തിരുവനന്തപുരം ∙ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 31ന് വൈകിട്ട് വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം, തുടർന്ന് പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശ മാറി ഫെബ്രുവരി ഒന്നിന് തീരം തൊടുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്

ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദം; ബിരുദ വസ്ത്രം ധരിച്ച്‌ വഴക്കുലയേന്തി പ്രതിഷേധിച്ച്‌ കെഎസ്‌യു

ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച്‌ വഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ചിന്തയുടെ പിഎച്ച്‌ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ചിന്തയുടെ വിവാദ മൊഴി കേരളത്തിലെ വിദ്യാഭ്യസ നിലവാരത്തെ തകര്‍ക്കുന്നു. സര്‍ക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശന്‍ വഴക്കുലയെ വയലൊപ്പിള്ളിയോട് ഉപമിക്കുന്ന ഒരു എല്‍കെജി ക്ലാസ്സിലെ വിദ്യാര്‍ത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സമരങ്ങളും ആയി മുന്നോട്ട് പോകുമെന്നും കെഎസ്‌യു വ്യക്തമാക്കി. അതേസമയം വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ…

ലോക സമ്പത്ത് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്

വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സസമ്പത്ത് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തില്‍ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാര്‍ച്ച്‌ 31ന് അവസാനിക്കുന്ന വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതില്‍ മാറ്റമില്ല. അടുത്ത വര്‍ഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു. 2024ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. നാലാംപാദത്തിലെ 0.2 ശതമാനം…

വരന്‍റെ ആളുകള്‍ വധുവിന്‍റെ വീട്ടില്‍ പടക്കം പൊട്ടിച്ചു; കോഴിക്കോട് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

കോഴിക്കോട്: വരന്‍റെ ആളുകള്‍ വധുവിന്‍റെ വീട്ടില്‍ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിവാഹവീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയില്‍ നിന്നെത്തിയ വരനൊപ്പം വന്നവര്‍ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ആദ്യം ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ചെറിയ തര്‍ക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത്. വരന്‍റെയും വധുവിന്‍റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ മുതിര്‍ന്നവര്‍ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച്‌ പിന്തിരിപ്പിച്ചിരുന്നു. വീണ്ടും തര്‍ക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു.ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.സംസ്ഥാനത്ത് അടുത്തിയെയായി വിവാഹത്തിനിടെയുള്ള കൂട്ടത്തല്ല് സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആലപ്പുഴ ഹരിപ്പാട് സദ്യയ്ക്കൊപ്പം പപ്പടം ലഭിക്കാത്തതിനെ…

ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച്‌ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ]ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ കളിക്കാരനായിരുന്ന സമയത്തെ ബിജുവിന്റെ ചിത്രമാണിത്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന, കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് ബിജു മേനോന്‍ നല്ലൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു എന്നോര്‍മിപ്പിക്കുന്ന സഞ്ജു പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തൃശൂര്‍…

വിമാനത്തിനുള്ളില്‍ നഗ്നയായി നടന്നു, ജീവനക്കാരുടെ മേല്‍ തുപ്പി; യുവതി അറസ്റ്റില്‍

മുംബൈ: അബുദാബി-മുംബൈ എയര്‍വിസ്താര വിമാനത്തിനുള്ളില്‍ മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ചതിന് ശേഷം ബിസിനസ് ക്ലാസില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇവരുടെ ആവശ്യം ക്വാബിന്‍ ക്രൂ നിരസിച്ചതോടെ ജീവനക്കാരുടെ മേല്‍ തുപ്പുകയും വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാണ് ജീവനക്കാരുടെ പരാതി. യുവതി വിമാനത്തിനുള്ളില്‍ അര്‍ദ്ധനഗ്‌നയായി നടക്കാന്‍ തുടങ്ങിയതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്‌റ്റന്‍ ആവശ്യപ്പെട്ടുവെന്നും എയര്‍ വിസ്‌താര പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. പിന്നീട് യുവതിക്ക് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.