‘സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല’; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ

മുംബൈ: എവിടെ ആയാലും ഫിറ്റ്നസില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വര്‍ക്ക്‌ഔട്ട് പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അത്തരത്തിലൊരു വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് . ‘സാഹചര്യങ്ങള്‍ മാറിയേക്കാം എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. View this post on Instagram Situations change but your missions don’t 🎯. Check out @one8.innerwear from the Link in Bio 😉 A post shared by Virat Kohli (@virat.kohli) on Aug 27, 2020 at 9:42pm PDT ഫിറ്റ്നസ് വീഡിയോകളില്‍ സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടും കോഹ്‌ലി ഫിറ്റ്നസ് വീഡിയോകള്‍…

‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! ആരോഗ്യകരമായി ശരീര വണ്ണം കുറച്ചത് വെളിപ്പെടുത്തി ഡോ സൗമ്യ

ശരീരഭാരം കൂടുമ്ബോള്‍ പിന്നാലെ പലരെയും തേടിയെത്തുന്ന ഒന്നാണ് ചില രോഗങ്ങള്‍. അങ്ങനെ തേടിയെത്താന്‍ തയാറായിരുന്ന രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താന്‍ ശരീരഭാരം കുറച്ചതെങ്ങനെയെന്നു പറയുകയാണ് ഡോ. സൗമ്യ സരിന്‍. ശരീരഭാരം കുറയ്ക്കുന്നതിനു മുന്‍പും ശേഷവുമുള്ള രണ്ടു പടങ്ങള്‍ സമൂഹമാധ്യതമത്തില്‍ പങ്കുവച്ചുകൊണ്ട് ‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!’ എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് ഭാരം കുറച്ചതെന്നും എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചെന്നും പറയുകയാണ് ഡോക്ടര്‍. ഡോ. സൗമ്യയുടെ കുറിപ്പ് വായിക്കാം. ‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം! കുറയ്ക്കാന്‍ എല്ലാര്‍ക്കും ആഗ്രഹമുണ്ട്! പക്ഷേ മെനക്കെടാന്‍ വയ്യ താനും! ഞാനും അങ്ങനെ ആയിരുന്നു. ‘ഒരാഴ്ച കൊണ്ട് ചാടിയ വയര്‍ അപ്രത്യക്ഷമാകും! ഈ പാനീയം കുടിച്ചു നോക്കൂ!’ ‘വ്യായാമം വേണ്ട! ഡയറ്റ് വേണ്ട! മെലിഞ്ഞു സുന്ദരിയാകാം!’ ‘ഈ…

സുശാന്തിനെതിരായ ‘മി ടൂ’ ആരോപണങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തി റിയ

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളില്‍ പരാമര്‍ശിക്കുന്ന പേരാണ് കാമുകി റിയ ചക്രബര്‍ത്തിയുടേത്. ഇപ്പോഴിതാ സുശാന്തിനെ കുറിച്ച്‌ ഒരു ദേശീയ മാദ്ധ്യമത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എത്തുകയാണ് റിയ. തന്റെ ചിത്രങ്ങളില്‍ നന്നായി അഭിനയിച്ചിട്ടും ആ ചിത്രങ്ങള്‍ സാമ്ബത്തിക ലാഭമുണ്ടാക്കിയിട്ടും ശ്രദ്ധിക്കപ്പെട്ടിട്ടും ഒരു ചിത്രത്തില്‍ പോലും അവാര്‍ഡി ലഭിക്കാത്തതില്‍ സുശാന്ത് വളരെ അസ്വസ്‌ഥനായിരുന്നു എന്ന് റിയ പറഞ്ഞു. 2018ല്‍ ‘മി ടൂ’ ആരോപണങ്ങള്‍ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടിരുന്ന സമയത്ത് സുശാന്തിനെതിരെ ‘ദില്‍ ബേച്ചാര’ ചിത്രത്തിലെ സഹതാരമായ സഞ്ജന സാംഘ്‌വി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സുശാന്തിനെ വല്ലാതെ തളര്‍ച്ചിയിരുന്നുവെന്നും തനിക്ക് ആപത്തുണ്ടാകുമെന്ന് സുശാന്ത് ഭയന്നിരുന്നു എന്നും റിയ ചക്രബര്‍ത്തി വെളിപ്പെടുത്തി. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരോ ഉണ്ടായിരുന്നതായി സുശാന്ത് കരുതി. ‘അവര്‍’ എന്നാണ് അതിനുപിന്നിലുള‌ളവരെ കുറിച്ച്‌ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍‌ ആരാണെന്ന് തനിക്കറിയില്ലെന്നും റിയ…

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 50 രൂപ താഴ്ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 ആയി. ആഗോള സമ്ബദ്‌വ്യവസ്ഥ മടങ്ങിവരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും സ്വര്‍ണവിലയുടെ ഇടിവിന് കാരണമാകുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു. പവന് 42000 രൂപ എന്ന നിലവാരത്തിലാണ് എത്തിയത്. പിന്നീട് പടിപടിയായി സ്വര്‍ണവില താഴുന്നതാണ് കണ്ടത്.ഒരു ഘട്ടത്തില്‍ വീണ്ടും 40000ലേക്ക് തിരിച്ചുകയറിയ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച്‌ മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ആഗോള വിപണിയുടെ ചുവടുവെച്ച്‌ താഴേക്ക് തന്നെ പോകുന്നതാണ് പീന്നിട് കണ്ടത്. ഏഴിനാണ് സ്വര്‍ണവില 42000 എന്ന റെക്കോര്‍ഡിട്ടത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.…

