തുറമുഖത്തിനുവേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ച്‌ ഒരുവേദിയില്‍ സിപിഎം ബിജെപി നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായുള‌ള സമരത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ ലോംഗ് മാര്‍ച്ചില്‍ കൈകോര്‍ത്ത് ബിജെപിയും സിപിഎമ്മും. സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി ആലോചിച്ചും ചര്‍ച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങള്‍ക്ക് എതിരായ സമരങ്ങളെ സിപിഎം പിന്തുണയ്‌ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള‌ള പദ്ധതിയാണെന്ന് വി.വി രാജേഷ് അഭിപ്രായപ്പെട്ടു. വിഎസ്‌ഡിപി നേതാക്കളും ഈ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായുള‌ള ബഹുജന കൂട്ടായ്‌മ വളര്‍ത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്‌മ കൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം തുറമുഖ നിര്‍മ്മാണത്തിന് തടസമയാതെല്ലാം പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതിയും ഇന്ന് ഉത്തരവിട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും നല്‍കിയ ഹര്‍ജിയില്‍…

വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം ∙ മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരേ ആൾ തന്നെയാണെന്ന് വ്യക്തമായത്. പൊലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനു മുൻപായിരുന്നു വനിതാ ഡോക്ടർക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇതേ വാഹനത്തിൽ ടെന്നീസ് ക്ലബ്ബിനു സമീപം ഇയാൾ എത്തിയതായി പൊലീസിനു ലഭിച്ച വിവരമാണ് നിർണായകമായത്.പ്രതി എവിടുത്തു കാരനാണെന്ന് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല.പ്രതിയെന്നു സംശയിക്കുന്നയാൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.…

വിഷക്കുപ്പി ഗ്രീഷ്മയുടെ വീടിനു സമീപത്തെ കാട്ടിൽനിന്നു കണ്ടെടുത്തു

തിരുവനന്തപുരം∙ പാറശാല ഷാരോൺ വധക്കേസിൽ നിർണായക തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കുപ്പി കണ്ടെടുത്തത്. രാമവർമൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ മാറി ഒരു കുളമുണ്ട്. ആ കുളത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി. കേസിൽ അമ്മാവനെയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഷാരോണിന്റെ കൊലപാകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു. ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം…

കോഴിക്കോട്ട് റാഗിങ്; വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നു

കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. റാഗിംഗില്‍ നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി.ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. സംഭവം നിലവില്‍ കോളേജിന്റെ ആന്റിറാഗിങ് സെല്‍ അന്വേഷിച്ച്‌ വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളേജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളേജില്‍ നടന്നതായാണ് ആരോപണം. ഇവയെല്ലാം ഒത്തുതീര്‍പ്പിലായി. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ല, മകളുടെ പ്രസവം ഉള്‍പ്പടെ അറിയിച്ചില്ല, കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു; കോഴിക്കോട് സ്വദേശിനി അനഘയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമാണെന്ന ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. അനഘ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടത്. മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. 2020 മാര്‍ച്ച്‌ 25നായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അനഘയുടെ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ല. മകളുടെ പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും അനഘയുടെ അമ്മ ആരോപിച്ചു. മകളുടെ മരണവിവരം പോലും അറിയിക്കാന്‍ വൈകി. മകള്‍ക്ക് നീതി ലഭിക്കണമെന്നും മരണത്തിനുത്തരവാദികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും…

ഇന്ന് കേരളപ്പിറവി, ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ സംസ്ഥാനം; മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേരും

തിരുവനന്തപുരം: ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ രാജന്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയില്‍ പങ്കാളികളാകും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കണ്ണി ചേരുന്നത്. മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോണ്‍ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണന്‍ തൃശൂരിലും, പി രാജീവ് കൊച്ചി മറൈന്‍ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്ബിലും, വി എന്‍ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണന്‍കുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയില്‍ കണ്ണിചേരും. പൊന്നാനി മുതല്‍ വഴിക്കടവ്…

നടി രംഭയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, ഞെട്ടലില്‍ ആരാധകര്‍

തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകള്‍ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ തുടരുകയാണെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു. മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച്‌ വിവരിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്റെയും ആശുപത്രിയില്‍ കഴിയുന്ന മകളുടെ ചിത്രവും താരം പങ്കിട്ടു. Ouw car was hit by another car at an intersection wayback from picking kids from school! "Me with kids and my nanny" All of us are safe with minor injuries 😔my little Sasha is still in the hospital 😞 bad days…

ഇലന്തൂര്‍ കേസില്‍ ലൈലയുടെ മൊഴി “റോസിലിയെ കട്ടിലില്‍ കെട്ടിയിട്ട ചിത്രം മൊബൈലില്‍ പകര്‍ത്തി”

