പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷയില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അ7ക്ഷേ നല്‍കിയിരിക്കുന്നത്. പാലാരിവട്ടം പാലം കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ ജയിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയില്‍ പറയുന്നു. ആശുപത്രിയില്‍ പൊലിസ് കസ്റ്റഡിയിലായതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി സാന്ത്വന പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു

24 ലക്ഷത്തിന്റെ സൂപ്പർബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ

കൊച്ചി: ബൈക്കുകളുടേയും ബുള്ളറ്റുകളുടേയും കടുത്ത ആരാധകനാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഹീറോ ഹോണ്ട സി ടി 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്ബും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കായിട്ടുണ്ട് താരം. എന്നാല്‍, ഇപ്പോള്‍ 23 ലക്ഷത്തിന്റെ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ഡ്യൂക്കാറ്റി പാനിഗാലെ വി2 കൂടി സ്വന്തമാക്കി താരം. സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും താരം വ്യക്തമാക്കി. വൈറ്റില ഷോറൂമില്‍ നിന്നാണ് ബൈക്ക് താരം വാങ്ങിയത്. പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് 2020 ആഗസ്റ്റിലാണ് പുതുക്കിയ വി2വിനെ എത്തിച്ചത്. കോര്‍ണറിംഗ് എബിഎസ് ഉള്‍പ്പെടെ കിടിലന്‍…

അനധികൃത വസ്​തു ഇടപാട്​; ആദായ നികുതി വകുപ്പ്​ ​റോബര്‍ട്ട്​ വ​ദ്രയുടെ ഓഫിസില്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്​ വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ്​ രേഖപ്പെടുത്തും. വസ്​തു ഇടപാടുമായി ബന്ധപ്പെട്ടാണ്​ ആദായ നികുതി വകുപ്പ്​ അധികൃതര്‍ കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്​ദേവ്​ വിഹാറിലെ വദ്രയുടെ ഓഫിസിലെത്തിയത്​. അനധികൃത സ്വത്ത്​ സമ്ബാദനവുമായി ബന്ധപ്പെട്ട്​ നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ്​ വദ്ര. ലണ്ടനില്‍ അനധികൃത സ്വത്ത്​ സമ്ബാദിച്ചുവെന്ന കേസാണ്​ ഇതില്‍ ​​പ്രധാനം. 2018ല്‍ രജിസ്റ്റര്‍ ചെയ്​ത കേസില്‍ നിരന്തരം ഇദ്ദേ​ഹത്തെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു. 2015ല്‍ വദ്രയുടെ കമ്ബനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ മറ്റൊരു കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. രാജസ്​ഥാനിലെ ബിക്കനേറില്‍ പാവങ്ങളുടെ പുനരധിവാസത്തിനായി സ്​കൈലൈറ്റ്​ ഹോസ്പിറ്റാലിറ്റി സ്​ഥലം ഏറ്റെടുത്തു. കുറഞ്ഞ ചിലവില്‍ 69.55 ഹെക്​ടര്‍ ഭൂമി സ്വന്തമാക്കുകയും അനധികൃത വില്‍പ്പനയിലൂടെ 5.15 കോടി സ്വന്തമാക്കിയതായാണ്​ കേസ്​. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും…

ചൈനീസ് പ്രസിഡന്റിനെയും സർക്കാരിനെയും വിമർശിച്ചു; ജാക്ക് മായെ ‘കാൺമാനില്ല’

ചൈനയിലെ പ്രമുഖ ടെക് കമ്ബനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിന്‍്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്. ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്. തന്‍്റെ സ്വന്തം ടാലന്‍്റ് ഷോ ആയ ആഫ്രിക്കാസ് ബിസിനസ് ഹീറോയുടെ അവസാന എപ്പിസോഡിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആഫ്രിക്കയിലെ മികച്ച സംരംഭകരെ കണ്ടെത്താന്‍ നടത്തിയ ഷോയുടെ അവസാന എപ്പിസോഡ് നവംബറീലായിരുന്നു. ഈ എപ്പിസോഡില്‍ ആലിബാബ എക്സിക്യൂട്ടിവ് ആണ് അദ്ദേഹത്തിനു പകരം എത്തിയത്. കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്ബാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയില്‍ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.

