അതിവേഗമെത്താന്‍ വന്ദേഭാരത് ; ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു : ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിന്‍ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‍പ്രസ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സര്‍വീസിന്, ബെംഗളൂരു കെഎസ്‌ആര്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ യാത്രയ്ക്ക് ശേഷം മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയില്‍ വന്ദേഭാരത് ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും. ഇതോടെ ചെന്നൈ- മൈസൂരു പാതയിലെ യാത്രാക്ലേശത്തിന് വലിയ ഒരളവ്…

ആധാറില്‍ കൂടുതല്‍ ‘പണി’യുമായി കേന്ദ്രം; രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കണം

ആധാര്‍ പുതുക്കാന്‍ കേന്ദ്രനിര്‍ദ്ദേശം. രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കണം. കൂടുതല്‍ രേഖകള്‍ നല്‍കണമെന്നും കേന്ദ്രത്തിന്‍റെ മാര്‍ഗ നിര്‍ദേശം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം, പലയിടത്തും ആധാര്‍ നിര്‍ബന്ധമാണ് ഇപ്പോള്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍/സര്‍ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ അവരുടെ ആധാര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാര്‍ എന്‍റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ് 10th അമന്‍ഡ്മെന്റ് എന്നാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്പോൾ…

ഭര്‍ത്താവിന്റെ സുഹൃത്തുമായി ഫോണില്‍ സംസാരിച്ച് പിണങ്ങി, യുവതിയുടെ മരണം: സുഹൃത്ത് പിടിയില്‍

പന്തളം : പൂഴിക്കാട് തൂമല മനു മന്ദിരത്തില്‍ ബിനു കുമാറിന്റെ ഭാര്യ ത്യഷ്ണ മോള്‍ (27) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവുമായി ബന്ധപ്പെട്ട് ബിനു കുമാറിന്റെ സുഹൃത്തായ പന്തളം തോട്ടക്കോണം മുളമ്പുഴ മലയ്യത്ത് വീട്ടില്‍ ശ്രീകാന്ത് ( 31) നെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് യുവതി മരിച്ചത്. ശ്രീകാന്ത് ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകാന്തിനെ അറിയിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്ത ശ്രീകാന്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി‍ അടക്കം ആറു പേരെ വിട്ടയ്ക്കാന്‍ സുപീം കോടതി ഉത്തരവ്

ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ പേരറിവളവനെ വിട്ടയച്ച വ്യവസ്ഥകള്‍ ഇവര്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നളിനിയും ആര്‍പി രവിചന്ദ്രനും നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നായിരുന്നു നളിനിയുടെ ആവശ്യം. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പുർണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍…

കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ല; മേയര്‍ ആര്യ രാജേന്ദ്രന്‍

കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയര്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നും അറിയാതെയല്ല പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസിന്റെ പെട്ടി പ്രതിഷേധത്തെ വിമര്‍ശിച്ച മേയര്‍, മാനനഷ്ടകേസ് കൊടുക്കുന്ന കാര്യം നിയമവശം നോക്കി തീരുമാനിക്കുമെന്നും പറഞ്ഞു. കത്തി വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നും പ്രതിഷേധിക്കുകയാണ്. ബിജെപി -യുഡിഎഫ് കൗണ്‍സിലര്‍മാരാണ് നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. നഗരസഭയിലേക്ക് ഒബിസി മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം കത്ത് വിവാദത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും സംസ്ഥാന…

നിർത്താതെ പോയ കാർ വൈദ്യുതത്തൂണിൽ ഇടിച്ചുനിന്നു; എംഡിഎംഎയുമായി 19കാരി ഉൾപ്പെടെ 3 പേർ പിടിയിൽ.

