ശബരിമല‍യില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു; 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം

തിരുവനന്തപുരം : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ദര്‍ശന സമയം ഒരു മണികൂര്‍ കൂടി വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ പരിഷ്കാരം വരുന്നതോടെ 19 മണിക്കൂര്‍ ദര്‍ശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് കെ. അനന്തഗോപന്‍ പറഞ്ഞു. നിലവില്‍ 18 മണിക്കൂറാണ് നട തുറക്കുന്നത്. അനുഭവ സമ്പത്തുള്ള പോലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിക്കും. ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ലെന്നും അനന്തഗോപന്‍ പറഞ്ഞു. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്ച കോടതി സ്പെഷല്‍ സിറ്റിങ് നടത്തിയത്. നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍…

കോളജിനുള്ളില്‍ പേപ്പട്ടി; ജീവനുംകൊണ്ട് ഓടി വിദ്യാര്‍ഥികളും അധ്യാപകരും, ഇന്ന് അവധി

തിരുവനന്തപുരം:  പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി കാമ്പസിനുള്ളില്‍ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി കോളജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പട്ടികളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ജീവനക്കാര്‍ ഇന്ന് കാമ്പസിനുള്ളിലെത്തും. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി ക്യാമ്പിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം കോളജിന് അവധിയാണെങ്കിലും മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാവില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

ഗർഭിണിയെ വനത്തിലൂടെ ചുമന്നത് 300 മീറ്റർ മാത്രമെന്ന് മന്ത്രി; കള്ളം പറയേണ്ട കാര്യമില്ലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവവേദന വന്ന യുവതിയെ ആംബുലന്‍സില്‍ കയറ്റാന്‍ മൂന്നര കിലോമീറ്ററോളം ദൂരം തുണിയില്‍ കെട്ടി ചുമന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ ഇത് നുണയാണെന്നും ആകെ 300 മീറ്റര്‍ മാത്രമാണ് നടന്നതെന്നും പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ വസ്തുത എന്താണെന്ന് പരിശോധിക്കാം. ശനിയാഴ്ച രാത്രി 12.45 നാണ് കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവ വേദന വന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് മുരുകനും ഊരുകാരും ശ്രമം ആരംഭിച്ചു. ട്രൈബല്‍ പ്രൊമോട്ടര്‍ ജ്യോതി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് പ്രിയയെ വിവരം അറിയിച്ചു. 24 മണിക്കൂറും സേവനം ഉറപ്പു നല്‍കിയിരുന്ന പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍്റെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചു. 2.45നാണ് ആനവായ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് വരെ ആംബുലന്‍സ് എത്തിയത്. ഇവിടെ നിന്നും രണ്ടര…

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ക്രിസ്‌തുമസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ വിരുന്നില്‍ പങ്കെടുക്കില്ല. ഇതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് നാളെ ഡല്‍ഹിയ്ക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് രാജ്ഭവനില്‍ ക്രിസ്‌തുമസ് ആഘോഷവും വിരുന്നും നടക്കുന്നത്. സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടയില്‍, കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്‌തുമസ് വിരുന്നിലേക്ക് സര്‍ക്കാരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, മതനേതാക്കള്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്. തിരുവനന്തപുരത്ത് ഈ വര്‍ഷം നടന്ന സര്‍ക്കാരിന്റെ ഓണാഘോഷ സമാപന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്നെല്ലാം ഗവര്‍ണര്‍ വിട്ടുനില്‍ക്കുകയായിരുന്നു.

യുവതിയുടെ വയറ്റില്‍ കത്രിക വച്ച് തുന്നിക്കെട്ടിയ കേസ്: കാലതാമസം ന്യായീകരിച്ച് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇതിനകം ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തു നിന്നു തന്നെയാണ് എന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കടലാസിന്റെ വിലപോലുമില്ലാത്ത വ്യാജ ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍; ഫാഷന്‍ രംഗത്തെ പുതിയ തട്ടിപ്പില്‍ കുരുങ്ങിയത് നിരവധി മോഡലുകള്‍

കൊച്ചി: കൊച്ചി കേന്ദ്രീകൃതമായ ഫാഷന്‍ ഷോകളിലെ തട്ടിപ്പുകളും അക്രമങ്ങളും ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ വ്യാജ ലോക റെക്കോര്‍ഡിന്‍റെ കൂട്ടുപിടിച്ച്‌ ഫാഷന്‍ റാംപില്‍ മോഡലിങ് കമ്പനികള്‍ നടത്തിയ പുത്തന്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. മത്സരാര്‍ഥികളായ മോഡലുകളില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം വാങ്ങി സംഘാടകര്‍ നല്‍കിയത് കടലാസിന്‍റെ വിലപോലുമില്ലാത്ത ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍. ഷോ സംഘടിപ്പിച്ച എറണാകുളത്തെ ഫ്രന്‍ഡ്സ് ആന്‍‍ഡ് ബ്യൂട്ടി ഗ്രൂപ്പിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കും. എഫ് ആന്‍ഡ് ബിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും കോട്ടയത്തുമായാണ് പരാതി പ്രകാരമുള്ള ലോക തട്ടിപ്പ് ഫാഷന്‍ ഷോകള്‍ നടന്നത്. യൂണിവേഴ്സല്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കുട്ടി മോഡലുകളടക്കം തട്ടിപ്പിനിരയായതായി പരാതിയില്‍ പറയുന്നു. പെണ്‍ക്കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി…

