രാജ്യാന്തര മലയാളി അത്ലറ്റ് പി യു ചിത്ര വിവാഹിതയായി; വരന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷൈജു

പാലക്കാട്: രാജ്യാന്തര മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ ഷൈജുവാണ് വരന്‍. മൈലംപുള്ളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സില്‍വെച്ച്‌ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ് ഷൈജു. വിവാഹ നിശ്ചയം വീടിനടുത്തുള്ള പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ വച്ച്‌ സെപ്റ്റംബറില്‍ നടന്നിരുന്നു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്ബതികളുടെ മകളാണ് ചിത്ര. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ ചിത്ര 2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പൂന ആതിഥേയത്വം വഹിച്ച നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ താരം സ്വര്‍ണം നേടി. തുടര്‍ന്ന് വന്‍ കുതിപ്പാണ് ചിത്ര തന്റെ കരിയറില്‍ നടത്തിയത്.…

ചിറകു വിരിക്കാന്‍ ശബരിമല; വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ പുതുക്കിയ ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതുക്കിയ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിനു പുറമേ 307 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടു വ്യവസ്ഥകള്‍ പാലിച്ചാകും ഭൂമി ഏറ്റെടുക്കലിന് അനുമതി. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിക്കും എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കൂ എന്നാണ് രണ്ടാമത്തേത്. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്താന്‍ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്.

മുന്‍ മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്‍ കാലം ചെയ്തു

സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്‍ വിടവാങ്ങി. 95 വയസായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളാല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്നാണ് 2005ല്‍ ബെനഡിക്‌ട് പതിനാറാമന്‍ സ്ഥാനാരോഹിതനായത്. 2005 മുതല്‍ 2013 വരെ സഭയുടെ തലവനായി തുടര്‍ന്നു. സഭയെ നയിക്കാനുള്ള ശാരീരിരവും മാനസികവുമായ കരുത്ത വെളിപ്പെടുത്തി 2013 ഫെബ്രുവരി 28നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പിന്നീട് റോമിന് തെക്കുഭാഗത്തുള്ള വേനല്‍കാല വസതിയിലേക്ക് താമസം മാറിയ ശേഷം പ്രായാധിക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 600 വര്‍ഷം മുന്‍പ് സ്ഥാനമൊഴിഞ്ഞ പോപ്പ് ഗ്രിഗറി പന്ത്രണ്ടാമനായിരുന്നു ഇതിനു മുന്‍പ് ഇത്തരത്തില്‍ മാര്‍പാപ്പ പദവിയൊഴിഞ്ഞത്. ബെനഡിക്‌ട് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി: തിരുച്ചന്തൂരില്‍ സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു

ചെന്നൈ: തിരുച്ചന്തൂരില്‍ സാമൂഹിക പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു. ഭാരതി നഗറില്‍ ബാലകുമരേശനാണ് കൊല്ലപ്പെട്ടത്. അറുമുഖനേരി പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് ആക്രമിച്ചത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് അക്രമികള്‍ ക്രൂരമായി ബാലമുരുകേശനെ കൊലപ്പെടുത്തിയത്. ഏതാനും നാള്‍ മുന്‍പ് തൂത്തുകുടി തിരുച്ചന്തൂരിലെ അറുമുഖനേരി ബസാറില്‍ ലഹരി മാഫിയക്കെതിരെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ബാലമുരുകേശന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ വില്‍പനയും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ടുള്ള ബാലമുരുകേശന്റെ പ്രവര്‍ത്തനം ലഹരി മാഫിയയെ ചൊടിപ്പിച്ചിരുന്നു. രണ്ടു മാസം മുന്‍പ് ബാലമുരുകേശന്റെ ഉടമസ്ഥതയിലുള്ള ഫാമിന് അജ്ഞാതസംഘം തീയിട്ടിരുന്നു. സംഭവത്തില്‍ ലഹരിമാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്‍റെ പകയെന്നവണ്ണം ഇന്നലെ ബാലമുരുകേശനെ അദ്ദേഹത്തിന്‍റെ റസ്റ്ററന്റിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. സംഭവത്തില്‍ അറുമുഖനേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച്‌ കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്. ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്. ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങള്‍; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് ബാബുരാജ് ആദ്യം വിവാഹം കഴിക്കുന്നത് നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച്‌ നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന…