ആലപ്പുഴ: കാറില്‍ വില്‍പനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്ബ് കുണ്ടന്‍ചാലില്‍ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണു പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 5ന് കളര്‍കോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് എസ്‌എച്ച്‌ഒ എസ്.അരുണും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്ക്വാഡും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ ഇവരുടെ കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് പൊലീസുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനം അപകടത്തില്‍പെട്ടതോടെ സംഭവസ്ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

പിന്നെയും കിരീടമില്ലാതെ മടക്കം ;മുഖം കുനിച്ച് കരഞ്ഞ് രോഹിത് ശർമ

സിഡ്നി: ഒരു വര്‍ഷം മുമ്പ് പാകിസ്താനോടേറ്റതിനു സമാനമായ 10 വിക്കറ്റ് തോല്‍വിയുമായി അഡ്ലെയ്ഡില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യയെ തുറിച്ചുനോക്കി പഴയകാല ദക്ഷിണാഫ്രിക്കന്‍ അനുഭവം. ഗ്രൂപ് ചാബ്യന്മാരായി നോക്കൗട്ടിലെത്തിയിട്ടും അതിദയനീയമായാണ് ഇംഗ്ലണ്ടിനു മുന്നില്‍ രോഹിതും സംഘവും കീഴടങ്ങിയത്. 2013നു ശേഷം മുന്‍നിര ഐ.സി.സി ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യ കിരീടം ചൂടിയിട്ടില്ല. നാലു തവണ സെമിയിലെത്തുകയും രണ്ടു തവണ ഫൈനല്‍ കളിക്കുകയും ചെയ്തവരായിട്ടും അവസാന അങ്കത്തില്‍ മുട്ടിടിക്കുന്നതെന്തുകൊണ്ടാണെന്നതാണ് വേട്ടയാടുന്ന ചോദ്യം. 2014ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കുമുന്നില്‍ വീണ ഇന്ത്യ കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാബ്യൻഷിപ്പില്‍ ന്യൂസിലന്‍ഡിനോടായിരുന്നു തോല്‍വി വഴങ്ങിയത്. അതിനിടെ 2017ല്‍ ചാബ്യൻസ് ട്രോഫിയിലും ഫൈനലിലെത്തിയെങ്കിലും പാകിസ്താന്‍ കിരീടവുമായി മടങ്ങി. 1992- 2015 കാലയളവില്‍ ദക്ഷിണാഫ്രിക്കക്കും സമാനമായ കിരീടനഷ്ടങ്ങളുടെ കഥ പങ്കുവെക്കാനുണ്ടെന്നതാണ് കൗതുകം. ആറു തവണയാണ് ഈ കാലയളവില്‍ ടീം സെമി ഫൈനലില്‍ മടങ്ങിയത്. ട്വന്റി20യില്‍ 2009, 2011 വര്‍ഷങ്ങളിലും…

ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി; തിരുവനന്തപുരത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥന് നടുറോഡില്‍ ക്രൂരമര്‍ദനം

തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച്‌ യാത്രക്കാരന് നടുറോഡില്‍ മര്‍ദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദനമേറ്റത്. രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പ്രദീപിനെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച്‌ തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് മ‌ര്‍ദിക്കുകയായിരുന്നു. ‘ബ്ലോക്കിന്‍റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ പ്രദീപിനെ മര്‍ദിച്ചത്. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.

കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടര്‍ കര്‍ണാടകത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കര്‍ണാടകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂര്‍ത്തിയെയാണ് റെയിവേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ബദിയടുക്കയില്‍ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂര്‍ത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കൃഷ്ണമൂര്‍ത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാര്‍ച്ച്‌ നടത്തിയ നാട്ടുകാര്‍ കൃഷ്ണമൂര്‍ത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണമൂര്‍ത്തിയെ സ്ഥലത്തുനിന്ന് കാണാതായി.

കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത,ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു

തിരുവനന്തപുരം∙ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. ഒറ്റ സ്‌ഥലങ്ങളിൽ മഴയ്ക് സാധ്യതയുണ്ട്. ശക്തി കൂടിയ ന്യൂനമർദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.