ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം > ഭിന്നശേഷിക്കാര്ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കല്, ഭിന്നശേഷിക്കാര്ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്ബൂര്ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്സ് ഓഫ് പേഴ്സണ്സ് വിത്ത് ഡിസബിലിറ്റീല് ആക്‌ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്ബൂര്ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്ക്കാര് വകുപ്പുകള് മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള് ഏകോപിക്കുക, അവരുടെ പരാതികളില്മേല് തീര്പ്പ് കല്പ്പിക്കുക,…

‘സിനിമ ടെലിഗ്രാമില്‍ കണ്ടിട്ട് പ്രൊഡ്യൂസര്‍ക്ക് കൊടുക്കാന്‍ പണം അയക്കുന്നവര്‍’; സ്നേഹം അറിയിച്ച്‌ ജിയോ ബേബി

ജിയോ ബേബി സംവിധാനം ചെയ്ത് ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നീ സ്ട്രീം എന്ന ഓണ്‍ലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തുവേണം ചിത്രം കാണാന്‍. എന്നാല്‍ ടെലി​ഗ്രാമിലൂടെ ചിത്രം കണ്ട ചിലര്‍ നിര്‍മാതാവിന് നല്‍കണമെന്ന് പറഞ്ഞ് 140 രൂപ അയക്കുന്നുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. പണം നല്‍കുന്നതിനെക്കുറിച്ച്‌ പറയാന്‍ നിരവധി കോളുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. The Great Indian Kitchen Movie ടെലിഗ്രാമില്‍ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകള്‍ വന്നു കൊണ്ടിരിക്കുന്നു.അവര്‍ അക്കൗണ്ടില്‍ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ- ജിയോ ബേബി കുറിച്ചു. നിമിഷ സജയനും സുരാജ്…

മമതയ്ക്ക് തിരിച്ചടി; ബംഗാള്‍ വനം മന്ത്രി രാജി വെച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ബംഗാള്‍ വനംമന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജീബ് ബാനര്‍ജിയുടെ രാജി. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായി വീണ്ടും രാജി. തനിക്കെതിരെ ചില തൃണമൂല്‍ നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പരാതിയുമായി രംഗത്തുവന്നതിനു ദിവസങ്ങള്‍ക്കു ശേഷമാണ് രാജീബിന്റെ രാജി.

തമിഴ്‍നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള ; മാനേജറെ കെട്ടിയിട്ട് ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നത്. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി.അതേസമയം സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുമ്ബ് മുത്തൂറ്റിന്‍റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവര്‍ച്ച കൂടി നടന്നിരിക്കുന്നത്.

സി​എ​ജി​ക്കെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കി​ഫ്ബി​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​മു​ള്ള മൂ​ന്ന് പേ​ജ് ത​ള്ളി​യാ​കും റി​പ്പോ​ര്‍​ട്ട് പി​എ​സി​ക്ക് മു​ന്നി​ല്‍ വ​രി​ക. ബി​ജെ​പി അം​ഗം ഒ.​രാ​ജ​ഗോ​പാ​ല്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് പ്ര​മേ​യം സ​ഭ പാ​സാ​ക്കി​യ​ത്. സി​എ​ജി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​പ്പോ​ള്‍ ധ​ന​വ​കു​പ്പി​ന് സ്വാ​ഭാ​വി​ക നീ​തി ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലെ പ്ര​ധാ​ന കു​റ്റ​പ്പെ​ടു​ത്ത​ല്‍. റി​പ്പോ​ര്‍​ട്ടി​ലെ കി​ഫ്ബി​യെ​ക്കു​റി​ച്ചു​ള്ള ഭാ​ഗം നി​രാ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി വി​ദേ​ശ​ത്തു​നി​ന്നും ക​ട​മെ​ടു​ത്ത​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന വി​മ​ര്‍​ശ​നം. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു.…

പുകപോലെ മാഞ്ഞ സുകുമാര കുറുപ്പ്; ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വയസ്

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പു തുടരുന്നു. ഇതിനിടെ, ആഴ്ചകള്‍ക്കുള്ളില്‍ തിയറ്ററുകളിലുമെത്തുകയാണ്. 1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് എന്‍ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്ബനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം. ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച്‌ ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം കുറുപ്പിന്റെ…

കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം; യുഡിഎഫിലെ തൊഴുത്തില്‍കുത്താണ് തോല്‍വിക്ക് കാരണമെന്ന് ലീഗ്

കൊച്ചി: കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മറയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സമീലിന് ലഭിച്ചത് 244 വോട്ട്. ‌കോണ്‍ഗ്രസ്‌ സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു സിദ്ദിഖ് നേടിയത് 207 വോട്ട്. കോണ്‍ഗ്രസ് സ്വതന്ത്രന്‍ പിടിച്ച വോട്ടാണ് യുഎഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമായത്. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില. നിലവില്‍ ഭരണത്തെ ബാധിക്കില്ല. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്ക്കാര്‍ പറഞ്ഞു. അതേസമയം യുഡിഎഫിലെ തൊഴുത്തില്‍കുത്താണ് തോല്‍വിക്ക് കാരണമെന്ന് ലീഗ് പരാതിപ്പെട്ടു. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കി. മൂന്ന് ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് നിലവിലെ ഭരണം. നടപടിയില്ലെങ്കില്‍ ലീഗ് യോഗം ചേര്‍ന്ന് ഭാവിപരിപാടി തീരുമാനിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.