പത്മശ്രീ അവാര്‍ഡ് ജേതാവിനെ സര്‍കാര്‍ വസതിയില്‍ നിന്ന് കുടിയൊഴിപ്പിച്ചു; രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം റോഡില്‍

ന്യൂഡെല്‍ഹി – 1980 കളില്‍ ഏഷ്യാഡ് വിലേജില്‍ സര്‍കാര്‍ ബംഗ്ലാവുകള്‍ വാടകയ്ക്ക് അനുവദിച്ചിരുന്ന കലാകാരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. ഇവരില്‍ നിരവധി പത്മ, സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാക്കളും ഉള്‍പെടുന്നു. ഒഡീസിക് ക്ലാസികല്‍ പദവി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് രാഷ്ട്രപതി 2010ല്‍ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ച 91കാരനായ ഒഡീസി നൃത്ത വിദഗ്ധന്‍ ഗുരു മായാധര്‍ റൗത് അക്കൂട്ടത്തിലുണ്ട്. ഒഴിപ്പിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡില്‍ കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ താന്‍ ഉച്ചഭക്ഷണം വിളമ്ബുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകള്‍ ഒഡീസി നര്‍ത്തകി മധുമിത റൗത് പറഞ്ഞു. ‘ഇന്ന് ഞാന്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുന്നു. സോണാല്‍ മാന്‍സിംഗും രാധാ റെഡിയും പോലുള്ള രാജ്യത്തെ ഏറ്റവും ഇതിഹാസ നര്‍ത്തകരെ പരിശീലിപ്പിച്ച ഒരു നര്‍ത്തകിയോട് നിങ്ങള്‍ എത്ര ക്രൂരമായാണ്…

ചെങ്കടലില്‍ യെമന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കപ്പല്‍ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചത്`; നടുക്കുന്ന ഓര്‍മയില്‍ അഖില്‍ രഘു

കായംകുളം: ചരക്കുകപ്പലില്‍ ജോലി ചെയ്തിരുന്ന മലയാളി യെമനിലെ ഹൂതി വിമതരുടെ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഭീതിയുടെ ആ നാളുകള്‍ ഓര്‍ക്കുകയാണ് ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ അഖില്‍ രഘു (26). ചെങ്കടലിലൂടെ 20 കിലോ മീറ്റര്‍ വേഗതയില്‍ ചരക്ക് കപ്പല്‍ നീങ്ങുമ്ബോഴാണ് ജനുവരി രണ്ടിന് രാത്രി 12ന് ഹൂതി വിമതര്‍ കൂട്ടമായി ബോട്ടുകളില്‍ എത്തി ചരക്ക് കപ്പലിലേക്ക് ഇരച്ചു കയറിയത്. കപ്പലിന്റെ ഗ്ലാസുകള്‍ വെടിവച്ച്‌ തകര്‍ക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലില്‍ അപായ സൈറണ്‍ മുഴങ്ങി. വിശ്രമ മുറിയില്‍ ചീഫ് ഓഫിസറുടെ സമീപത്തേക്ക് ഓടി വരുമ്ബോള്‍ തോക്കേന്തിയ ഹൂതി സംഘത്തെയാണ് അഖില്‍ കണ്ടത്. ഓഫിസറുടെ മുറിയില്‍ കയറി ‍‍ കതകടച്ചു. ഉടന്‍ കതക് ലക്ഷ്യമാക്കി വെടിവെച്ചു. അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും മുറിക്കകത്തേക്ക് തുളച്ചു കയറിയ വെടിയുണ്ടയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.…

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി: യുവനടി നല്‍കിയ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന്…

കല്‍ക്കരിയില്ല; രാജ്യം ഇരുട്ടിലേക്ക്; പ്രതിസന്ധി ഭയാനകം, സ്റ്റോക്കുള്ളത് മുപ്പത് ദിവസത്തേക്കെന്നുകേന്ദ്രം, കേരളത്തില്‍ ഇന്നും പവര്‍കട്ട്

ന്യുഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി. മുപ്പത് ദിവസത്തേക്കുമാത്രമുള്ള കല്‍ക്കരിയെ സ്റ്റോക്കുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ അഞ്ചു ദിവസത്തേക്കു മാത്രമേയുള്ളൂവെന്നാണ് കല്‍ക്കരി കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ ഒമ്ബത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജസ്ഥാന്‍, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ജാര്‍ഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളും കല്‍ക്കരി കമ്ബനികള്‍ക്ക് പണം നല്‍കുന്നതിലെ കാലാതാമസമാണ് വിതരണം കുറഞ്ഞതിലെ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കുറച്ചുകാലത്തേക്ക് ഈ പ്രതിസന്ധി തുടരുമെന്നും ഉറപ്പായിട്ടുണ്ട്. അതേ സമയം കേരളത്തിലും ഇന്നും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.…

നടിയെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ബൈജു പൗലോസും എസ്.പി മോഹനചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും വിവാഹമോചനത്തെക്കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്‍റെ സഹോദരന്‍…