തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും; എ.ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം

ആലപ്പുഴയിലെ സിപിഐഎം നേതാവ് എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം പൊളിയുന്ന, ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുൻപ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്. പാന്‍മസാല കടത്ത്; സിപിഐഎം നേതാവിന്റെ വാദം പൊളിയുന്നു; കുരുക്കായി ഇജാസിനൊപ്പമുള്ള പിറന്നാള്‍ ആഘോഷ ദൃശ്യങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍…

യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയര്‍ന്നു; 55 പേര്‍ ബസില്‍ കാത്തിരുന്നു; ഗോ ഫസ്റ്റിനോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: 55 യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് എയറിനോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ നടപടി. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ബംഗലൂരുവില്‍ നിന്നും ഡല്‍ഹിയ്ക്കുള്ള ഫ്‌ലൈറ്റ് ജി 8 116 ആണ് യാത്രക്കാരെ മറന്നുകൊണ്ട് പറന്നുയര്‍ന്നത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു. സംഭവത്തില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പരാതികളാണ് ഉയര്‍ന്നത്. യാത്രക്കാരെ മറന്നതില്‍ ഗോ ഫസ്റ്റ് അധികൃതര്‍ ഖേദം…

പ്ലാസ്റ്റിക് കവർ നിരോധനം ഹെെക്കോടതി റദ്ദാക്കി

പ്ലാസ്റ്റിക് കവർ നിരോധനം ഹെെക്കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന് പ്ലാസ്റ്റിക് കവർ നിരോധിക്കാനുള്ള അധികാരമില്ലെന്ന് ഹെെക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. 60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് നഗരേഷിൻ്റെ ഉത്തരവ്.

സംഘപരിവാര്‍ ബന്ധം ‘അസംബന്ധം’; പരിപാടിയെ മന്ത്രി റിയാസ് അഭിനന്ദിച്ചു

കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന. പരിപാടിയില്‍ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്ബ്ര മാതാ കേന്ദ്രം ഡയറക്ടര്‍ കനകദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയില്‍ ഇല്ലായിരുന്നു, 96 കലാകാരന്മാരില്‍ പല രാഷ്ട്രീയപ്പാര്‍ട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്ബ്ര മാതാ കേന്ദ്രം ഡയറക്ടര്‍ കനകദാസ് പറഞ്ഞു. അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച്‌ നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി…

ഗാനഗന്ധര്‍വ്വന്‍ 83-ന്റെ നിറവില്‍

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകള്‍ നല്‍കിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങള്‍ അപൂര്‍വമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാള്‍. ജന്മദിനത്തില്‍ ഇത്തവണ കൊല്ലൂരില്‍ ആഘോഷങ്ങളില്ല, പകരം കൊച്ചിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. വര്‍ഷങ്ങളായി യേശുദാസ് മൂകാംബിക ദേവിയ്‌ക്ക് സംഗീതാര്‍ച്ചനയൊരുക്കാന്‍ കൊല്ലൂരിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം എത്തില്ല, അദ്ദേഹത്തിനായി പ്രത്യേക പൂജകള്‍ ഇന്ന് നടക്കും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തിലാകും പൂജകള്‍ നടക്കുക. വൈകുന്നേരം ആറ് മണി വരെ സ്വര്‍ണമുഖി വേദിയില്‍ സംഗീതാര്‍ച്ചനയും നടക്കും. ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാര്‍ച്ചനയ്‌ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും. കൊല്ലൂരില്‍ യേശുദാസിന്റെ ഒരു തരത്തിലുള്ള സാന്നിധ്യവുമില്ലാതെ കടന്നുപോകുന്ന ആദ്യത്തെ ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു. കൊച്ചിയിലെ പിറന്നാളാഘോഷം കൊച്ചിയില്‍ പടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ്…

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

കൊച്ചി: നടി മോളി കണ്ണമ്മാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയു വിലാണെന്ന് ആശുപത്രി പിആർഒ പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂർത്തിയാക്കിയത്. നിലവിൽ ആശുപത്രിയിലുള്ള ഇവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മികച്ച നിലയിലല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു. സത്രീധനം എന്ന സീരിലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.

‘സേഫ് ആന്‍ഡ് സ്ട്രോങ്ങ്’ നിക്ഷേപ തട്ടിപ്പ്; എം ഡി സ്ഥാനം കൈമാറി പ്രവീണ്‍ റാണ

തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറി പ്രവീണ്‍ റാണ. ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിനാണ് പ്രവീണ്‍ റാണ അധികാരം കൈമാറിയത്. വിവിധ സ്റ്റേഷനുകളില്‍ പരാതികളെത്തുന്നതിന് മുൻപായിരുന്നു അധികാര കൈമാറ്റം. പുതിയ തീരുമാനം ഡിസംബര്‍ 29ന് പ്രവീണ്‍ റാണ തല്‍സ്ഥാനത്തുനിന്ന് മാറിയത് നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണെന്നാണ് സൂചന. വിഷ്ണു അടക്കമുള്ളവരെ പ്രതി ചേര്‍ക്കാനൊരുങ്ങുകയാണ് പൊലീസ്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന സ്റ്റാഫുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്‍മാട്ട്, പ്രജിത്ത് കൈപ്പുള്ളി, അനൂപ് വെണ്‍മേനാട് എന്നിവരെ പ്രതികളാക്കും. അതേസമയം പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണ്. റാണയുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടറുകളും കസ്റ്റഡിയില്‍ എടുത്തു.…

വിതരണാനുമതി നല്‍കാതെ ഭക്ഷ്യവകുപ്പ്; റേഷന്‍ കടകളില്‍ ആട്ട കെട്ടിക്കിടന്ന് നശിക്കുന്നു

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി നൽകാനുള്ള ആട്ട വിതരണം ചെയ്യാനാകാതെ പാഴാകുന്നു. ഭക്ഷ്യവകുപ്പ് വിതരണ അനുമതി നൽകാത്തതാണ് കാരണം. കേടുവന്ന ആട്ട മുൻപ് റേഷൻ കടകളിൽ നിന്ന് തിരിച്ചെടുത്തെങ്കിലും അതിന് പകരം ആട്ടയോ, തുകയോ റേഷൻ കടയുടമകൾക്ക് നൽകിയതുമില്ല. ഇ പോസ് മെഷിനിൽ ആട്ട എന്റർ ചെയ്യാൻ ഭക്ഷ്യവകുപ്പ് തയാറാകാത്തതിനാൽ ആട്ട വിതരണം ചെയ്യാനാകില്ല. ഇക്കാര്യം റേഷൻ കടയുടമകൾ അധികൃതരെ അടിക്കടി അറിയിക്കുന്നുണ്ടെങ്കിലും നടപടിയില്ല. വിതരണം ചെയ്യാനാകാത്ത സ്റ്റോക് ആട്ട റേഷൻ കടകളിൽ ഉള്ളപ്പോഴും, ഭക്ഷ്യവകുപ്പ് വീണ്ടും റേഷൻ കടകളിലേക്ക് ആട്ട എത്തിക്കുകയാണ്. അതിനും വിതരണ അനുമതി നൽകിയില്ല. ആട്ട വേണ്ടെന്ന് പറഞ്ഞാലും റേഷൻ കടകളിൽ കെട്ടിയേൽപ്പിക്കുന്ന അവസ്ഥയാണ്. അത് ജനങ്ങളിലേക്ക് എത്തിക്കാനാകാതെ റേഷൻകടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.