കൊച്ചി : ഇലന്തൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസിലിയെ കൈകാലുകള്‍ ബന്ധിച്ച്‌ കട്ടിലില്‍ കിടത്തിയിരിക്കുന്ന ചിത്രം താന്‍ പകര്‍ത്തിയതായി കേസിലെ മൂന്നാം പ്രതി ലൈലയുടെ മൊഴി. മായ്‌ച്ചു കളഞ്ഞ ചിത്രം വീണ്ടെടുക്കാന്‍ ശ്രമവുമായി അന്വേഷണ സംഘം. നിലവില്‍ കുറ്റംചെയ്‌തുവെന്നതിനു പ്രതികളുടെ മൊഴി മാത്രമാണു തെളിവ്‌. മറ്റെല്ലാം സാഹചര്യത്തെളിവുകള്‍ മാത്രമാണ്‌. നരബലി നടത്തുംമുമ്ബ്‌ റോസിലിയുടെ ചിത്രം പകര്‍ത്തിയെന്നാണു ലൈലയുടെ വെളിപ്പെടുത്തല്‍. പിന്നീട്‌ ഡിലീറ്റ്‌ ചെയ്‌ത ഈ ചിത്രം വീണ്ടെടുക്കാനായാല്‍ നിര്‍ണായക തെളിവാകും. ചിത്രം വീണ്ടെടുക്കാന്‍ ലൈലയുടെ മൊബൈല്‍ ഫോണുകള്‍ സിഡാക്കില്‍ പരിശോധനയ്‌ക്കു നല്‍കിയിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ലൈലയുടെ രണ്ടു സ്‌മാര്‍ട്ട്‌ ഫോണുകള്‍ മാത്രമാണ്‌ അന്വേഷണസംഘത്തിനു ലഭിച്ചത്‌. രണ്ടാം പ്രതിയും ലൈലയുടെ ഭര്‍ത്താവുമായ ഭഗവല്‍ സിങ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കൃത്യത്തിനു പോകുമ്ബോള്‍ തെളിവു മറയ്‌ക്കാന്‍ ഫോണ്‍ കൊണ്ടുപോകില്ലെന്ന്‌ ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫിയും മൊഴി നല്‍കിയിട്ടുണ്ട്‌. സംഭവത്തിനു…

അപകടത്തിന് കാരണം വികൃതികളായ ചില കൗമാരക്കാര്‍; 20ഓളം പേര്‍ ചേര്‍ന്ന് പാലം കുലുക്കി, പിന്നാലെ പൊട്ടി വീണു; വെളിപ്പെടുത്തലുമായി ദുരന്തത്തെ അതിജീവിച്ച യുവാവ്

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പാലം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. അപകടസമയത്ത് കേബിള്‍ പാലത്തില്‍ നിന്നിരുന്നത് അഞ്ഞൂറോളം പേര്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ പാലത്തില്‍ നിന്നത് വന്‍ ദുരന്തത്തിലേക്ക് വഴിവെച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ പാലം തകരുന്നതിന് കാരണമായത് ചില കൗമാരക്കാരുടെ വികൃതിയാണെന്നാണ് ദുരന്തത്തെ അതിജീവിച്ച യുവാവ് വെളിപ്പെടുത്തുന്നത്. “പാലം പൊട്ടിവീഴുന്നതിന് മുന്നോടിയായി ചില കൗമാരക്കാര്‍ വികൃതി കാണിക്കുന്നുണ്ടായിരുന്നു. അവര്‍ പാലത്തിന്റെ കയറുകള്‍ പിടിച്ച്‌ കുലുക്കി. ഇതോടെ പാലം അപകടകരമായ രീതിയില്‍ ആടുന്നുണ്ടായിരുന്നു. ഏകദേശം 15-20ഓളം പേര്‍ ചേര്‍ന്നാണ് പാലം കുലുക്കിയിരുന്നത്. പാലം തകരാന്‍ പോകുന്നുവെന്ന സൂചന ലഭിക്കും വിധം മൂന്ന് തവണ വലിയ ശബ്ദമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാലം തകര്‍ന്ന് വീണു.” ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട അശ്വിന്‍ മിശ്രയെന്ന യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലം പൊട്ടിവീണപ്പോള്‍…

പുതുപ്പിറവിയിലേക്ക് കേരളം; ഇന്ന് 66ാം പിറന്നാള്‍

ഇന്ന് നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66 വയസാകുമ്പോൾ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഇന്ന് ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു. മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി. കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചുപോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി എന്ന ചിന്ത വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി. പലവിധവെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.