കാവലിന് ഒ.ടി.ടി വാഗ്ദാനം ചെയ്തത് ഏഴുകോടി, തിയേറ്ററുകാരെ വിചാരിച്ച്‌ സിനിമ വിറ്റില്ല: ജോബി ജോര്‍ജ്

മലയാള സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ച്‌ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലാതായാല്‍ എന്തു ചെയ്യും. ഈ പ്രതിസന്ധിയില്‍ തനിക്ക് പിടിച്ചു നില്‍ക്കാനായി, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാദ്ധ്യമാകണമെന്നില്ല എന്ന് നിര്‍മ്മാതാവ് പറയുന്നു. താന്‍ നിര്‍മ്മിക്കുന്ന കാവല്‍, വെയില്‍ ചിത്രങ്ങള്‍ക്കായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന കാവല്‍ ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒ.ടി.ടി വാഗ്ദാനം ചെയ്തിരുന്നതായും തിയേറ്ററുകാരെ വിചാരിച്ചാണ് സിനിമ കൊടുക്കാത്തതെന്നും ജോബി ജോര്‍ജ് പറഞ്ഞു. പുതുമുഖ സംവിധായകന്‍ ഒരുക്കിയ വെയിലില്‍ മികച്ച പ്രകടനമാണ് ഷെയ്ന്‍ കാഴ്ച വെച്ചത്, അതിനാല്‍ തിയേറ്ററര്‍ റിലീസാണ് നല്ലതെന്ന് തോന്നിയെന്ന് ജോബി ജോര്‍ജ് വ്യക്തമാക്കി. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍…

തമിഴ്നാട്ടില്‍ സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കി; മുഴുവന്‍ സീറ്റിലും കാണികളെ അനുവദിക്കും

തമിഴ്നാട്ടില്‍ സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പ്രവേശന നിയന്ത്രണം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കൂടാതെ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാല്‍ നിയന്ത്രണം നീക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിജയുടെ മാസ്റ്റര്‍ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെനല്‍കിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. എന്‍ ഐ എ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിര്‍ത്താന്‍ പര്യാപ്‌തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. താഹയെ അല്‍പ്പസമയത്തിനകം കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റേണ്ടി വരും. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2020 സെപ്‌തംബര്‍ ഒമ്ബതിന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

കോട്ടയത്തും കുട്ടനാടും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: ( 04.01.2021) സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥരീകരിച്ചതെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഒ5 ച8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് പരിശോധന റിപോര്‍ട് സമര്‍പ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു. താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാനാണ് തീരുമാനം. അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക്…

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

നടന്‍ കൃഷ്ണ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രി ഒന്‍പതര മണിക്കാണ് സംഭവം. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗേറ്റില്‍ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റില്‍ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ഇയാള്‍ക്കെതിരെ അതിക്രമിച്ച്‌ കയറിയതിനും അസഭ്യം പറഞ്ഞതിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനാണോ എന്നും പരിശോധിക്കും.

‘ഹാഫ് പാന്റിട്ട് പ്രസംഗിക്കുന്നതല്ല ദേശീയത’; ആർഎസ്എസിനെ പരിഹസിച്ച് സച്ചിൻ പൈലറ്റ്

ജയ്പൂര്‍:കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ ക്ഷേമത്തേക്കാള്‍ പ്രധാനം ലൗ ജിഹാദ് വിവാഹങ്ങളാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേചതാവ് സച്ചിന്‍ പൈലറ്റ്. ‘കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച്‌ സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലൂടെ നടത്തുന്ന പ്രസംഗങ്ങളല്ല,’ ആര്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല,’ സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.