‘ചൈനയുമായുള്ള യുഎസ് പോര് കടുക്കും; കോവിഡിലും നേട്ടം കൊയ്യാന്‍ ഇന്ത്യ

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരത്തര്‍ക്കം ഉള്‍പ്പെടെയുള്ള സംഘര്‍ഷം രൂക്ഷമാകുമെന്നും ഇത് ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും സാമ്ബത്തിക വിദഗ്ധനുമായ രഘുറാം രാജന്‍.കോവിഡ് ക്ഷീണത്തിലും വളരുന്ന വിപണികളായ ഇന്ത്യയ്ക്കും ബ്രസീലിനും ഈ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണെന്നും പാന്‍ ഐഐടി യുഎസ്‌എ ‘കോവിഡാനന്തര പുതിയ ആഗോള സാമ്ബത്തിക ക്രമം’ എന്ന വിഷയത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനു ശേഷം തീര്‍ച്ചയായും യുഎസില്‍ വളരെ വലിയ തോതില്‍ പാപ്പരത്ത ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടാം. യൂറോപ്പിലും ഇങ്ങനെ സംഭവിക്കാം. വിഭവവിന്യാസം പുനഃക്രമീകരിച്ചും മൂലധന വ്യവസ്ഥ പുതുക്കിപ്പണിതും സമ്ബദ് വ്യവസ്ഥയെ നമുക്ക് അഴിച്ചുപണിയേണ്ടി വരും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ചൈനയുമായുള്ള തര്‍ക്കം പാരമ്യത്തിലെത്തും. ഇത് ലോകവ്യാപാര ക്രമത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍, വളരുന്ന വിപണികളായ…

കോട്ടയം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു; കലക്ടര്‍, എസ്പി, എഡിഎം എന്നിവര്‍ ക്വാറന്റീനില്‍

കോട്ടയം : കോട്ടയം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു.കോട്ടയത്തെ കലക്ടര്‍, എസ്പി, എഡിഎം എന്നിവര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. കോവിഡ് ബാധിതന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് കലക്ടര്‍ എം.അ‍ഞ്ജന, എഡിഎം അനില്‍ ഉമ്മന്‍ എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സമ്ബര്‍ക്കപ്പട്ടികയില്‍ വന്നതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ക്വാറന്റീനില്‍ പ്രവേശിച്ചു. കലക്ടറും എസ്പിയും ഔദ്യോഗിക വസതികളില്‍ ഇരുന്നാണ് ചുമതലകള്‍ വഹിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കലക്ടര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ-ചികിത്സാ സംവിധാനങ്ങളുടെ നടപടികള്‍ സ്വീകരിക്കുന്നത്. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്വീകരിച്ചിരുന്നു. 15 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 പേരാണ് ഇവരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളത്. രോഗം സ്ഥിരീകരിച്ച കോട്ടയം ഡിപ്പോയിലെ കുമരകം സ്വദേശിയായ…

ഇന്നുമാത്രം മരണം അഞ്ചായി, 58 ആയി ഉയര്‍ന്ന്‌ കൊവിഡ് മരണം: കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതക്കുകയാണ് കൊവിഡ് മരണങ്ങള്‍. കോഴിക്കോടും കാസര്‍കോടും പാലക്കാടും ബത്തേരിയിലുമായി ഇന്നു മാത്രം മരിച്ചത് അഞ്ചുപേര്‍. ഒരാളുടെ ഫലം അറിവായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ അംഗസംഖ്യ 58 ആയി. തലശ്ശേരി സ്വദേശിയാണ് അവസാനമായി സുല്‍ത്താന്‍ബത്തേരിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ ലൈല( 62)ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികില്‍സയിലായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ അവശനിലയിലായ ലൈലയെ സ്വദേശമായ തലശ്ശേരിയിലേക്ക് മെഡിക്കല്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. വയനാട്ടില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് സൂചന. പാലക്കാടാണ് യുവതി കൊവിഡ് ബാധിച്ച്‌ മരിച്ചത്. കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് (40) മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്ബാണ് ഇവരെത്തിയത്. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75)…

അസമിലും ബീഹാറിലും പ്രളയക്കെടുതി തുടരുന്നു; അസമില്‍ മരിച്ചവരുടെ എണ്ണം 122 ആയി

ന്യൂഡല്‍ഹി| വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുന്നു. ഇന്നലെ അസമില്‍ വെള്ളപ്പൊക്കത്തില്‍ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ 37 ലക്ഷം പേരെ പ്രളയം ഗുരുതരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍ 26 ജില്ലകളിലായി 27.80 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ബാര്‍പേട്ട, കൊക്രാജര്‍, മോറിഗാവ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അസമില്‍ ഈ വര്‍ഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 122 ആയി. ബീഹാറില്‍ ഗന്ധക് നദി മൂന്ന് സ്ഥലങ്ങളില്‍ രണ്ട് കായലുകള്‍ ഭേദിച്ച്‌ ഒഴുകുന്നതിനാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവടെ പ്രളം ഒരു ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്. ഇവിടെ ഇതുവരെയഉം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്ത് ജില്ലകളിലെ 529 പഞ്ചായത്തുകളിലായി 9.60 ലക്ഷം പേരെ പെള്ളപ്പൊക്കം ബാധതച്ചതായി ദുരന്ത നിവാരണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ രണ്ട് ദിവസമായി…

നൂറു രൂപ കൈക്കൂലി നല്‍കിയില്ല; 14കാരന്റെ മുട്ടവണ്ടി മറിച്ചിട്ട് പൊലീസുകാരന്റെ ക്രൂരത; പ്രതിഷേധം

