സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും

ശംഖുംമുഖം: ഒമാനിലെ ചെലവുകുറഞ്ഞ എയര്‍ലൈനായ സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് പറന്ന് തുടങ്ങും. വെള്ളിയാഴ്ച രാത്രി 10.30ന് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ച 3.50ന് തിരുവനന്തപുരെത്തത്തും. തിരികെ 4.35ന് പുറപ്പെട്ട് 6.50ന് മസ്കത്തില്‍ എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തുനിന്ന് ആദ്യമായി സര്‍വിസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സാണ് സലാം എയര്‍. തിരുവനന്തപുരത്ത് നിന്ന് ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വിസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വിസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും വിമാനത്താവള ചുമതലയുള്ള അദാനി ഗ്രൂപ് തുടങ്ങി. യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും നേരിട്ട് പറക്കുന്നതിനുള്ള സര്‍വിസുകളും ഉടന്‍ തുടങ്ങും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വിസുകളിലൂടെയേ ഇവിടങ്ങളിലേക്ക് പറക്കാനാവൂ. തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് പറക്കുന്ന ബജറ്റ് എയര്‍ലൈനായ സ്കൂട്ട് എയര്‍ലൈസ് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ യാത്രയൊരുക്കും. വരും ദിവസങ്ങളില്‍…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി

മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നലെ മുതലാണ് ആരംഭിച്ചത്.   കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുനല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്‌ മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്ബോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ്‌എംഎസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും.

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായി 12ാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ എഴ് രൂപ 85 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഡീസലിന് ഏഴ് രൂപ 58 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 112.15 രൂപയും ഡീസലിന് 99.04 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 114 രൂപയിലെത്തിയപ്പോള്‍ ഡീസലിന് 100.95 രൂപയുമാണ് വില. ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത്…

11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ

11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ആണ് 11 വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്.   2016ല്‍ ആണ് സംഭവം. പിതാവും നാല് പെണ്‍മക്കളും ഒരുമിച്ച്‌ താമസിച്ചുവന്നിരുന്ന ഷെഡില്‍ വെച്ചാണ് മൂത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. പ്രതിയുടെ ഭാര്യ ശാരീരിക ഉപദ്രവം മൂലം പിണങ്ങി വീടുവിട്ട് താമസിക്കുന്ന വേളയിലാണ് മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായത്. മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കൊടുത്ത് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക അമ്മയെ വിളിച്ചുവരുത്തുകയും കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നീട്, ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്ന് റഷ്യ

അസംസ്‌കൃത എണ്ണയുള്‍പ്പെടെ ഇന്ത്യയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്ന് റഷ്യ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്‌റോവ് ഇ്ക്കാര്യം അറിയിച്ചത്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും മുന്നറിയിും നിലനി്ല്‍ക്കവെയാണ് ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രതിനിധിയുമായി ഇന്ത്യ നിര്‍ണായക ചര്‍ച്ച നടത്തിയത്. യുക്രൈന്‍ പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്ബുള്ള വിലയില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്നതാണ് റഷ്യ നല്‍കിയ പ്രധാന വാഗ്ദാനം. ഡോളറിനെ മറികടന്ന് വാണിജ്യ-വ്യാപാര ഇടപാടുകള്‍ നടത്താന്‍ റൂബിള്‍-രൂപ സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടികളുണ്ടാകും. മോസ്‌കോക്കെതിരായ ഉപരോധത്തെ അവഗണിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ-റഷ്യ ഉന്നതതലചര്‍ച്ച നടത്തിയത്.. യുക്രൈനെ കടന്നാക്രമിച്ച റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ കടുത്തസമ്മര്‍ദം ചെലുത്തുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡല്‍ഹി ഹൈദരാബാദ് ഹൗസിലാണ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ചനടത്തിയത്. ഇന്ത്യ-റഷ്യ…