കേന്ദ്ര നിയമം: വളര്‍ത്തുമൃഗങ്ങളുടെ വില്‍പനശാലകള്‍ക്ക് താഴുവീഴുന്നു

തൃശൂര്‍: 2016 ഡിസംബറിലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയതോടെ വളര്‍ത്തുമൃഗങ്ങളുടെ ചെറുകിട വില്‍പനശാലകള്‍ക്ക് താഴുവീഴുന്നു. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്ബോള്‍ കേരളത്തിലെ നിലവിലെ വളര്‍ത്തുമൃഗ വില്‍പനകേന്ദ്രങ്ങള്‍ ഒന്നും ബാക്കിയുണ്ടായേക്കില്ല. നടപടിക്ക് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളുമായി നേരില്‍കണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ല്‍ കൊണ്ടുവന്ന് രണ്ട് വര്‍ഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളര്‍ത്തുമൃഗങ്ങളുടെ വില്‍പന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിര്‍ദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാര്‍പ്പിക്കുന്ന ഇരുമ്ബുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിര്‍ദേശം. നായ്വര്‍ഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്‍റെയും അടുത്ത് പക്ഷി, മുയല്‍, പന്നികള്‍ തുടങ്ങിയവയുടെയോ കൂടുകള്‍ സജ്ജീകരിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റ്…

ക്യൂ നില്‍ക്കാതെ കുപ്പി കിട്ടി; പൊട്ടച്ചു നോക്കിയപ്പോള്‍ കട്ടന്‍ ചായ: പരാതിയുമായി വയോധികന്‍

കായംകുളം: വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7ന് ആണു സംഭവം. വയോധികനില്‍ നിന്നും പണം വാങ്ങിയെടുത്ത ശേഷം കട്ടന്‍ ചായ നിറച്ച മൂന്ന് കുപ്പികള്‍ കൈമാറുകയായിരുന്നു. വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുക്കലെത്തി മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരാള്‍ 3 കുപ്പികള്‍ക്കായി 1200 രൂപ വാങ്ങി. ഉടന്‍ തന്നെ കുപ്പികള്‍ കൈമാറുകയും ചെയ്തു. പണിസ്ഥലത്തോടു ചേര്‍ന്ന താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടന്‍ചായയാണെന്നു ബോധ്യപ്പെട്ടത്.

നഗരം കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകള്‍, മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകള്‍ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്‌സ് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സര്‍വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ബസ് കേരളത്തില്‍ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മാണം നടത്തുന്നത്. പഴയ…