മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന, പച്ച മീന്‍ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം> ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്ബിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

വീടുകളില്‍ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച്‌ പഞ്ചാബിലെ എഎപി സര്‍ക്കാര്‍

മൊഹാലി: പഞ്ചാബില്‍ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ജുലൈ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നിരിക്കുന്നത്. 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ച്‌ 19ന് ചേര്‍ന്ന പ്രഥമ മന്ത്രിസഭാ യോഗത്തില്‍ പൊലിസില്‍ 10,000 നിയമനം അടക്കം 25,000 ആളുകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ആപ് സര്‍ക്കാര്‍ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി…

വീണ്ടും കൊവിഡ് പിടിയിലോ ? ഡല്‍ഹി വൈറസ് ട്രാപ്പില്‍ ആയേക്കും; 300 കടന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മുന്നൂറിലധികം കൊവിഡിന്റെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ പ്രകാരം, 336 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്‌ 40 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം, കോവിഡ് ബാധിച്ച മരണങ്ങള്‍ ഒന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാല്‍ ജനുവരി 14 – ന് ഡല്‍ഹിയില്‍ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. അതേസമയം, ഡല്‍ഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. ഡല്‍ഹിയിലെ…