മുട്ടവില്‍പന നടത്തുകയായിരുന്ന 14കാരന്റെ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നല്‍കാത്തതിന് മറിച്ചിട്ട് പോലീസുകാരന്റെ കൊടും ക്രൂരത. റോഡില്‍ നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കില്‍ 100 രൂപ തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാല്‍, 14 കാരന്‍ കൈക്കൂലി നല്‍കാന്‍ തയാറാകാതിരുന്നതോടെ ഇയാള്‍ വണ്ടി മറിച്ചിട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുട്ടിക്ക് പുതിയ വാഹനം നല്‍കുമെന്നും തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. Civic officials in Indore allegedly overturned egg cart of a small boy. The officials had warned that the egg cart would be seized if he did not leave the spot @ChouhanShivraj @OfficeOfKNath @INCIndia @INCMP @GargiRawat @RajputAditi @ndtvindia @ndtv…

ബലാല്‍സംഗക്കേസില്‍ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഹരജില്‍ പറയുന്നു. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈകോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണ്. കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹരജിയില്‍ പറയുന്നു. അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും തടസഹര്‍ജി സമര്‍പ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് ഹരജി സമര്‍പ്പിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതേ ആവശ്യമുന്നയിച്ച്‌ സമര്‍പ്പിച്ച ഹരജികള്‍ നേരത്തേ കോടതികള്‍ തള്ളിയിരുന്നു. വിചാരണക്ക് ആവശ്യമുള്ള തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കേരള ഹൈകോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തള്ളിയത്

പരിശോധനയില്‍ നിര്‍ണ്ണായക ദൃശ്യങ്ങള്‍?; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് സൂചന

തിരുവനന്തപുരം : തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ.സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായുള്ള നീക്കം ശിവശങ്കര്‍ ഊര്‍ജ്ജിതമാക്കി. സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍ നടക്കുക. സെക്രട്ടറിയേറ്റിലെ സി സി ടി വി യില്‍ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമാകും ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കെ.ടി റമീസിനെ പ്രതി ചേര്‍ക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്.…

തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം: അന്വേഷിക്കണമെന്ന് സുഭാഷ് വാസു

ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല തീവ്രവാദ ബന്ധമുണ്ടെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. ഇതേപ്പറ്റി എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്നും സുഭാഷ് വാസു ആവശ്യപ്പെട്ടു. മാവലിക്കര മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഒപ്പ് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണു സുഭാഷ് വാസു ആരോപണം ഉന്നയിച്ചത്. ഹവാല പണം കേരളത്തില്‍ നിന്നു വിദേശത്തേക്കു പോയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ തുഷാറിന്റെയും സഹോദരിയുടെയും 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണം. ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ സത്യസന്ധനും മാതൃകാ യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. അദ്ദേഹം 13 കോടി രൂപ അപഹരിച്ചെന്നാണ് വെള്ളാപ്പള്ളി കുടുംബത്തിന്റെ ആരോപണം. ശ്രീകണ്ഠേശ്വരം, കണിച്ചുകുളങ്ങര സ്കൂളുകളിലെ നിയമനം, മൈക്രോഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ടു ലഭിച്ച മുഴുവന്‍ തുകയും തുഷാര്‍ വെള്ളാപ്പള്ളി വാങ്ങിക്കൊണ്ടുപോയെന്ന് മഹേശന്‍ എന്നോട് പറഞ്ഞിരുന്നു. വണ്ടന്‍മേട്ടില്‍ സ്വകാര്യ കമ്ബനിയുടെ 45 ഏക്കര്‍ ഏലത്തോട്ടം 10.8 കോടിക്ക്…

പാക്കിസ്ഥാനും ചൈനയും മൂന്നുവര്‍ഷത്തെ രഹസ്യ കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയ്ക്കും പാശ്ചാത്യ എതിരാളികള്‍ക്കുമെതിരെ പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനും ചൈനയും മൂന്നുവര്‍ഷത്തെ രഹസ്യ കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. ജൈവായുധം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അത്യന്തം അപകടകാരിയായ ആന്ത്രാക്സ് ജൈവായുധം ഉള്‍പ്പെടെയുള്ളവയില്‍ ഗവേഷണ പദ്ധതികളും ഇതിനോട് അനുബന്ധിച്ച്‌ നടത്തുമെന്ന് ഓസ്ട്രേലിയന്‍ വാര്‍ത്താ വെബ്സൈറ്റായ ക്ലാസോണിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരിക്കു കാരണമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും ചൈനയില്‍നിന്നാണ്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം യുഎസ് ഉയര്‍ത്തിയിരുന്നു. ഇതേ ലാബില്‍ത്തന്നെ പാക്ക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് ക്ലാസോണിന്റെ റിപ്പോര്‍ട്ട്.

സിനിമാ തിയേറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണം: നിര്‍ദ്ദേശം മുന്നോട്ടുവെച്ച്‌ പ്രക്ഷേപണ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണ്‍ കാരണം സിനിമ തീയറ്ററുകള്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇകക മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ വച്ചത്. ഓഗസ്റ്റ് മാസം തുടക്കത്തിലോ അല്ലെങ്കില്‍ അവസാനത്തിലോ രാജ്യമൊട്ടാകെയുള്ള തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കാം.സീറ്റുകളുടെ ക്രമീകരണം നടത്തുമ്ബോള്‍ ഒന്നിടവിട്ടുള്ള നിരകള്‍ ഒഴിച്ചിട്ടാകണം ആളുകളെ ഇരുത്തേണ്ടത്. രണ്ടര മീറ്റര്‍ അകലം എന്ന സാമൂഹിക അകല മാനദണ്ഡവും ഇക്കാര്യത്തില്‍ കണക്കിലെടുക്കുമെന്നും അമിത് ഖാരെ വ്യക്തമാക്കി. അതേസമയം, തിയേറ്റര്‍ പ്രതിനിധികളില്‍ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല