വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി ‘ഷെഫീക്കിന്റെ സന്തോഷം’

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ‘മേപ്പടിയാന്‍’ സിനിമയിലെ വർക്ക് ഷോപ്പ് മെക്കാനിക് ജയകൃഷ്ണന്‍. രണ്ടാമത് ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷത്തില്‍’ ദുബായില്‍ പോയി തൊഴിലെടുത്ത് നാട്ടിലും വിദേശത്തും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു കഴിയുന്ന ഷെഫീക്കും ഇക്കാര്യങ്ങളില്‍ തുല്യര്‍. ചലച്ചിത്ര നിര്‍മാതാവാകുമ്പോള്‍, മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് അവതരിപ്പിക്കണം എന്ന കാര്യത്തില്‍ ഉണ്ണി രണ്ടുവട്ടവും നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് ഈ രണ്ടു ചിത്രങ്ങളും കണ്ടാല്‍ അനുമാനിക്കാം. ‘സെല്‍ഫ് ലെസ്സ്’ എന്ന് ഇംഗ്ലീഷ് ഒറ്റവാക്കില്‍ പറയാവുന്ന ഇവര്‍ പലപ്പോഴും ചെന്നുചാടുക, കൂടെ നിന്നവര്‍ വെട്ടിയ കുഴിയിലാവുമെന്നതില്‍ യാദൃശ്ചികതയില്ല. തരക്കേടില്ലാത്ത സമ്പാദ്യവുമായി നാട്ടിലേക്ക് വിമാനമിറങ്ങി, കളിക്കൂട്ടുകാരിയുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന ഷെഫീക്കിനായി പതിയിരിക്കുന്നത് അയാള്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കാത്ത വാരിക്കുഴികളാണ്. അതില്‍ നിന്നും അയാള്‍ കരകയറുന്നതെങ്ങനെയാവും? ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിലേതെന്ന പോലെ ഓരോ കഥാപാത്രത്തിനും സൂക്ഷ്മതയോടെ കണ്ടെത്തിയ കാസ്റ്റിംഗ് മികവാണ്…

ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി തലയ്‌ക്ക് വിലയിട്ട കൊലയാളിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോര്‍ഡിംഗ്ല എന്ന 24കാരിയെയാണ് രാജ്വീന്ദര്‍ കൊലപ്പെടുത്തിയത്. 2018ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് ക്വീന്‍ലാന്‍ഡ് പോലീസ് പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്‌ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കോര്‍ഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച്‌ ജോലി രാജി വച്ച്‌ രാജ്വീന്ദര്‍ നാട് വിടുകയായിരുന്നു. ക്വീന്‍ലാന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇത്. ഇയാള്‍ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്…

പ്രളയ ദുരിതാശ്വാസ തുക നല്‍കിയില്ല; എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു

പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെതുടര്‍ന്ന് എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി സ്വദേശി കെ.പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതി ദുരന്ത നിവാരണ അതോറിറ്റിയുടെ ബൊലേറോ ജീപ്പ് ജപ്തി ചെയ്തത്. കഴിഞ്ഞ പ്രളയത്തില്‍ ഭിത്തികള്‍ വിണ്ടു കീറി അപകടാവസ്ഥയിലായിരുന്നു സാജുവിന്റെ വീട്. വീടിന്റെ നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും അടിയന്തിര സഹായമായ 10,000 രൂപ മാത്രമാണ് നല്‍കിയത്. കുടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കലൂരില്‍ നടന്ന ലോക് അദാലത്തില്‍ പങ്കെടുത്ത് സാജു പരാതി ബോധിപ്പിച്ചു. 2021 ആഗസ്റ്റില്‍ എത്രയും വേഗം 2 ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലും ജില്ലാ കളക്ടറുടെ ഓഫിസിലും കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതോടെ സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി…

ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി∙ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികൾ രണ്ടാഴ്ചത്തേയ്ക്കു നിർത്തി വയ്ക്കാനും ഉത്തരവിട്ടു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് കോടതി നടപടി. സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡ‌ിഷണൽ സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ വിശദമായ വാദം കേൾക്കും. നരഹത്യാകുറ്റം സംബന്ധിച്ച വിശദാംശങ്ങൾ കീഴ്ക്കോടതി പരി​ഗണി ച്ചില്ലെന്നായിരുന്നു സർക്കാർ വാദം. മുഖ്യ പ്രതിക്കെതിരെ നരഹത്യയ്ക്കു തെളിവുകളുണ്ടെന്നും ശ്രീറാം…

