മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് ചെന്നിത്തല

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് ധാ​ര്‍​മി​ക യോ​ഗ്യ​ത​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ത്സ്യ​ന​യ​ത്തി​ന് എ​തി​രാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി​മാ​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ട് ആ​ദ്യം​ത​ന്നെ ഇ​ത് പ​റ​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ക​മ്ബ​നി​യെ തി​രി​ച്ച​യ​ച്ചു​വെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണ്. ഈ ​പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​യി​ല്ല. മ​ത്സ്യ​ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന് വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ര​ണ്ട് മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്. കൃ​ത്യ​മാ​യ മേ​ല്‍​വി​ലാ​സം പോ​ലു​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യം മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ ക​മ്ബ​നി​യു​മാ​യി എ​ങ്ങ​നെ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ണ്ടാ​ക്കി. അ​ങ്ങ​നെ​യൊ​രു ക​മ്ബ​നി​ക്ക് 400 യാ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ എ​ങ്ങ​നെ​യാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഇ​തി​നെ​ല്ലാം മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദിയുടെ പേരില്‍; അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും. സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് ഇനിമുതല്‍, നരേന്ദ്ര മോദി സ്റ്റേഡിയം എന്നറിയപ്പെടുക. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ നരേന്ദ്ര മോദി ആതിഥ്യമരുളിയത് ഇവിടെയാണ്. നവീകരിച്ചതിനുശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം, ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഉച്ചയ്ക്ക് തുടങ്ങും. പിങ്ക് ബോള്‍ ടെസ്റ്റാണ് സ്‌റ്റേഡിയത്തിലെ ആദ്യ മത്സരമെന്നതും പ്രത്യേകതയാണ്.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധം; മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക് ; പണിമുടക്ക് മോട്ടോര്‍ വ്യവസായ ട്രേഡ് യൂണിയനുകളുടെയും തൊഴിലുടമകളുടെയും നേതൃത്വത്തില്‍

തിരുവനന്തപുരം : ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും സ്വകാര്യ പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വര്‍ധനയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു. പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്‌ കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വിഎകെ തങ്ങള്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്‌എംഎസ്), ടി സി വിജയന്‍ (യുടിയുസി),…

ഒടുവില്‍ നീതി തേടിയെത്തി; 82 കായിക താരങ്ങള്‍ക്കും ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗെയിംസില്‍ വെളളിയും വെങ്കലവും നേടിയ കായിക താരങ്ങളായ ഇവര്‍ 45 ദിവസമാണ് ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. ഒരുഘട്ടത്തില്‍ മുടി മുറിച്ചും മൊട്ടയടിച്ചും വരെ കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്‌ത് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒന്നരമാസത്തിലേറെ കായിക താരങ്ങള്‍ സമരം നടത്തിയത്. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി മെഡല്‍ നേടിയവരാണ് ഇവര്‍. സ്വര്‍ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നല്‍കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് പൊതുമേഖല സ്ഥാപനങ്ങളില്‍ ഒഴിവില്ലെന്നും അതിനാല്‍ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നല്‍കുമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തു. എന്നാല്‍ സൂപ്പര്‍ ന്യൂമറി തസ്തികള്‍ സൃഷ്ടിക്കാന്‍…

നാനൂറോളം പുതിയ തസ്തികകള്‍, പൊലീസില്‍ പുതിയ ബറ്റാലിയന്‍; മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നാനൂറോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക. 35 വര്‍ഷത്തിന് ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കും. കെ.പി.ആര്‍ എന്ന പേരിലായിരിക്കും ബറ്റാലിയന്‍. ഇവിടെ 135 തസ്തികകള്‍ ഉണ്ടാകും. ഐ.ടി ജീവനക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കാനും കായികതാരങ്ങള്‍ക്കായി 84 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

തമിഴ് സിനിമയുടെ ലൊക്കേഷനില്‍ ആയതിനാല്‍ ദൃശ്യം 2 കാണാന്‍ കഴിഞ്ഞില്ല; ഞാന്‍ ഒരു അമ്മയായതുകൊണ്ടു തന്നെ മകനെ നഷ്ടപ്പെട്ട ‘അമ്മ’ എന്നുള്ളത് ഉള്ളുലച്ച ഒരു കഥാപാത്രമായിരുന്നു

