ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്‍ഡ്യ; കഴിഞ്ഞ 24 മണിക്കൂറില്‍ 74,000 ടണ്‍ ഇന്ധനം എത്തിച്ചു

കൊളംബോ: ഇന്ധനക്ഷാമം കൊണ്ട് വലയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്‍ഡ്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 74,000 ടണ്‍ ഇന്ധനം ഇന്‍ഡ്യ എത്തിച്ചുകൊടുത്തു. ഇതുവരെ 2,70,000 ടണ്‍ ഇന്ധനമാണ് ഇന്‍ഡ്യ ശ്രീലങ്കയിലേക്ക് കയറ്റിയയച്ചത്. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ധനക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം 1948ല്‍ ബ്രിടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണിത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം മുറുകുമ്ബോഴും അധികാരമൊഴിയാന്‍ വിസമ്മതിച്ച്‌ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ. പ്രസിഡന്റ് സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് മന്ത്രി ജോണ്‍സ്റ്റന്‍ ഫെര്‍ണാണ്ടോ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രതിസന്ധി ബാധിച്ച ലങ്കയില്‍ 22 ദശലക്ഷം ജനങ്ങള്‍ ആഹാരവും ഇന്ധനവും കിട്ടാതെ ശ്രീലങ്ക തളരുന്ന സാഹചര്യത്തിലാണ് ഇന്‍ഡ്യയുടെ സഹായവുമായി എത്തിയത്.

നടൻ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നാലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിം​ഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍, സമ്മാനങ്ങള്‍

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിം​ഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിം​ഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും. സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രത്യേക ഓഫറുമുണ്ട്. തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക്…