ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും; അഭിഷേക് ബച്ചന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: കൊറോണ സ്ഥിരീകരിച്ച ബച്ചന്‍ കുടുംബത്തിലെ നാലു പേരില്‍ അഭിഷേക് ബച്ചന്‍ മാത്രമാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന താരത്തിന്റെ കൊറോണ പരിശോധന ഫലം ഇപ്പോഴും പോസിറ്റീവാണ്. അതേസമയം ആശുപത്രി റൂമിലെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്. 28 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിഡ്ചാര്‍ജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. ഡയറ്റും മറ്റു കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മ വിശ്വാസത്തേടെയുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. അനില്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങളാണ് അഭിഷേകിന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിത്. അമിതാ ബച്ചനായിരുന്നു ആദ്യം കൊറോണ സ്ഥിരീകരിച്ചത്. പിന്നാലെ…

എം. ശിവശങ്കര്‍ തന്റെ മാര്‍ഗ ദര്‍ശിയായിരുന്നെന്ന് സ്വപ്‌നയുടെ മൊഴി; സ്വപ്നയില്‍നിന്ന് കണ്ടെത്തിയ ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്; വിവാഹത്തിന് 120 പവന്‍ സ്വര്‍ണം ധരിച്ചു നില്‍ക്കുന്ന ചിത്രം തെളിവ്‌

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്റെ മാര്‍ഗ ദര്‍ശിയായിരുന്നെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ തന്നെ അഭിഭാഷകനാണ് ഇക്കാര്യം കോടതിവളപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന് മറുപടി നല്‍കുന്നതിനുള്ള പോസ്റ്റിങ്ങായിരുന്നു ഇന്നുണ്ടായിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചില്ലെന്നുമാണ് കോടതിയില്‍ വാദിച്ചത്. സ്വപ്നയില്‍നിന്ന് കണ്ടെത്തിയ ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചതാണ് എന്നതിനു തെളിവായി ഇവര്‍ വിവാഹത്തിന് 120 പവന്‍ സ്വര്‍ണം ധരിച്ചു നില്‍ക്കുന്ന ചിത്രം കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎയുടെ വാദം ചില സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാണിച്ചാണ്. പ്രതികളുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതൊഴികെ മറ്റു തെളിവുകളൊന്നും എന്‍ഐഎയ്ക്ക് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണ് എന്നായിരുന്നു കോടതിയില്‍…

ഹിന്ദി സീരിയല്‍ നടന്‍ സമീര്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

മുംബൈ : ഹിന്ദി സീരിയല്‍ നടന്‍ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ‘യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്ബരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫെബ്രുവരിയിലാണ് സമീര്‍ മലദില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ‘കഹാനി ഘര്‍ ഘര്‍ കി’, ‘ക്യുങ്കി സാസ് ഭി കഭി ബാഹു തി’ എന്നീ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

107 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ഇരുവശങ്ങളിലേക്ക് ഇളകിയാടുന്ന മരം, ഭീതിജനകം (വീഡിയോ)

മുംബൈ: തിങ്കളാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ച പേമാരിയില്‍ മുംബൈ നഗരത്തില്‍ പെയ്തത് റെക്കോര്‍ഡ് മഴയാണ്. 46 വര്‍ഷം മുന്‍പാണ് നഗരത്തെ നിശ്ചലമാക്കി ഇത്തരത്തില്‍ മഴ പെയ്തത്. 12 മണിക്കൂറോളം നേരം മഴ നിര്‍ത്താതെ പെയ്തതോടെ 294 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴയോട് ഒപ്പമുളള കാറ്റ് ജനജീവിതം താറുമാറാക്കി. 107 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ജാഗ്രതയുടെ ഭാഗമായി വീടുകളില്‍ തന്നെ കഴിയാനാണ് നഗരവാസികളോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചത്. അതിനിടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. ഇത് വ്യാപകമായാണ് പ്രചരിക്കുന്നത്. ശക്തമായ കാറ്റില്‍ പന ഇളകിയാടുന്ന വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. രണ്ടു ഫ്‌ലാറ്റുകളുടെ ഇടയില്‍ ഇരുവശങ്ങളിലേക്ക് ചായുന്ന മരത്തിന്റെ വീഡിയോ, കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയിലും സമീപ ജില്ലകളായ താനെ,…

എഴുപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത മുഹമ്മദ് ഷാഫി അറസ്റ്റില്‍; വൃദ്ധയെ വീട്ടില്‍ എത്തിച്ച്‌ അവസരം ഒരുക്കിയത് രണ്ടാം പ്രതി ഓമന

കൊച്ചി : പുത്തന്‍കുരിശില്‍ വയോധികയെ ക്രൂര പീഡനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെന്ന് അന്വേഷണസംഘം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ക്രൂരപീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന എഴുപത്തിയഞ്ചുകാരി അപകടനില തരണം ചെയ്തു. സംഭവത്തില്‍ ഇത് വരെ മൂന്നുപേര്‍ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തത് ലോറി ഡ്രൈവറായ ആലുവ ചെമ്ബറക്കി സ്വദേശി മുഹമ്മദ് ഷാഫി. ഞായറാഴ്ച ഉച്ചക്ക് രണ്ടാം പ്രതി ഒാമനയുടെ വീട്ടില്‍വച്ചായിരുന്നു മനസാക്ഷി മരവിക്കുന്ന ക്രൂരത നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച…

ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്; ആശങ്കയോടെ ചൈന, മരിച്ചത് ഏഴു പേര്‍

ബീജിംഗ്: കൊവിഡിന് പിന്നാലെ ആശങ്കയായി ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതു വഴിയാണ് വൈറസ് പിടിപെടുന്നത് എന്നാണ് പറയപ്പെടുന്നത്. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച്‌ ചൈനയില്‍ ഏഴ് പേരാണ് മരിച്ചത്. 60 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിവരം. ഒരു സ്ത്രീയ്‌ക്കാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി. ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഒഴിവാക്കാനാവില്ലെന്ന് വിദ‌ഗ്‌ദ്ധര്‍ പറയുന്നു. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പനി,…

റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും: ആര്‍.ബി.ഐ

ന്യുഡല്‍ഹി: പലിശ നിരക്കില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. റിപോ നിരക്ക് 4% ആയും റിവേഴ്‌സ് റിപോ നിരക്ക് 3.3% ആയും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന പണനയ സമിതിയുടെ അവലോകന യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനം വ്യക്തമാക്കിയത്. ഫെബ്രുവരിക്ക് ശേഷം 115 ബേസ് പോയിന്റില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്ബദ് വ്യവസ്ഥ തിരിച്ചുകയറുന്നതു വരെ പണനയത്തിലെ അനുകൂല നിലപാട് തുടരും. അതേസമയം, പണപ്പെരുപ്പം ലക്ഷ്യമിട്ടതിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയ ലോകത്തെ ഏക സെന്‍ട്രല്‍ ബാങ്ക് ആര്‍.ബി.ഐ ആണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ജി.ഡി.പി വളര്‍ച്ച ചുരുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് നിലയില്‍ ആയിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പുഴകള്‍ കരകവിഞ്ഞു; മാവൂരില്‍ വീടുകള്‍ മുങ്ങി, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മാവൂര്‍: ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ പകുതിയിലേറെ മുങ്ങി. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മാവൂര്‍ കച്ചേരിക്കുന്നില്‍ അഞ്ച് വീടുകളിലാണ്​ വെള്ളം കയറിയത്​. ഒരു കുടുംബത്തെ മാവൂര്‍ ജി.എം.യു.പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്ബിലേക്ക്​ മാറിപ്പാര്‍പ്പിച്ചു. മറ്റ് നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. ചാലിയാര്‍ കരകവിഞ്ഞ്​ മാവൂര്‍ കച്ചേരിക്കുന്നില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍​. ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാവൂരി​െന്‍റ വിവിധഭാഗങ്ങളില്‍ കുടുംബങ്ങള്‍ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്. മാവൂരില്‍ പൈപ്പ്ലൈന്‍ റോഡ്, മണന്തലകടവ് റോഡ്, കല്‍പ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് – ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്ബ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടയില്‍ മാവൂരില്‍ വെള്ളപ്പൊക്കവും ദുരിതം വിതക്കുകയാണ്. മാവൂര്‍ തെങ്ങിലക്കടവില്‍ വെള്ളം കയറിയ കട

ശക്തമായ കാറ്റും മഴയും തുടരുന്നു, ഞായറാഴ്ചവരെ മഴ തുടരും.! കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

സംസ്ഥാനത്തുടനീളം ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണയിലുമാണ്. പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളേക്കാള്‍ പ്രധാന്യം നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഘം പാലക്കാടെത്തിയത്

സ്വപ്‌നയ്ക്ക് പിണറായിയുമായും അടുപ്പം; മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ സ്വാധീനം; പിണറായിക്ക് കുരുക്കായി എന്‍ഐഎ റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിന്‍ വന്‍ വെളിപ്പെടുത്തലുമായി എന്‍ഐഎ. കേസിലെ പ്രത സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹര്‍ജി എതിര്‍ത്താണ് എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും അനൗപചാരികമായ ക്യാഷല്‍ റിലേഷന്‍ഷിപ്പ് സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് സ്വപ്‌നയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വപ്‌നയുടെ അഭ്യുദയകാംക്ഷി ആയിരുന്നു ശിവശങ്കര്‍. സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടുനല്‍കാന്‍ ശിവശങ്കറിനെ സ്വപ്‌ന സമീപിച്ചിരുന്നു. എന്നാല്‍, കസ്റ്റംസിനെ വിളിക്കാന്‍ ശിവശങ്കര്‍ തയാറായില്ല. പക്ഷേ സ്വര്‍ണമായിരുന്നു ബാഗിലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. മാത്രമല്ല, സ്‌പേസ്പാര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്‌നയാണ് തീരുമാനിച്ചിരുന്നത്. കോണ്ഡസുലേറ്റില്‍ ജോലി അവസാനപ്പിച്ച ശേഷം 1000 ഡോളര്‍ നല്‍കി അവിടെത്തെ കാര്യങ്ങള്‍ സ്വപ്ന കൈകാര്യം ചെയ്തിരുന്നു. എന്‍ഐഎ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.