മകന്‍ മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാന്‍ കഴിയാത്ത നിരാശയില്‍ ജോലി ഉപേക്ഷിച്ച്‌ പോയ ഗീത പ്രഭാകര്‍, ദൃശ്യം 2-വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്ബോള്‍ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താന്‍ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ട നേടിയ സന്തോഷത്തിലാണ് നടി ആശ ശരത്ത്. തമിഴ് സിനിമയുടെ ലൊക്കേഷനില്‍ ആയതിനാല്‍ ദൃശ്യം 2 കാണാന്‍ കഴിഞ്ഞില്ലെങ്കിലും അഭ്യുദയ കാംഷികളുടെ ഫോണ്‍ കോളുകളിലൂടെയും മെസേജുകളിലൂടെയും, സോഷ്യല്‍ മീഡിയ നിറയുന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയും ദൃശ്യം 2 ഒരു വന്‍ വിജയമായെന്ന് അറിഞ്ഞതില്‍ ഹൃദയം നിറയുകയാണെന്ന് ആശാ ശരത്ത് പറയുന്നു. ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇപ്പോള്‍ ദൃശ്യം 2 റിലീസ് ചെയ്തപ്പോഴും ആദ്യം വിളിച്ച്‌ സന്തോഷം പങ്കുവച്ചത് ലാലേട്ടന്‍ ആണെന്നും ആശാ ശരത്ത് പറഞ്ഞു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ സിനിമ വിജയിക്കും എന്ന് അറിയാമായിരുന്നു. വളരെ ശക്തമായ ഒരു കഥയും തിരക്കഥയുമായിരുന്നു, ഇതിന്റെ…

ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു; റാണിക്കു വേണ്ടി മാത്രമല്ല, ജോര്‍ജ്കുട്ടിക്കു വേണ്ടിയും പാട്ട് ചെയ്തിരുന്നു, പക്ഷേ’; ദൃശ്യം 2 സംഗീതസംവിധായകന്‍ പറയുന്നു

ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ മുന്നേറുമ്ബോള്‍ റാണിയുടെ ജീവിതം വരച്ചിടുന്ന ‘ഒരേ പകല്‍’ എന്ന ഗാനം കൂടി പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ആശങ്കയുടെ നിഴലില്‍ ജീവിക്കുന്ന റാണി എന്ന വീട്ടമ്മയുടെ നിസഹായതയും ജീവിതത്തിലെ അനിശ്ചിതത്വവും ഒരു പാട്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് അനില്‍ ജോണ്‍സണ്‍ എന്ന പ്രതിഭാധനനായ സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം സൊനോബിയ സഫര്‍ ആണ് ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ ഗാനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജീത്തു ജോസഫ് എന്ന സംവിധായകനു തന്നെയാണെന്നു പറയുകയാണ് അനില്‍ ജോണ്‍സണ്‍. ‘ദൃശ്യം 2ലെ മ്യൂസിക് നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ജീത്തുവിനാണ്. ജീത്തു എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു, അനിലിന് എന്താണ് തോന്നുന്നത് അങ്ങനെ ചെയ്യൂ എന്നു പറഞ്ഞു. ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു…

ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്

ലോസാഞ്ചലസ്: ലോക ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരുക്ക്. കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കാലിനാണ് പരുക്ക് പറ്റിയത്. ലോസാഞ്ചലസിലെ ഒരു റോഡിലാണ് അപകടം നടന്നത്. കാര്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്. അമിതവേഗതയാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന അദ്ദേഹം, പൊലിസെത്തുമ്ബോള്‍ ബോധരഹിതനായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയിരുന്ന വുഡ്‌സിനെ പിന്നീട് പൊലിസ് പുറത്തെടുക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ താരറാണി ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് മൂന്നാണ്ട്

തിരുവനന്തപുരം : അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ച താരറാണി ശ്രീദേവി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡില്‍ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം. ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980-കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. ബാലചന്ദര്‍ തന്റെ ശിഷ്യരായ കമല്‍ ഹാസനും രജനീകാന്തിനുമൊപ്പം ‘മുണ്ട്ര് മുടിച്ച്‌’ എന്ന ചിത്രത്തില്‍ പതിമൂന്നുകാരിയായ ശ്രീദേവിയെ നായികയാക്കി. തുടര്‍ന്ന് കമലിനും രജനിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, പതുക്കെ പതുക്കെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. 1983 ല്‍ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി. സൂപ്പര്‍ താരം…

അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ ; നെഞ്ചില്‍ ഉളികൊണ്ട് കുത്തേറ്റ രണ്ട് മുറിവുകള്‍; കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്ന് പൊലീസ്

പള്ളിവാസല്‍: ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകള്‍ കണ്ടത്. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച്‌ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് മുതിരപ്പുഴയാറിന് സമീപത്ത് അനുവെന്ന് വിളിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ പവര്‍ഹൗസ് ഭാഗത്ത് നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ നാട്ടുകാരാണ് മരക്കൊമ്ബില്‍ തൂങ്ങി നിന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്. രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനാല്‍ അവളെ കൊലപ്പെടുത്തുമെന്നും അതിനുശേഷം താനും ആത്മഹത്യ ചെയ്യുമെന്നുമുള്ള അനുവിന്റെ കുറ്റസമ്മത കുറുപ്പ് രാജകുമാരിയിലെ വാടക മുറിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന നിഗമനത്തില്‍…