ജനങ്ങള്‍ക്കുള്ള ഇരുട്ടടി തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, 3 മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധന

ദില്ലി: രാജ്യത്തെ പൊതുജനങ്ങളെ വലച്ച്‌ പാചക വാതക വില കുതിക്കുന്നു. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയും വര്‍ദ്ധിച്ചു. വില വര്‍ദ്ധന വന്നതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 826 രൂപയായി. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. മൂന്ന് മാസത്തിനിടെ 200 രൂപയോളമാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ദ്ധിച്ചത്. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഫെബ്രുവരി രണ്ടിന് 25 രൂപയും 14ന് 50 രൂപയും 25ന് 25 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില ഉയരുന്നതിനിടെയാണ് പാചകവാതക വിലയും ഉയരുന്നത്. രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അടിക്കടി ഉയരുന്ന വില സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില വര്‍ദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. എന്നാല്‍ അന്താരാഷ്ട്ര…

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ന് തീരുമാനമുണ്ടാകും.

വാക്‌സീന്‍ എടുത്തു, സഹപ്രവര്‍ത്തകര്‍ കളിയാക്കി; ആനിയുടെ മരണത്തില്‍ കേസ്

ചിറയിന്‍കീഴ്: വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെ‍ണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളു‍ടെയും നാട്ടുകാരു‍ടെയും പരാതിയെത്തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസമാണ് ആനി‍യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെ‍ട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലാ‍യിരുന്നുവെന്നും ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു. നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫിസി‍ല്‍ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍…

പ്രധാനമന്ത്രിക്ക്​ വാക്​സിന്‍ നല്‍കിയ സംഘത്തില്‍ മലയാളി നഴ്​സ്​ റോസമ്മയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിന്‍ നല്‍കിയ സംഘത്തില്‍ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്​ സംഘത്തിലുണ്ടായിരുന്നത്​. പുതുച്ചേരി സ്വദേശി നിവേദയാണ്​ മോദിക്ക്​ ആദ്യഡോസ്​ വാക്​സിന്‍ നല്‍കിയത്​. വാക്​സിന്‍ സ്വീകരിച്ച വിവരം മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘എയിംസില്‍നിന്ന്​ കോവിഡ്​ വാക്​സിന്‍റെ ആദ്യഡോസ്​ സ്വീകരിച്ചു. കോവിഡ​ിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്​ ഡോക്​ടര്‍മാരും ശാസ്​ത്രജ്ഞരും അതിവേഗം പ്രവര്‍ത്തിച്ചത്​ ശ്രദ്ധേയമാണ്​. അര്‍ഹരായ എല്ലാവരും വാക്​സിന്‍ സ്വീകരിക്കണം. ഒരുമിച്ച്‌​ ഇന്ത്യയെ കോവിഡ്​ മുക്തമാക്കാം’ -മോദി ട്വീറ്റ്​ ​െചയ്​തു. മോദി ട്വീറ്റ്​ ​െചയ്​ത ചിത്രത്തില്‍ വാക്​സിന്‍ എടുക്കു​േമ്ബാള്‍ നിവേദക്ക്​ സമീപം റോസമ്മ നില്‍ക്കുന്നതും കാണാം. വാക്​സിന്‍ സ്വീകരിച്ച്‌​ അരമണിക്കൂറിന്​ ശേഷമാണ്​ മോദി ആശുപത്രി വിട്ടത്​. വാക്​സിന്‍ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ്​ മോദി വാക്​സിന്‍ സ്വീകരിച്ചത്​. ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്​സിനാണ്​ അദ്ദേഹം സ്വീകരിച്ചത്​.