അഭ്യൂഹങ്ങള്‍ക്ക് വിരാമം; എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ ബാല

ഭാര്യ എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ നടന്‍ ബാല. ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ ബാല സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ എലിസബത്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി ബാലയുമൊത്തുള്ള വീഡിയോകളില്‍ എലിസബത്തിനെ കാണാറില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് എലിസബത്തുമൊത്തുള്ള പുതിയ വീഡിയോ ബാല പുറത്ത് വിട്ടത്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ അടിച്ചു മാറ്റി .അതാരാണെന്ന് കാണിച്ചു തരാമെന്ന്’ പറഞ്ഞാണ് എലിസബത്തിനെ ബാല വീഡിയോയ്‌ക്ക് മുന്നിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിജയിയുടെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്‌ക്കുന്നതും കാണാം.…

തൃശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടാഴി (തൃശൂര്‍): ചേലക്കര സൗത്ത് കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് തിരുവില്വാമലക്ക് പോയ സുമംഗലി ബസാണ് സൗത്ത്കൊണ്ടാഴിയില്‍ പാടത്തേക്ക് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോള്‍ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസില്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചരിത്രം തിരുത്തിയെഴുതു, പിന്തുണക്കാം; ചരിത്രകാരന്‍മാരോട് അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു ചരിത്ര വിദ്യാര്‍ഥിയാണ്. നിരവധി തവണ ഇന്ത്യയുടെ ചരിത്രം കേട്ടിട്ടുണ്ട്. പലപ്പോഴും അത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചിരിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇന്ത്യന്‍ ചരിത്രത്തെ ശരിയായ രീതിയിലാക്കി മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ അസം സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും നമ്മളെ തടയുന്നതാരാണ്. ഈ പരിപാടിക്കെത്തിയ വിദ്യാര്‍ഥികളോടും അധ്യാപകരോടും ഇതിനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഹ്വാനം ചെയ്യുകയാണ്. രാജ്യം ഭരിച്ച 30ഓളം രാജവംശങ്ങളെ കുറിച്ച്‌ നിങ്ങള്‍ പഠിക്കണം. സ്വാതന്ത്ര്യ സമരത്തിനായി പ്രവര്‍ത്തിച്ച 300 പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചും പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ഥ ചരിത്രം എഴുതപ്പെട്ടാല്‍ പിന്നീട് തെറ്റായ പ്രചാരണങ്ങള്‍ക്ക്…

മേയറുടെ ഓഫീസിനടുത്തായി വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്ത്രീകളെ കണ്ടപ്പോള്‍ എസ് ഐക്ക് സംശയം, പൊലീസിനെ വെള്ളം കുടിപ്പിച്ച്‌ മഹിളാമോര്‍ച്ച നേതാക്കള്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയിലെ പ്രതിഷേധത്തിന് അയവില്ല. ഇന്നലെ മഹിളാമോര്‍ച്ചയും യു.ഡി.എഫും നഗരസഭയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രാവിലെ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയ്ക്കു ശേഷമാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്. മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു. ഇതിനിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യാജേന മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.എസ്.ബീന,സ്വപ്ന എന്നിവര്‍ പിറകുവശത്തെ ഗേറ്റ് വഴി മേയറുടെ ഓഫീസ് മുറിയുടെ അടുത്തെത്തി. സംശയം തോന്നിയ വനിത എസ്.ഐ പ്രീത ബാബു പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് കൈയിലുണ്ടായ പേപ്പര്‍ വലിച്ചെറിഞ്ഞ് മേയറുടെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞ് താഴത്തെ നിലയിലെത്തിച്ചു. ആ സമയം ഓഫീസില്‍ മേയറുണ്ടായിരുന്നില്ല. പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്, വനിതാ എസ്.ഐ പ്രതീയുടെ…