കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥി

കോട്ടയം: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ഥി. വെറു പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച്‌ കിട്ടിയതെന്ന് അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ളതിനാല്‍ നിഷ രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്ബയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ തന്റെ മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു. വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു. ഉടന്‍ തന്നെ…

ചൂട് സംസ്ഥാനത്തും കനക്കുന്നു: എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: ചൂട് സംസ്ഥാനത്തും കനക്കുന്നു. താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആണ് എട്ട് ജില്ലകളില്‍. ഇതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. എന്നാല്‍ സംസഥാനം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മലയാളിയുടെ രാത്രികളെ ഉഷ്ണത്തില്‍ പൊള്ളിക്കുന്നത് അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ്.കൊടും ചൂടിലേക്ക് കേരളം വീണത് 2016ലാണ്. സൂര്യാഘാതം അന്ന് മുതല്‍ നിത്യസംഭവമായി. ചില ജില്ലകള്‍ അന്ന് 41 ഡിഗ്രിക്ക് മുകളിലെ ചൂടില്‍ പൊള്ളി. ശരാശരി 37 ഡിഗ്രിയില്‍ ആണ് നില്‍ക്കുന്നത്. ജനം മഴ ഒഴിഞ്ഞ ഇടത്തെല്ലാം വിയര്‍ത്തൊഴുകുകയാണ്. ഉഷ്ണതരംഗത്തെ ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയര്‍ന്നാലേ ഭയപ്പെടേണ്ടതുള്ളൂ. ഇത്തവണ ഉഷ്‌ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് .

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചേക്കും. രാജിക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് ഗോതബയെ രജപക്‌സെയാണ് പ്രശ്‌ന പരിഹാരത്തിന് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മഹിന്ദ രജപക്സെയെ പ്രധാന മന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെ സമ്മതിച്ചെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് ഉറപ്പുനല്‍കിയെന്ന് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ദീര്‍ഘമായ പ്രക്രിയ ആരംഭിക്കുമെന്നും സിരിസേന കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ അടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി:   രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതോര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നീക്കം തുടങ്ങി. സ്റ്റോക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി കേന്ദ്ര സര്‍കാര്‍ ഊര്‍ജിത ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ശനിയാഴ്ച റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗനുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടുവരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപുകളുമാണ് ഇതുവരെ റദ്ദാക്കിയത്. മണ്‍സൂണിന് മുന്‍പ് കൂടൂതല്‍…

സെമിനാരി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം: വികാരിക്ക് 18 വര്‍ഷം തടവ്

കൊല്ലം: പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്.   കൊല്ലം േകാട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെ 18 വര്‍ഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍. സുജിത്താണ് വിധി പ്രഖ്യാപിച്ചത്. 2016ല്‍ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഷെനു തോമസ്…

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയ്‌ക്കെതിരെ വിജയ് ബാബുവിന്റെ ആരോപണം

  തിരുവനന്തപുരം : ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടന്‍ വിജയ് ബാബു മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.. തുടര്‍ന്ന് പുതിയ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കേരള പൊലീസിനായി താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹര്‍ജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച്‌ താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത്…

പത്മശ്രീ അവാര്‍ഡ് ജേതാവിനെ സര്‍കാര്‍ വസതിയില്‍ നിന്ന് കുടിയൊഴിപ്പിച്ചു; രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം റോഡില്‍