പന്തിന്റെ തലച്ചോറിനും സുഷുമ്നാ നാഡിക്കും പ്രശ്നങ്ങളില്ല; പ്ലാസ്റ്റിക് സർജറി ചെയ്തു

ഡെറാഡൂണ്‍∙ വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ തലച്ചോറിനും സ്പൈനൽ കോഡിനും വാഹനാപകടത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് താരത്തെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. താരത്തിന്റെ കാലിൽ വേദനയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ലിഗമെന്റ് ഇൻജറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെ‍ഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് ജന്മനാടായ റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽ പെടുന്നത്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗ്ലൗർ എന്ന സ്ഥലത്തുവച്ചാണ് ഇന്നലെ രാവിലെ 5.30ന് പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്.

പെലെ എന്ന അഗ്നിപർവതം; കോരിത്തരിച്ച കാലം

ഹീബ്രു ഭാഷയില്‍ പെലെ എന്ന വാക്കിന് അത്ഭുതം എന്നാണത്രെ അര്‍ഥം. കറുത്ത മുത്ത് എന്നു ഫുട്‌ബോള്‍ ലോകം വാത്സല്യത്തോടെ വിളിച്ച പെലെ കളിക്കളത്തിലെ അത്ഭുതമായിരുന്നു. ആ അത്ഭുതം ഇനിയില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല. ഉണ്ടായാലും അവരാരും പെലെയെപ്പോലെ ആവുമെന്നു കരുതാനും വയ്യ. ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരുങ്ങുന്നതായിരുന്നില്ല എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജീവിതവും പ്രതിഭയും. റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം. പക്ഷേ, ആ പ്രതിഭാസത്തിന്റെ ശോഭ മങ്ങുകയില്ല. അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും. കാരണം, പെലെ അതു നേടിയ കാലവും അന്നത്തെ സാമൂഹ്യ, സാങ്കേതിക പശ്ചാത്തലവും ഇനി വരില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നേട്ടങ്ങളെ അതുമായി താരതമ്യം ചെയ്യാനുമാവില്ല. പെലെ സമം പെലെ എന്നു തന്നെയേ പറയാനൊക്കൂ. ഫുട്‌ബോള്‍ ലോകത്തെ ധാരണകളും വിശ്വാസങ്ങളും അത്ഭുതകരമായി തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭയാണ് കടന്നു പോയത്. പോയകാലത്തെ ആ…

പൊന്നിന് പൊന്നും വില; കുത്തനെ ഉയര്‍ന്ന് സ്വര്‍ണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ വര്‍ദ്ധിച്ചത്. ഇന്ന് 200 രൂപ ഉയര്‍ന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,480 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇന്നലെ 30 രൂപ കൂടിയിരുന്നു, ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,060 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 4160 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് വില.

കത്ത് വിവാദം: മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു,

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്ബ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു. ഡി ആര്‍ അനിലിന്റെ മൊബൈലും ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനിലിനെതിരെയും ഉയര്‍ന്ന നിയമനക്കത്ത് ആരോപണങ്ങളില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ അനിലിനെ ബലിയാടാക്കി സമരം അവസാനിപ്പിക്കാനായെങ്കിലും മേയറുടെ പ്രവര്‍ത്തനങ്ങളിലും സമീപനത്തിലും സി പി എം നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുവന്നാലും മേയറെ മാറ്റില്ലെന്ന ആദ്യ നിലപാടില്‍ നിന്ന് കോടതിവിധിക്ക് അനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവന്‍കുട്ടിയുടെയും സാന്നിദ്ധ്യത്തില്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആര്‍. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്. ഡി.ആര്‍. അനിലിനെ സ്ഥാനത്തുനിന്നു…

ഡ്രൈവര്‍ക്കു ഹൃദയാഘാതം, ബസ്സ് കാറിലേക്ക് ഇടിച്ചു കയറി; ഒന്‍പതു മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ്സും കാറും കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു. നവ്‌സാരി ജില്ലയില്‍ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്കു ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയില്‍ര എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.