മയക്കുമരുന്നിനു പണം കണ്ടെത്താന്‍ ബൈക്ക് മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍

എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താന്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷിറാസ് റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രണ്ടുപേരും. ഫോര്‍ട്ടുകൊച്ചി പരിസരത്തുനിന്നും തുടര്‍ച്ചയായി മോട്ടോര്‍സൈക്കിളുകള്‍ മോഷണം പോയിരുന്നു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇവര്‍ ആറ് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ കേരളത്തിന് പുറത്താണ് വില്‍പന നടത്തിയിരുന്നത്. കൂടാതെ ബംഗളൂരു ചെന്നൈ സേലം എന്നിവിടങ്ങളിലും ഇവര്‍ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഷിറാസ് ഒരു ബലാത്സംഗ കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം മയക്കു മരുന്നിനായാണ് പ്രതികള്‍ ചെലവഴിച്ചിരുന്നത്. വിലയേറിയ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കണം എന്നും പോലീസ്…

വാ​ഗമണ്‍ ഓഫ് റോഡ് റേസ് കേസ്; ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആര്‍.രമണന്‍ ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്‍റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറിയില്ല. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് കേസിലുള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആര്‍ടിഒ തീരുമാനിച്ചത്.…

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

കൊച്ചി ∙ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതും രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്.   രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയര്‍ത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയില്‍ ഉയരുന്നതും ഇന്ത്യന്‍ കറന്‍സിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 1.7% ഉയര്‍ന്ന് ബാരലിന് (159 ലീറ്റര്‍) 114 ഡോളറിനടുത്തെത്തി.

ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍∙ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി…