ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്നു​ള്‍​പ്പെ​ടെ അ​ഞ്ചു ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച വ​രെ വ്യാ​പ​ക​മാ​യി ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ല്‍ അ​ങ്ങേ​യ​റ്റം പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ കേ​ര​ള​തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Pathanamthitta Murder| പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അയല്‍ക്കാര്‍ അറിഞ്ഞത് കത്ത് വഴി; സഹായി കസ്റ്റഡിയില്‍

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല നടക്കുമ്പോള്‍ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. അയല്‍ക്കാര്‍ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച്‌ അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താല്‍ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതില്‍ ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച്‌ അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്. കഴിഞ്ഞ നാല് വര്‍ഷമായി ജാനകിക്കൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമിയുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക്…

92കാരിയെ കഴുത്തറുത്തു കൊന്ന മയില്‍ സ്വാമി മാനസിക രോഗത്തിന് ചികിത്സ തേടിയയാള്‍; നേരത്തെ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട : കുമ്ബഴയില്‍ ജാനകിയെ (92) കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പിടിയിലായ മയില്‍സ്വാമി മാനസികരോഗത്തിന് ചികിത്സ തേടിയ ആളായിരുന്നുവെന്നു വീട്ടിലെ മറ്റൊരു സഹായിയായ ഭൂപതി എന്ന സ്ത്രീ വെളിപ്പെടുത്തി. മാനസിക പ്രശ്നങ്ങളുണ്ടായ ഇയാളെ നേരത്തെ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. നേരത്തെ വിഷം കുടിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തില്‍ വിഷം കുടിച്ച്‌ കിടന്ന ഇയാളെ പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഭൂപതി പറഞ്ഞു. ഇന്നലെ താന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടില്‍ എത്തുകയായിരുന്നു. വാതിലില്‍ തട്ടിയപ്പോള്‍ മയില്‍സ്വാമി വന്നു വാതില്‍ തുറന്നു. അമ്മയെന്തേ എന്നു ചോദിച്ചപ്പോള്‍ മുറിയില്‍ ഉണ്ടെന്നായിരുന്നു മറുപടി. മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ ജാനകിയമ്മയെ കഴുത്തറുത്ത നിലയില്‍ കാണുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു. ജാനകിയമ്മയുടെ മൂന്നു മക്കളും വിശാഖപട്ടണത്താണു ജോലിയുമായി കഴിയുന്നത്. അമ്മയുടെ സഹായത്തിനു വേണ്ടിയാണ് മയില്‍സ്വാമിയേയും ഭൂപതിയേയും ഏര്‍പ്പാടു…

ബാലഭാസ്‌കറിന്റെ മരണം; നാല് പേര്‍ക്ക് നുണ പരിശോധന നടത്താന്‍ സി ബി ഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ സി.ബി.ഐ തീരുമാനം. വിഷ്‌ണു സോമസുന്ദരം, പ്രകാശ് തമ്ബി, അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കുക. ഇതിനായി നാളെ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും. ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ സ്വര്‍ണക്കടത്ത് നടന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായില്‍ തുടങ്ങിയ ബിസിനസില്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്കര്‍ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി. ദുബായിലെ കമ്ബനിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ 20 ശതമാനം ഓഹരി നിക്ഷേപമാണ് ഉള്ളത്. സ്വര്‍ണക്കടത്ത് പിടിച്ചതോടെ കമ്ബനിയും തകര്‍ന്നു. അടുക്കള ഉപകരണങ്ങള്‍ വില്‍പ്പന നടത്തനായിരുന്നു കമ്ബനി തുടങ്ങിയത്. ബാലഭാസ്‌കറിന്റെ…

‘മീശ വടിച്ച് ഭാര്യയ്ക്കും മകൾക്കുമൊപ്പം പുറത്തിറങ്ങിയതാ’; ചിരിപൊട്ടിക്കുന്ന കുറിപ്പുമായി സിദ്ദിഖ്

ഓണത്തിന് മുന്നോടിയായി വീട്ടുകാരുമായി ഷോപ്പിങ്ങിന് പോയപ്പോള്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ സിദ്ദിഖ്. ‘ഒരു കൊറോഓണക്കാലം’ എന്നാണ് സംഭവവിവരണത്തിന് നടന്‍ പേരിട്ടിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഒരു കൊറോഓണക്കാലം… ഓണമാണ് വരുന്നത് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്. രാവിലെ പത്രത്തില്‍ തലയും പൂത്തി ഇരുന്നാല്‍ മതിയല്ലോ ഇവിടുത്തെ കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഇല്ല.. ഇന്നാ ചായ.. രാവിലെ ഭാര്യയുടെ വക…. ഷൂട്ടിങ് ഉണ്ടായിരുന്നപ്പോള്‍ ദാ ഞാന്‍ ഇറങ്ങുന്നു എന്നും പറഞ്ഞ് അങ്ങ് പോയാ മതിയായിരുന്നു. ഇപ്പോ ഇവരു പറയുന്നത് എല്ലാം ഇരുന്ന് കേള്‍ക്കണം. ഈ കൊറോണ പറ്റിച്ച ഒരു പണി.. അതിനെന്താ വാങ്ങാമല്ലോ.. ഞാന്‍ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങാന്‍ തീരുമാനിച്ചു. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ ഉടനെ ഇറങ്ങണം.. എന്നാലെ 6 മണിക്ക് മുന്‍പ് തിരിച്ചെത്താന്‍ പറ്റൂ. ഓ.. ഞാന്‍ അതും സമ്മതിച്ചു. കുറച്ചു ദിവസമായി ഒന്ന് ഷേവ്…

ജ്വല്ലറി തട്ടിപ്പ്: കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ പരിശോധന; രേഖകള്‍ കണ്ടെടുത്തു

തൃക്കരിപ്പൂര്‍ > 150 കോടിരൂപയുടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെയും ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം ടി കെ പൂക്കോയ തങ്ങളുടെയും വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പൂക്കോയ തങ്ങളുടെ ചന്തേരയിലുള്ള വീട്ടില്‍ ഒരു മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ചില രേഖകള്‍ പൊലീസ് കണ്ടെടുത്തു. കമറുദ്ദീന്റെ എടച്ചാക്കൈയിലുള്ള വീട്ടിലും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദ്, ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എംഎല്‍എയും പൂക്കോയ തങ്ങളും ഒളിവിലാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ജ്വലറി തട്ടിപ്പുമായി ബന്ധപ്പെട്ടെ ഏഴ് കേസുകള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറി. 800 ഓളം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ 11 ഉം കാസര്‍കോട് സ്റ്റേഷനില്‍ അഞ്ച് കേസും എംഎല്‍എക്കെതിരെ രജിസ്റ്റര്‍…

നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍; ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി; എല്ലാ മാസവും വിതരണം ചെയ്യും

തിരുവനന്തപുരം: ( 08.09.2020) നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെന്‍ഷന്‍ വര്‍ധന. ഓണത്തലേന്ന് പിണറായി സര്‍ക്കാര്‍ നല്‍കിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്ബോള്‍ 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. എന്നാല്‍ ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകള്‍ക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് ഈ സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പബ്ജി ഉടന്‍ തിരിച്ചെത്തും, ചൈനീസ് കമ്ബനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും. ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായ പബ്ജിയുടെ ഇന്ത്യയിലെ നിയന്ത്രണം കൈയാളിയിരുന്ന ടെന്‍സെന്റ് ഗെയിംസിനെ മാറ്റാന്‍ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. എല്ലാ ഉപ കമ്ബനികളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ദക്ഷിണ കൊറിയന്‍ കമ്ബനിയായ പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് പബ്ജി ഗെയിം യഥാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുത്ത പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞയാഴ്ചയാണ് പബ്ജി ഉള്‍പ്പെടെ 117 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് മുമ്ബ് ടിക് ടോക് ഉള്‍പ്പെടെയുളള ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാം പാലിച്ച്‌ വീണ്ടും ഗെയിം തിരിച്ചെത്തിക്കുന്നതിന് പ്രതിവിധി തേടി സര്‍ക്കാരുമായി സഹകരിക്കുമെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. പബ്ജി ഗെയിമിന്റെ…

കോവിഡ് കാലത്തു പ്രതിരോധശക്തിക്ക് കഴിക്കാം ഈ പഴങ്ങൾ

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുക എന്നതാണ്. പേരയ്ക്ക, നെല്ലിയ്ക്ക, ഞാവൽ, മാമ്പഴം എന്നിവ പ്രതിരോധശക്തി വർധിപ്പിക്കുന്ന പഴങ്ങളാണ്. പേരയ്ക്ക: വൈറ്റമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാൽ ലൈക്കോപീൻ എന്ന വർണവസ്തുവും പേരയ്ക്കയിൽ ധാരാളം ഉണ്ട്. ഈ ആന്റിഓക്സിഡന്റ് പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അർബുദങ്ങൾ പ്രതോരോധിക്കാനും നല്ലതാണ്. നെല്ലിക്ക: നെല്ലിക്കയിൽ വൈറ്റമിൻ സി, കാൽസ്യം ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തു.വൈറൽ, ബാക്‌ടീരിയൽ രോഗങ്ങളെ തടയുന്നു. കൂടാതെ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും. നെല്ലിക്കയിലടങ്ങിയ പോളിഫിനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.   ഞാവൽപ്പഴം : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പഴമാണിത്. ദഹനപ്രശ്നങ്ങൾക്കും ഇത്…

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഇനി എല്ലാ മാസവും 20 മുതല്‍; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: ഓരോ മാസത്തെയും പെന്‍ഷന്‍ അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഓരോ മാസവും 20-ാം തിയതിക്ക് ശേഷം വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ആഗസ്ത് വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ മാസം മുതല്‍ 100 രൂപ വര്‍ധനയോടെ 1400 രൂപയാണു നല്‍കുക. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. 1400 രൂപയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് അതേ നിരക്കു തന്നെ തുടരും.