ന്യൂഡെല്‍ഹി – 1980 കളില്‍ ഏഷ്യാഡ് വിലേജില്‍ സര്‍കാര്‍ ബംഗ്ലാവുകള്‍ വാടകയ്ക്ക് അനുവദിച്ചിരുന്ന കലാകാരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. ഇവരില്‍ നിരവധി പത്മ, സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാക്കളും ഉള്‍പെടുന്നു. ഒഡീസിക് ക്ലാസികല്‍ പദവി നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് രാഷ്ട്രപതി 2010ല്‍ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ച 91കാരനായ ഒഡീസി നൃത്ത വിദഗ്ധന്‍ ഗുരു മായാധര്‍ റൗത് അക്കൂട്ടത്തിലുണ്ട്. ഒഴിപ്പിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പിട്ട സര്‍ടിഫികറ്റ് മറ്റ് സാധനങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡില്‍ കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ താന്‍ ഉച്ചഭക്ഷണം വിളമ്ബുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകള്‍ ഒഡീസി നര്‍ത്തകി മധുമിത റൗത് പറഞ്ഞു. ‘ഇന്ന് ഞാന്‍ അങ്ങേയറ്റം തകര്‍ന്നിരിക്കുന്നു. സോണാല്‍ മാന്‍സിംഗും രാധാ റെഡിയും പോലുള്ള രാജ്യത്തെ ഏറ്റവും ഇതിഹാസ നര്‍ത്തകരെ പരിശീലിപ്പിച്ച ഒരു നര്‍ത്തകിയോട് നിങ്ങള്‍ എത്ര ക്രൂരമായാണ്…

ചെങ്കടലില്‍ യെമന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കപ്പല്‍ സഞ്ചരിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചത്`; നടുക്കുന്ന ഓര്‍മയില്‍ അഖില്‍ രഘു

കായംകുളം: ചരക്കുകപ്പലില്‍ ജോലി ചെയ്തിരുന്ന മലയാളി യെമനിലെ ഹൂതി വിമതരുടെ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഭീതിയുടെ ആ നാളുകള്‍ ഓര്‍ക്കുകയാണ് ചേപ്പാട് ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ അഖില്‍ രഘു (26). ചെങ്കടലിലൂടെ 20 കിലോ മീറ്റര്‍ വേഗതയില്‍ ചരക്ക് കപ്പല്‍ നീങ്ങുമ്ബോഴാണ് ജനുവരി രണ്ടിന് രാത്രി 12ന് ഹൂതി വിമതര്‍ കൂട്ടമായി ബോട്ടുകളില്‍ എത്തി ചരക്ക് കപ്പലിലേക്ക് ഇരച്ചു കയറിയത്. കപ്പലിന്റെ ഗ്ലാസുകള്‍ വെടിവച്ച്‌ തകര്‍ക്കുന്ന ശബ്ദം കേട്ടതോടെ ഞെട്ടലായി. ഇതിനിടെ കപ്പലില്‍ അപായ സൈറണ്‍ മുഴങ്ങി. വിശ്രമ മുറിയില്‍ ചീഫ് ഓഫിസറുടെ സമീപത്തേക്ക് ഓടി വരുമ്ബോള്‍ തോക്കേന്തിയ ഹൂതി സംഘത്തെയാണ് അഖില്‍ കണ്ടത്. ഓഫിസറുടെ മുറിയില്‍ കയറി ‍‍ കതകടച്ചു. ഉടന്‍ കതക് ലക്ഷ്യമാക്കി വെടിവെച്ചു. അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും മുറിക്കകത്തേക്ക് തുളച്ചു കയറിയ വെടിയുണ്ടയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.…

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി: യുവനടി നല്‍കിയ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന്…

കല്‍ക്കരിയില്ല; രാജ്യം ഇരുട്ടിലേക്ക്; പ്രതിസന്ധി ഭയാനകം, സ്റ്റോക്കുള്ളത് മുപ്പത് ദിവസത്തേക്കെന്നുകേന്ദ്രം, കേരളത്തില്‍ ഇന്നും പവര്‍കട്ട്

ന്യുഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി. മുപ്പത് ദിവസത്തേക്കുമാത്രമുള്ള കല്‍ക്കരിയെ സ്റ്റോക്കുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ അഞ്ചു ദിവസത്തേക്കു മാത്രമേയുള്ളൂവെന്നാണ് കല്‍ക്കരി കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ ഒമ്ബത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജസ്ഥാന്‍, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ജാര്‍ഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളും കല്‍ക്കരി കമ്ബനികള്‍ക്ക് പണം നല്‍കുന്നതിലെ കാലാതാമസമാണ് വിതരണം കുറഞ്ഞതിലെ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കുറച്ചുകാലത്തേക്ക് ഈ പ്രതിസന്ധി തുടരുമെന്നും ഉറപ്പായിട്ടുണ്ട്. അതേ സമയം കേരളത്തിലും ഇന്നും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.…