ചുരുളന്‍ മുടിയില്‍ നല്ല സ്‌റ്റൈലിഷായി ആരാധകരുടെ സ്‌റ്റൈല്‍ മന്നന്‍ അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചെന്നൈ: ( 28.08.2020) ആര്യ എന്ന ചലച്ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച വെച്ച്‌ മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറിയ സ്‌റ്റൈല്‍ മന്നന്‍ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചുരുളന്‍ മുടിയില്‍ സ്‌റ്റൈലിഷായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. അല്ലുവിന്റെ പുതിയ ചിത്രം ‘പുഷ്പ’യിലെ ഗെറ്റപ്പാണ് ഇതെന്നാണ് സൂചന. അഞ്ച് ഭാഷകളിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ സുകുമാറും അല്ലുവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പീറ്റര്‍ ഹെയ്‌നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. View this post on Instagram Casually dropped in Geetha Arts after…

വിദേശ വനിതയെ കയറിപ്പിടിച്ചതേ സ്വാമിക്ക് ഓര്‍മയുള്ളൂ: ആശുപത്രിയിലാക്കാന്‍ പോലീസ് എത്തേണ്ടിവന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പ്രത്യാക്രമണത്തില്‍ നിലതെറ്റി വീണപ്പോള്‍ രക്ഷിക്കാനെത്തിയത് പോലീസും നാട്ടുകാരും. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ 30കാരിയായ അമേരിക്കന്‍ യുവതിയെ കയറിപ്പിടിച്ച്‌ വീട്ടിലേക്ക് വലിച്ചിഴച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയെ ആയോധനകലയില്‍ വിദഗ്ധയായ യുവതി അടിച്ചുവീഴത്തുകായിരുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരിയായ തിരുവണ്ണാമലൈയിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചിലാണ് വിദേശ യുവതി ഇവിടെ എത്തിയത്. ലോക്ഡൗണില്‍ യാത്ര മുടങ്ങിയതോടെ ക്ഷേത്രത്തിനു സമീപം വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍ക്കുമ്ബോഴാണ് കാഷായ വസ്ത്രവും രുദ്രാക്ഷ മാലകളും ധരിച്ച നാമക്കല്‍ സ്വദേശിയായ സ്വാമി മണികണ്ഠന്‍ യുവതിയെ കടന്നുപിടിച്ചത്. വീട്ടിനകത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതിനിടെ യുവതി പ്രത്യാക്രമണം നടത്തി. യുവതിയുടെ കൈക്കരുത്തിനു മുന്നില്‍ അവശനായി വീണുപോയ സ്വാമിയെ ഒടുവില്‍ യുവതി തന്നെ നാട്ടുകാരെയും പോലിസിനെയും വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം…

അപ്പളം തന്നു പറ്റിക്കാമെന്നു കരുതിയോ..?? ഓണക്കിറ്റിലെ പപ്പടത്തിനും നിലവാരമില്ല! വിജിലൻസ്

തിരുവനന്തപുരം : സദ്യവട്ടങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പപ്പടം.ഇത്തവണ കോവിഡില്‍ തട്ടി എത്തുന്ന ഓണാനാളുകളില്‍ പരമ്ബരാഗത പപ്പട വിപണിയും അതിജീവനത്തിന്റ നാളുകളിലാണ്. എന്നാല്‍ ശര്‍ക്കരയ്ക്ക് പിന്നാലെ ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്നാണ് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടുകഴിഞ്ഞു തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്സര്‍ ട്രേഡിങ് കമ്ബനിക്കാണ് ഓണക്കിറ്റിലേക്കു വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പായ്ക്കറ്റിന് സപ്ലൈകോ കരാര്‍ നല്‍കിയത്. ഭക്ഷ്യയോഗ്യമല്ലാത്തതും, ദുര്‍ഗന്ധം വമിക്കുന്നതുമായ ഗുണനിലവാരമില്ലാത്തവയും പലതും പഴയ സ്റ്റോക്കുകളുമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.

ശുഭ വാര്‍ത്ത, ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്‍ പരീക്ഷിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങളില്ല

പൂനെ: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളിലാണ്. അതിനിടെ ഒരു നല്ല വാര്‍ത്ത കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൂനെ ഭാരതി ആശുപത്രിയില്‍ ഉളള രണ്ട് വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്. 32ഉം 48ഉം വയസ്സ് പ്രായമുളള പുരുഷന്മാരിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഒരു മാസത്തിന് ശേഷം ഈ യുവാക്കളില്‍ വീണ്ടും ഒരു ഡോസ് കൂടി വാക്‌സിന്‍ പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസമായി ഈ യുവാക്കളെ തങ്ങളുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിന് ശേഷവും ഇവര്‍ സാധാരണ…