112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്:

സന:  യെമനില്‍ ഹൂതി വിമതര്‍ 112 ദിവസം ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത് സജീവന്‍ (28), ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദീപാഷ് (37) എന്നിവരെയാണ് മോചിപ്പിച്ചത്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം. ദിപാഷ് രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. സഊദി-ഹൂതി തര്‍ക്കത്തിനിടയിലാണ് ജനുവരി രണ്ടിന് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്ക് കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. 11 ജീവനക്കാരെയാണ് തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പെടെ ഏഴ് ഇന്‍ഡ്യക്കാരുണ്ട്. കപ്പലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചു എന്നാണ് ദീപാഷിന്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാന്‍ മാസം തീരുന്നമുറയ്ക്ക് യുദ്ധം…

ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല

തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നല്‍കി കേരള സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിര്‍ണയ സമയത്താണ് അബദ്ധം മനസ്സിലായത്. കേരള സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷല്‍ പരീക്ഷ ആയതിനാല്‍ കുറച്ചു പേര്‍ മാത്രമേ എഴുതിയുള്ളു. സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ് എന്ന പേപ്പര്‍ എഴുതിയവര്‍ക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസില്‍ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നല്‍കുകയായിരുന്നു. ഇതുവരെ സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയോ…

ഇടുക്കിയില്‍ വീടിന് തീ പിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

ഇടുക്കി | ജില്ലയിലെ പുറ്റടിയില്‍ വീടിന് തീപ്പിടിച്ച്‌ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ചു. പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന വിഭാഗമെത്തി തീയണച്ചെങ്കിലും വീട് കത്തിയമര്‍ന്നിരുന്നു.

പ്രേം നസീറിന്റെ വീടും പറമ്ബും വെറുതെ തന്നാല്‍ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍: ആറ് കോടി നല്‍കിയാല്‍ വില്‍ക്കാമെന്ന് സഹോദരി

തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കേണ്ടത് സര്‍ക്കാര്‍ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്. അതിനിടെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നല്‍കിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ്…