കാവ്യയുമായുള്ള വിവാഹത്തിനുശേഷം ദിലീപിന് നഷ്ടങ്ങള്‍ മാത്രം… കാരണങ്ങള്‍ നിരത്തി സഹോദരീ ഭര്‍ത്താവ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. എന്നാല്‍ ഇതിന്റെയൊക്കെ തുടക്കം എവിടെ നിന്നാണെന്നാണ് ഇപ്പോള്‍ ദിലീപിന്റെ കുടുംബം ചിന്തിക്കുന്നത്. വളരെ നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന ദിലീപിന്റെ കുടുംബം സാമ്ബത്തികമായും വളരെ മുന്നില്‍ തന്നെയായിരുന്നു. എന്നാല്‍ മാറിമറിഞ്ഞത് ദിലീപ് കാവ്യ എന്ന രണ്ട് പേര് ഒരുമിച്ച്‌ കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷം. കാവ്യ ദിലീപ് ഒരുമിച്ചായതുമുതല്‍ ദിലീപിന് കഷ്ടകാലങ്ങളുടെ ഘോഷയാത്രയാണെന്നാണ് കുടുംബം പറയുന്നത്. ഒരു സിനിമയില്‍ അഭിനയിച്ചതിന് പണം കിട്ടിയില്ല, മറ്റൊരു സിനിമ പാതിവഴിയില്‍ നിന്നുപോയി, തുടങ്ങിയ ബിസിനസ്സുകളില്‍ നഷ്ടം എന്നിങ്ങനെ ഓരോന്നായി ഓര്‍ത്തെടുക്കുകയാണ് കുടുംബം. നടിയെ ആക്രമിച്ച കേസില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയിലാണ് ദിലീപിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഒരോന്നായി സഹോദരീ ഭര്‍ത്താവ് പറയുന്നത്. ദിലീപ് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളില്‍ കാവ്യയുമായുള്ള വിവാഹത്തിന് പങ്കുണ്ടെന്നാണ് സുരാജിന്റെ വാദം. ഇവര്‍ തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും…

കേരളത്തിലെ പാതകളില്‍ വരാന്‍ പോകുന്നത് എല്ലാം ഒപ്പിയെടുക്കുന്ന 726 ക്യാമറകള്‍

കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് മിക്ക നിമയലംഘനങ്ങളും കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള 726 ക്യാമറകള്‍. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. ‌അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്ബോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.