ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമം; എഎസ്ഐക്കെതിരെ പോക്സോ കേസ്

കൽപറ്റ : വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ പോക്സോ കേസ്. തെളിവെടുപ്പിനിടെയാണ് എഎസ്‌ഐയുടെ അതിക്രമം. പതിനേഴുകാരിയുടെ പരാതിയില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ.നായരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 26നാണ് സംഭവം. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ഊട്ടിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എഎസ്‌ഐ ബാബുവിനൊപ്പം എസ്ഐ സോബിനും ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഒരു ലോഡ്‌ജിൽ തെളിവെടുപ്പിനു ശേഷം തിരികെ വരുമ്പോൾ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ എടുക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. സിഡബ്ല്യുസി വഴിയാണ് വഴിയാണ് പെൺകുട്ടി എഎസ്ഐക്കെതിരെ പൊലീസിൽ പരാതി നൽകിയത്.…

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ്, കിംഗിന്റെ 27 വര്‍ഷം; സൂപ്പര്‍സ്റ്റാറിനൊപ്പം ആഘോഷമാക്കി ഷാജി കൈലാസ്; ചിത്രങ്ങള്‍

നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ട്. കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയം കിങ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്സ് തേവള്ളിപ്പറമ്ബില്‍ എന്ന കളക്റ്റര്‍ കഥാപാത്രം ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് സിനിമയുടെ 27ാം വാര്‍ഷികയും മമ്മൂട്ടിയും ഷാജി കൈലാസും ചേര്‍ന്ന് ആഘോഷിച്ചിരിക്കുകയാണ്. ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷചിത്രങ്ങള്‍ പങ്കുവച്ചത്. മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ് ആണ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്. കിംഗിന്റെ 27 വര്‍ഷങ്ങള്‍ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാനായില്ല. ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ”ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന്…

നാട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ വൈശാഖ്

ഉദിയന്‍കുളങ്ങര: ഗിനിയന്‍ നാവികസേനയുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താന്‍ കഴിഞ്ഞത് തന്റെ അമ്മയുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥന കൊണ്ടും. ഇന്ത്യന്‍ എംബസിയുടെ സഹായം കൊണ്ടുമാണെന്ന് നാട്ടിലെത്തിയ പാറശാല സെന്റ് പീറ്റേഴ്സ് നഗര്‍ ആര്‍.ജി ഭവനില്‍ വൈശാഖ് (31) കേരള കൗമുദിയോട് പറഞ്ഞു. കഴിഞ്ഞ ആറു മാസം മുന്‍പാണ് വൈശാഖും സംഘവും തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റ് മുഖേന തായ്ലാന്‍ഡിലേക്ക് പോയത്. അവിടെ എത്തിയതിനു ശേഷം ഇതൊരു ചതിയാണെന്ന് മനസിലായതോടെയാണ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്കയേയും വൈശാഖും സംഘവും ബന്ധപ്പെടുന്നത്. തമിഴ്നാട്, കേരള സര്‍ക്കാരിന്റെയും എംബസിയുടെയും നോര്‍ക്കയുടെയും സഹായത്താലാണ് നാട്ടിലെത്താന്‍ കഴിഞ്ഞതെന്നും അമ്മയേയും ബന്ധുക്കളേയും നാട്ടുകാരേയും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വൈശാഖ് പറഞ്ഞു.

‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’, കൊഞ്ചിപ്പറഞ്ഞ് അച്ചു, അമ്പിളിദേവിയെ ഉമ്മകള്‍കൊണ്ട് മൂടി മക്കള്‍; വിഡിയോ

മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടന്‍ ആദിത്യന്‍ ജയനുമായുള്ള ദാമ്പത്യജീവിതവും വേര്‍പിരിയലുമെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മക്കള്‍ക്കൊപ്പമുള്ള അമ്പിളി ദേവിയുടെ രസകരമായ വിഡിയോ ആണ്. മക്കള്‍ക്കൊപ്പമുള്ള കാര്‍ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്. ഇളയമകന്‍ അച്ചുവിന്റെ കുസൃതിയും മൂത്ത മകന്‍ അപ്പുവിന്റെ സ്നേഹവുമാണ് വിഡിയോയില്‍.  ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹല്‍ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുന്ന അച്ചുവിനെയാണ് വിഡിയോയില്‍ കാണുന്നത്. അമ്മയെ കെട്ടിപ്പിടിച്ച്‌ ഉമ്മകള്‍ കൊണ്ടുമൂടുകയാണ് രണ്ടുപേരും. ജീവിതം മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . തമിഴ്‌നാട് തീരത്തായുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം കേരളത്തിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 10 ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നിലവില്‍ തമിഴ്‌നാട് തീരത്തായുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം കേരളത്തില്‍ കൂടി കടന്ന് പോകാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് എത്തും. തുടര്‍ന്ന്…

ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്; സംവിധായകനാകുന്ന ആദ്യ സിനിമ കാണാന്‍ കുടുംബ സമേതമെത്തി ദിലീപിന്റെ സഹോദരന്‍ അനൂപ്

സംവിധായകനാകുന്ന ആദ്യ സിനിമ തട്ടാശ്ശേരികൂട്ടം കാണാന്‍ കുടുംബ സമേതമെത്തി ദിലീപിന്റെ സഹോദരന്‍ അനൂപ്. ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു അനൂപ് തിയറ്ററിലെത്തിയത്. സഹോദരന്റെ സിനിമ കാണാന്‍ പ്രേക്ഷകനായി ദിലീപും തിയറ്ററില്‍ സന്നിഹിതനായിരുന്നു. ”നൂറ് ശതമാനം എന്റര്‍ടെയ്നറാണ് സിനിമയെന്നും അനൂപ് തന്റെ ആദ്യസംവിധാന സംരംഭം മികച്ചതാക്കി. എന്റെ തന്നെ കുഞ്ഞിക്കൂനന്‍, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലര്‍ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്. എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.”-സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പ്രതികരിച്ചു.

കത്ത് വിവാദം: നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍; ഫോണിലൂടെയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടായിരുന്നു മൊഴി നല്‍കിയത്. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞുകഴിഞ്ഞു. മേയര്‍ രാജിവയ്‌ക്കേണ്ട ഒരു കാര്യവുമില്ല. പാര്‍ട്ടി അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും ആനാവൂര്‍ പറഞ്ഞു.നേരിട്ടണോ ഫോണിലൂടെയാണോ മൊഴി നല്‍കിയതെന്ന ചോദ്യത്തിനാണ് നേരിട്ടാണ് മൊഴി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഫോണിലൂടെ വിശദീകരണം തേടിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മേയറുടെ പരാതിയില്‍ ക്രൈംബ്രാഞ്ചും മറ്റ് പരാതികളില്‍ വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരാതിയില്‍ ഹൈക്കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു. ബി.ജെ.പി ഗവര്‍ണര്‍ക്ക്പരാതി നല്‍കി. ഗവര്‍ണര്‍ എങ്ങനെയാണ് അന്വേഷിക്കുക എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ ഇട്ട് അന്വേഷണം വേണ്ടതല്ലെ എന്ന ചോദ്യത്തിന് എങ്ങനെ അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി. താന്‍ എവിടെവച്ചാണ് എന്താണ് മൊഴി നല്‍കിയതെന്ന് പറയാന്‍ കഴിയില്ല. മൊഴി ലഭിച്ചിട്ടില്ലെന്നാണ്…

സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; റേഡിയോഗ്രഫർ അറസ്റ്റിൽ

അടൂര്‍: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. എംആര്‍ഐ സ്‌കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട യുവതി മൊബൈല്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. അടൂര്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ദേവി സ്‌കാനിങ് സെൻററിലെ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടി.

ജിമ്മിൽ വ്യായാമത്തിനിടെ നടൻ സിദ്ധാന്ത് മരിച്ച നിലയിൽ

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം. മോഡലായിട്ടാണ് സിദ്ധാന്ത് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി പരമ്പരകളില്‍ സിദ്ധാന്ത് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കസൗത്തി സിന്ദഗി കേ, കൃഷ്ണ അര്‍ജുന്‍. ക്യാ ദില്‍ മേം ഹേ തുടങ്ങിയ ശ്രദ്ധേയമായ പരമ്പരകളാണ്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.