യുജിസി മാനദണങ്ങള്‍ പാലിച്ചില്ല; എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

കൊച്ചി : ചട്ടം പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ച്‌ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് ഉള്‍പ്പടെ മൂന്ന് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ വി.ആര്‍. ജയദേവന്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ ബിന്ദു എം. നബ്യാർ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിന്നും നീക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ മൂന്ന് കോളേജുകളിലേക്കും നിയമനം നടത്തിയിരിക്കുന്നത്. യുജിസി ചട്ടങ്ങള്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ വേണം പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍. എന്നാല്‍ ഈ മൂന്ന് കോളേജുകളിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച്‌ വീണ്ടും നിയമനം നടത്താനും ട്രിബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം…

കഠിനംകുളത്തെ കൂട്ട ആത്മഹത്യ; ജീവനൊടുക്കാന്‍ കാരണം പലിശക്കാരുടെ ശല്യം

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ജീവനൊടുക്കിയത് പലിശക്കുരുക്കില്‍നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നെന്ന് പോലീസ്. മരിച്ച രമേശന്‍ പലരില്‍നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീടും സ്ഥലവും വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും നടന്നില്ല. വീടും സ്ഥലവും ഈട് കാണിച്ച്‌ പലിശക്കാര്‍ കേസിന് പോയി. ഇതിനു പിന്നാലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന രമേശന്‍ നാട്ടിലെത്തിയതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു. രമേശന്‍, ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ മൂവരേയും കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. കിടപ്പുമുറിയുടെ തൊട്ടടുത്ത മുറിയില്‍ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. രമേശനും…

സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയിറങ്ങി; നടപ്പാതയില്‍ നിന്നയാളെ തുമ്പിക്കൈ കൊണ്ട് വീശി നിലത്തിട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് വിവരം. നഗരമധ്യത്തില്‍ ഏറെ നേരം നിലയുറപ്പിച്ച കാട്ടാന ചുറ്റും ഭീതി പരത്തി. നടപ്പാതയിലൂടെ നടന്നു പോകുക‌യായിരുന്ന വൃദ്ധന് നേരെ കാട്ടാന പാഞ്ഞെത്തി. തലനാഴിരയ്ക്കാണ് അപകടം ഒഴിവായത്. വീണുപോയ വൃദ്ധനെ ആന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരുക്കേറ്റ അദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി.

‘കുങ്കുമത്തേയില, കശ്മീരി ബ്രെഡ്’: പുതുവർഷത്തിൽ മുഖ്യമന്ത്രിക്കു ഗവർണറുടെ സ്നേഹസമ്മാനം

തിരുവനന്തപുരം; മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വലിയ മഞ്ഞുരുകലിനാണ് സാക്ഷിയായത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഏറെ നാളുകള്‍ക്കുശേഷം സൗഹാര്‍ദത്തോടെ പെരുമാറി. സ്റ്റേജില്‍ നിന്നുള്ള ഇരുവരുടേയും സംഭാഷണവും വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയെ തേടി ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറുടെ സമ്മാനപ്പൊതിയും എത്തി. കശ്മീരില്‍ നിന്നുള്ള വിശേഷ വസ്തുക്കള്‍ അടങ്ങിയ സമ്മാനപ്പൊതിയാണ് ഗവര്‍ണര്‍ അയച്ചത്. കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരന്‍ വശമാണു സമ്മാനം എത്തിച്ചത്. പുതുവത്സര ആഘോഷത്തിനായി ഗവര്‍ണര്‍ കശ്മീരില്‍ പോയിരുന്നു. അവിടെനിന്നുകൊണ്ടുവന്ന വിശേഷ വസ്തുക്കളാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇത് ആദ്യമായിട്ടല്ല ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുന്നത് കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടില്‍നിന്നെത്തിച്ച മാമ്ബഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളില്‍ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്…

കൊല്ലത്ത് റെയില്‍വേ കോട്ടേഴ്‌സില്‍ യുവതി മരിച്ചത് ബലാത്സംഗത്തിനിടെയെന്ന് പോലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ആഹാരസാധനം ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം എന്ന നിലയില്‍ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് കൊല്ലം കര്‍ബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.…

ഓഹരിവിപണി തട്ടിപ്പ്‌ ; ദമ്പതികള്‍ പണം ധൂര്‍ത്തടിച്ചത്‌ ,ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍

കാക്കനാട്: ഓഹരിവിപണിയില്‍ നിക്ഷേപിച്ച്‌ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതികള്‍ പണം ധൂര്‍ത്തടിച്ചത് ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍. മാസ്റ്റേഴ്സ് ഫിന്‍സര്‍വ് ഷെയര്‍ ട്രേഡിങ് സ്ഥാപന ഉടമ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും കമ്പനി ഡയറക്ടറായിരുന്ന ഭാര്യ ശ്രീരഞ്ജിനിയും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍. കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 19 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. എണ്‍പത്തഞ്ച് കോടിയിലധികം തട്ടിയെടുത്തതായി 119 പരാതികളാണ് ലഭിച്ചതെന്ന് ഡിസിപി വി ശശിധരന്‍ പറഞ്ഞു. ആറ് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്റ്റേഴ്സ് ക്ലബ് എന്നപേരില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ക്രിക്കറ്റ് ടീമും എബിന്‍ രൂപീകരിച്ചിരുന്നു. 2013ല്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരിവിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച്‌ ഇടപാടുകള്‍ നടത്തിയിരുന്നു. ഓഹരി ഇടപാടുകളില്‍ നഷ്ടം വന്നതിനെത്തുടര്‍ന്നാണ്…