സെല്‍ഫി ചതിച്ചു; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ‘മണവാളന്‍’ സജി അറസ്റ്റില്‍

ആലപ്പുഴ: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെയാള്‍ പിടിയില്‍. പത്തനംതിട്ട പെരുമ്ബെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്തു നിന്നാണ് മണവാളന്‍ സജി എന്ന് വിളിപ്പേരുള്ള സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വിവാഹപംക്തികളില്‍ പരസ്യം നല്‍കുന്ന യുവതികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് സജിയുടെ തട്ടിപ്പിന്റെ തുടക്കം. വിശ്വസനീയമായ നിലയില്‍ പല കാരണങ്ങള്‍ പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നതാണ് രീതി. മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്. നിരന്തരം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം തന്റെ ആഡംബര കാര്‍ അപകടത്തില്‍പെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു. ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിയ്ക്ക്…

‘ഉണ്ണി നല്ല മനുഷ്യന്‍’; ‘ഷെഫീഖിന്റെ സന്തോഷത്തില്‍ നിനക്ക് വേണ്ടി അഭിനയിക്കുമെന്ന് ഞാന്‍ പറഞ്ഞു’; ബാലയുടെ പൊള്ളത്തരം തുറന്ന് കാട്ടി ഉണ്ണി മുകുന്ദന്‍; വീഡിയോ പുറത്ത്

തിരുവനന്തപുരം: പ്രതിഫല വിവാദമുയര്‍ത്തിയ നടന്‍ ബാലയുടെ പൊള്ളത്തരങ്ങള്‍ ഒരിക്കല്‍ കൂടി തുറന്നുകാട്ടി ഉണ്ണി മുകുന്ദന്‍. പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ നടന്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയത്.ഇതിനൊപ്പം അടുത്ത ചിത്രം മാളികപ്പുറത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. പ്രൊമോഷന്‍ വേളയില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച്‌ ബാല വാചലനാകുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോള്‍ ഉണ്ണീ നീ ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. ചോദിക്കാതെ വന്ന് അഭിനയിച്ചു. കഥാപാത്രമെന്താണെന്ന് പോലും ചോദിച്ചില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. നീ പ്രൊഡ്യൂസ് ചെയ്യുമ്ബോള്‍ ഞാന്‍ അഭിനയിക്കും. ഷെഫീഖിന്റെ സന്തോഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഇത് നിനക്ക് വേണ്ടി ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. അതിന് കാരണം ഉണ്ണിയെ ഒരു നടനായോ, നായകനായോ…

ശബരിമല‍യില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം ഇനിയും കൂട്ടാനാകില്ലെന്ന് തന്ത്രി

തിരുവനന്തപുരം: ദിനംപ്രതി ശബരിമലയില്‍ ഉണ്ടാകുന്ന വന്‍ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി വിളിച്ച യോഗം പതിനൊന്നിന് നിയമസഭയ്ക്ക് ഉള്ളിലാണ് ചേരുന്നത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ബോര്‍ഡും രണ്ടു തട്ടിലാണ്. നിയന്ത്രണം വേണ്ട എന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍ വെര്‍ച്വല്‍ ക്യൂ എണ്ണം നിയന്ത്രിക്കണമെന്നാണ് പോലീസിന്റെ വാദം. വിഷയം ചര്‍ച്ചചെയ്യാന്‍ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പോലീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി. തിരക്കു പരിഗണിച്ച്‌ നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളില്‍ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. 1,20,000 പേര്‍ക്ക് വരേയാണ് ബുക്കിങ് അനുവദിക്കുന്നത്.…

എംബിബിഎസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയറിയത് മാനഹാനി ഭയന്ന്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയറിയ സംഭവത്തില്‍ വിശദീകരണം നല്‍കി മെഡിക്കല്‍ കോളേജ് പൊലീസ് . വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി . പ്രവേശന യോഗ്യതയില്ലാത്ത കുട്ടി 4 ദിവസമാണ് ക്ലാസിലിരുന്നത്. വൈകിയെത്തിയ കുട്ടികളെ ഒരുമിച്ച്‌ ക്ലാസില്‍ പ്രവേശിപ്പിച്ചതാണ് കുഴപ്പം ഉണ്ടാകാന്‍ കാരണമായത്. നീറ്റ് പരീക്ഷ എഴുതിയതിനു ശേഷം വിദ്യാർഥി ഗോവയിലേക്ക് വിനോദയാത്ര പോയി. അവിടെവച്ചാണ് നീറ്റ് പരീക്ഷാഫലം പരിശോധിച്ചത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്കുണ്ടെന്നു കരുതുകയും അത് വീട്ടുകാരെയും മറ്റും വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാർഥിയെ അനുമോദിച്ച് ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെ നാട്ടിൽ ഉയർന്നു. എന്നാൽ പിന്നീടാണ് ഫലം പരിശോധിച്ചതിൽ പിഴവുണ്ടായെന്നും തനിക്ക് പതിനായിരത്തിൽ താഴെയാണ് റാങ്ക് എന്ന് വിദ്യാർഥിനിക്ക് മനസ്സിലായത്. ഇതോടെ പ്രവേശനം ലഭിക്കില്ലെന്ന് മനസ്സിലായി. എന്നാൽ മാനഹാനി ഭയന്നാണ് ഇത്തരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ…