കോഴിക്കോട് പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വഴിയരികെ

കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെറുവണ്ണൂര്‍ ബിസി റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു(28)വാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്ബതരയോടെ വീടിനു സമീപം വഴിയരികില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തമുണ്ടായത്. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെന്‍ഷന്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ രഥത്തിന്‍റെ മുകള്‍ഭാഗം തട്ടുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടില്‍ അപ്പാര്‍ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം. രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനില്‍ മുട്ടിയപ്പോള്‍ പിന്നിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങള്‍ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു. വൈദ്യുതാഘാതത്തില്‍ രഥത്തില്‍ നിന്നിരുന്നവര്‍ തെറിച്ചുവീണു. 10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ മരിച്ചവര്‍ മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ്…

പതിനൊന്നുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സ്പ്രിങ് വിജയകരമായി നീക്കം ചെയ്തു; നേട്ടം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍

കണ്ണൂര്‍ | പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏറെ സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളലിലാണ് നേട്ടം സ്വന്തമാക്കിയത്. കാസര്‍ഗോഡ് കുമ്ബള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. സ്പ്രിങ്മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണമാണ് കുട്ടിയുമായി മാതാപിതാക്കള്‍ ചികിത്സ തേടിയത്. കുമ്ബള സഹകരണ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഗവ.മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിയുടെ വലത്തേ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല.…

എഫ് ബി ലൈവില്‍ ആരോപണം നിഷേധിച്ച്‌ വിജയ് ബാബു, പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്തെത്തി. എഫ്ബി ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ ഇര താന്‍ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്‌നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു. ‘2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ അവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. എന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച്‌ മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീന്‍ ഷോട്ടുകളും എന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ്…

യുവതിയുടെ ജീവന്‍ കവര്‍ന്നത് ഓണ്‍ലൈന്‍ ചൂതാട്ടം; ബിജിഷ നടത്തിയത് ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍

കൊയിലാണ്ടി: യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ചൂതുകളിയെന്നു കണ്ടെത്തല്‍. ചേലിയ മലയില്‍ ബിജിഷ (31) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചൂതുകളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായ കാര്യം വ്യക്തമായത്. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്. ഒന്നേമുക്കാല്‍ കോടിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ ബാങ്കുകളിലൂടെ ബിജിഷ നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പുറപ്പെട്ട ഇവര്‍ പെട്ടെന്നു തിരിച്ചുവന്ന് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണമെന്താണെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അധ്യാപക ബിരുദധാരിയാണ് ബിജിഷ. വീട്ടുകാര്‍ വിവാഹ ആവശ്യത്തിനു കരുതിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെച്ചിരുന്നു. പിന്നീട് ഇവ വിറ്റതായി കരുതുന്നു. പലരില്‍ നിന്നും പണം…