ഇനി മുങ്ങി നടക്കാനാവില്ല; സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിം​ഗ് പുനഃസ്ഥാപിച്ചു

കൊവിഡ് ഭീഷണി കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനമായിരുന്നു. കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ 2021 സെപ്തംബര്‍ 16 മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ പഞ്ചിംഗ് നടപ്പാക്കിയിരുന്നു. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നതോടെ ഓഫീസില്‍ വരുമ്ബോഴും പോകുമ്ബോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ വരെ വൈകാം. എന്നാല്‍ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും.

കോഴിക്കോട് ന​ഗരത്തില്‍ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തില്‍ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ഭര്‍ത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി. പകല്‍ മുഴുവന്‍ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹായത്തിനു അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ നടി സുരഭിലക്ഷ്മി ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കും കുഞ്ഞിനും പൊലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കി സ്റ്റേഷനില്‍ സുരക്ഷിതമായി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ…