നടി റിയയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; പ്രകാശ് കുമാറിന് കുരുക്കായത് മൊഴിയിലെ വൈരുദ്ധ്യം

ഹൗറ: നടി റിയാകുമാരിയുടെ മരണത്തില്‍ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വെച്ചാണ് റിയ വെടിയേറ്റ് കൊല്ലപ്പെട്ടത്. റിയയും പ്രകാശ് കുമാറും മകളും കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ബഗ്‌നാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. അക്രമികളുടെ മര്‍ദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റല്‍ക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ഫോറസിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റിലായി സാധാരണയിലധികം അളവില്‍ രക്തവും ബുള്ളറ്റ്…

2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും

ന്യൂഡൽഹി : 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രിഅനുരാഗ് താക്കൂര്‍ . ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിപി ക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുൻപാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച്‌…

സിബിഐ തേടിയത് 2 ഉത്തരം; 68കാരന് 34കാരിയെ കീഴ്‌പ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍

തിരുവനന്തപുരം: നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെതിരെ സിപിഎമ്മിന്റെ ആയുധമായിരുന്നു സോളാര്‍ പീഡനക്കേസ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനൊടുവിലാണ് പീഡന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തുന്നത്. ജുഡീഷ്യല്‍ കമ്മിഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ ലഭിക്കുമ്പോൾ സിബിഐ ഇന്‍സ്പെക്ടര്‍ നിപുന്‍ ശങ്കറും സംഘവും ആദ്യം കണ്ടെത്താന്‍ ശ്രമിച്ചത് ഈ 2 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. പീഡനം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നോ? പരാതിക്കാരിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണസംഘം ആദ്യം തേടിയത്. പീഡനം നടന്നെന്നു പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍…

വഴിയില്‍ കൂടി പോയ പെണ്‍കുട്ടി ചിരിച്ചപ്പോള്‍ കളിയാക്കി; കൂട്ടുകാരനെ അടിച്ചു കൊന്നു

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ യുവ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ബേക്കറി ജീവനക്കാരനുമായ ടിനു അറസ്റ്റിലായത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, അരുണ്‍ലാലും ടിനുവും ദിവസവും ഒന്നിച്ചിരുന്നാണ് മദ്യപിക്കുന്നത്. ഇരുവരും വൈകുന്നേരം തമ്പടിക്കാറുള്ള വഴിയില്‍ കൂടി സ്ഥിരമായി നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ദിവസം ടിനുവിനെ നോക്കി ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഈ പെണ്‍കുട്ടി ടിനുവിനെ ഗൗനിക്കാറുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വലിയ തര്‍ക്കമായി. ടിനുവിന് അരുണിനോട് കടുത്ത പകയാവുകയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം കഴിഞ്ഞ ദിവസം അരുണിനെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമെന്ന് ടിനു പറഞ്ഞു. വീട്ടിലേക്കുള്ള വഴിയില്‍ വച്ച്‌ ടിനു…

പ്രണയത്തിലായിരുന്നപ്പോള്‍ പല സ്ഥലങ്ങളില്‍ വച്ചും കണ്ടു, കൊന്നത് അവള്‍ ഇനി ആരെയും ചതിക്കരുതെന്ന് കരുതി; പ്രതിയുടെ മൊഴി പുറത്ത്

വര്‍ക്കല: പ്രണയത്തിന്റെ പേരില്‍ ഇനി അവള്‍ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സംഗീത കൊലക്കേസില്‍ അറസ്റ്റിലായ ഗോപുവിന്റെ മൊഴി. താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളില്‍വച്ച്‌ തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാന്‍ വീട്ടില്‍ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണില്‍ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി ബട്ടണ്‍ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക്…

കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌

കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌. കൊല്ലം കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്‌ഡ്‌ നടക്കുന്നത്. പി എഫ് ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിൻറെ ചക്കുവള്ളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത് ഇപ്പോള്‍. ഓച്ചിറ സ്വദേശി അന്‍സാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലാണ് പരിശോധന നടക്കുന്നുണ്ട്. പരിശോധനയില്‍ ചക്കുവള്ളിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക് ലെറ്റുകളും ഓച്ചിറയില്‍ നിന്ന് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, പി.എഫ്.ഐ യൂണീഫോമും പിടിച്ചെടുത്തു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്‌ഡ്‌. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ – 12 കേന്ദ്രങ്ങളില്‍. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടക്കുകയാണ്. പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം…

ജീവിതപങ്കാളിയെക്കുറിച്ച്‌ മനസ് തുറന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്‍റെ ജീവിതപങ്കാളിയെ എങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്‍റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്‍റെ രണ്ടാമത്തെ അമ്മയാണെന്നും തന്‍റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്നേഹമാണെന്നും രാഹുല്‍ പറഞ്ഞു.