സ്കൂളുകൾ അടുത്ത മാസം തുറക്കാൻ കേന്ദ്രം: രണ്ടു ഷിഫ്റ്റ് പരിഗണനയില്‍

ന്യൂഡൽഹി∙ ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ ആലോചന. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങില്ല. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളായി ക്ലാസ് നടത്തും. ഇടവേളയിൽ സ്കൂൾ അണുവിമുക്തമാക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തും വിധമാകും ക്ലാസുകൾ ക്രമീകരിക്കുക. ഡിവിഷനുകൾ വിഭജിക്കും. സാമൂഹിക അകലം പാലിച്ചാവും വിദ്യാർഥികളെ ഇരുത്തുക. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകും.

തീരദേശത്തെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തീരദേശത്ത് ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ കൂടിനിന്നാണ് പ്രതിഷേധിക്കുന്നത്. കാഞ്ഞിരംകുളം, പൂവാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈമാസം 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരാനാണ് തീരുമാനം. ഈ പ്രദേശങ്ങളില്‍ തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച്‌ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ഈമാസം പത്ത് മുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. . എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചുമാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുളളൂ.

നാല്​ ജില്ലകളില്‍ ഇന്ന്​ റെഡ്​ അലര്‍ട്ട്​; അതീവ ജാഗ്രത നിര്‍ദേശം, മലയോര മേഖലയില്‍ രാത്രി ഗതാഗതം പാടില്ല

തിരുവനന്തപുരം: അതിതീവ്ര മഴക്ക്​ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്​ച പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട്​ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്​ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ്​ അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ഇൗ ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കഴിഞ്ഞ നാല്​ ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും ദുരന്ത സാധ്യത മേഖലകളിലുള്ളവരെ ഉടനെ തന്നെ മുന്‍കരുതലി​െന്‍റ ഭാഗമായി ക്യാമ്ബുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള…

വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നാല് ശതമാനമായി തുടരും; മൊറട്ടോറിയം നീട്ടില്ല

കൊച്ചി> വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വിപണിയില്‍ പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് സമീപകാലത്ത് പല നടപടികളും ആര്ബിഐ സ്വീകരിച്ചിരുന്നു. മാര്‍ച്ചില്‍ കോവിഡ് 19 വ്യാപനം ശക്തിപ്പെട്ടതിന് ശേഷം ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 ബേസിസ് പോയന്‍റ്) കുറവ് വരുത്തി. നിലവില്‍ നാല് ശതമാനമാണ് റിപ്പോ നിരക്ക്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മൂന്നു ദിവസം നീണ്ടു നിന്ന വായ്പാനയ അവലോക യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെന്നും തുടര്‍ച്ചയായ നാലാം മാസവും രാജ്യത്തെ ചരക്ക് കയറ്റുമതി ചുരുങ്ങിയെന്നും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കൂടുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.…

രാജമലയില്‍ എയര്‍ലിഫ്‌റ്റിംഗ് ആലോചിച്ച്‌ സംസ്ഥാന സര്‍ക്കാര്‍; ഹെലികോ‌പ്റ്ററിന് വ്യോമസേനയുടെ സഹായം തേടി

തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ രാജമലയില്‍ നിന്ന് സാദ്ധ്യമായാല്‍ എയര്‍ലിഫ്‌റ്റിംഗ് ആലോചിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിംഗ് നടത്തും. നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെേട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയ്ക്കടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. അഞ്ച് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം. രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയില്‍ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. തമിഴ്തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.…

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി ; ജാ​ഗ്രതാ നിര്‍ദേശം

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടിയില്‍ നിന്നും 1500 ക്യുമെക്സ് വരെയും പാംബ്ല ഡാമില്‍ നിന്നും 3000 ക്യുമെക്സ് വരെയും ജലം ഉടന്‍ തന്നെ പുറത്തുവിടുന്നതാണ്‌. പെരിയാര്‍, മുതിരപ്പുഴയാര്‍ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടര്‍ അറിയിച്ചു. ഇടുക്കിയിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാ​ഗരൂകരായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്ന് 2353 അടി പിന്നിട്ടു.

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ: അഞ്ച് മരണം, നിരവധി പേര്‍ മണ്ണിനടിയില്‍… Read more at: https://www.manoramaonline.com/news/latest-news/2020/08/07/land-slide-at-munnar.html

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​ന് മു​ക​ളി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​നടി​യി​ല്‍​നി​ന്നും പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ടാ​റ്റ ഹൈ​റേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.നാ​ല് പേ​ര്‍ മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​താ​യി ദേ​വി​കു​ളം ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ നാ​ല് ല​യ​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്. 83 പേ​ര്‍ ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ആലുവയില്‍ മഴ ശക്തം. ആലുവ ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു.

ആലുവ: ആലുവയില്‍ കനത്ത മഴ തുടരുന്നു. പുഴകള്‍ എല്ലാം കരകവിഞ്ഞൊഴുകുകയാണ് . വെള്ളം വീടുകളിലേക്കും മറ്റും കയറി തുടങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ മറ്റുസ്ഥലങ്ങളിലേക്ക് മാറി തുടങ്ങി.ആലുവ ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സ് വോളിന്റെര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്. ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. വെള്ളത്തിന്റെ നിലവിലെ അളവ് അറിയാന്‍ സ്ഥ[പിച്ചിട്ടുള്ള മീറ്റര്‍ ഗേജും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

സ്വപ്ന വിവാഹത്തിന് ധരിച്ചിരുന്നത് അഞ്ചു കിലോ​ഗ്രാം സ്വര്‍ണം; വിവാഹ ചിത്രം കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചിരുന്നത് ഏകദേശം അഞ്ചു കിലോ​ഗ്രാം (625 പവന്‍) സ്വര്‍ണമാണെന്ന വാദവുമായി പ്രതിഭാഗം. ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുകൊണ്ടുള്ള സ്വപ്ന സുരേഷിന്റെ വിവാഹചിത്രം പ്രതിഭാ​ഗം കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന് വാദിക്കാനാണു വിവാഹ ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം സ്വപ്ന സുരേഷ് നല്‍കിയ ജാമ്യഹര്‍ജി കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ 15 ദിവസം കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വെച്ച്‌ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഭോജ്പുരി സിനിമ നടി അനുപമ പഥക്കിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിഡിയോ

ഭോജ്പുരി സിനിമ നടി അനുപമ പഥക്കിനെ (40) മുംബൈ ദാഹിസറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം സിനിമയില്‍ സജീവമാകുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച്‌ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്‍കാന്‍ വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.