ഓഗസ്റ്റ് 10ന് കൊറോണ വാക്‌സിന്‍ പുറത്തിറക്കും, പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍

കോവിഡിനെതിരെ ലോകരാജ്യങ്ങള്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണത്തിലുമാണ്. എന്നാല്‍ ഓഗസ്റ്റ് 10ന് കൊറോണ വാക്സിന്‍ പുറത്തിറക്കുമെന്ന അവകാവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് റഷ്യയാണ്. പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍. ലോകത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റഷ്യയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 10-12 നകം പ്രവര്‍ത്തനക്ഷമമായ കോവിഡ്-19 വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇത് ലഭ്യമാകുമെന്നാണ് വാദം. ലോകത്ത് പരസ്യപ്പെടുത്തുന്ന ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിന്‍ ഇതായിരിക്കാം എന്നാണ് റഷ്യന്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 3 മുതല്‍ 7 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ പൊതുജന ഉപയോഗത്തിനായി അംഗീകരിച്ചേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വക്താവിനെ ഉദ്ധരിച്ച്‌ ബ്ലൂംബര്‍ഗ്…

റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ബൈ​ക്ക്​ യാ​ത്ര; യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്​

കാ​യം​കു​ളം: ക​ണ്ടെ​യ്ന്‍​മ​െന്‍റ് സോ​ണി​ല്‍​നി​ന്ന്​ പു​റ​ത്തു​ക​ട​ക്കാ​ന്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ സാ​ഹ​സി​ക ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. സം​ഭ​വം അ​റി​ഞ്ഞ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​തോ​ടെ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച്‌ മു​ങ്ങി​യ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​വ്വാ​ക്കാ​വി​ല്‍​നി​ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. സം​ഭ​വം അ​റി​ഞ്ഞ് കാ​യം​കു​ള​ത്തു​നി​ന്നു​ള്ള സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​െ​ട കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ സം​ഘം കെ.​എ​ല്‍ 23 ഇ. 4877 ​ന​മ്ബ​ര്‍ പ​ള്‍​സ​ര്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച്‌ തി​രി​െ​ക ഒാ​ടു​ക​യാ​യി​രു​ന്നു. ച​വ​റ സ്വ​ദേ​ശി ദീ​പു​വി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തി. ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ര്‍​ജി​ത​മാക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ഇ​ട​തു​ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​നീ​ഷ് ബി. ​രാ​ജി​നെ സ്ഥ​ലം​മാ​റ്റി. നാ​ഗ്പൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സി​പി​എം ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ലെ ആ​ദ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഇ​യാ​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും ആ​രും വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ അ​നീ​ഷ് പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ഇ​താ​ണോ സ്ഥ​ലം മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

” ശ്രദ്ധിച്ചു പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം” : തബലയിൽ ഇന്ദ്രജാലവുമായി ബാലൻ

തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് തബലയിൽ വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. തന്നോളം വലിയ തബലയുമായി പ്രൊഫഷണൽ തബലിസ്റ്റ്കളെ പോലെയാണ് മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള കുരുന്ന് തബല വായിക്കുന്നത്. ഫീസ് ഒന്നും വേണമെന്നില്ല. ശ്രദ്ധിച്ചിരുന്ന് പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം…!👌❤️😍🤔 Posted by Francis Joris on Friday, July 24, 2020 കുഞ്ഞു വായിൽ തബലയുടെ ചൊല്ലുകൾ (ബോൽ) കൃത്യമായി വഴങ്ങുന്നുമുണ്ട്. തന്റെ ചൊല്ലിൽ നിന്നും നേരിയ വ്യത്യാസം പോലും വരുത്താതെയാണ് കുഞ്ഞ് തബല വായിക്കുന്നത്. തുടക്കത്തിൽ വളരെ ലളിതമായ താളങ്ങളാണ് വായിക്കുന്നത്.തുടക്കത്തിൽ വളരെ ലളിതമായ താളങ്ങളാണ് വായിക്കുന്നത് എങ്കിലും പുരോഗമിക്കുന്തോറും ബുദ്ധിമുട്ടുള്ള ചൊല്ലുകളും അനായാസം അവതരിപ്പിക്കുകയാണ് ഈ മിടുക്കൻ . സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾക്ക് ആരാധകർ ഏറിവരുകയാണ് ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ…

കോ​ട്ട​യ​ത്ത് ക​ന​ത്ത മ​ഴ; മീ​നി​ച്ചി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ക​ന​ത്ത മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. മീ​നി​ച്ചി​ലാ​റ്റി​ലെ ജ​ലനി​ര​പ്പ് ഉ​യ​ര്‍​ന്ന​തും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തും ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 52 വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യും മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ള്‍ തു​റ​ന്ന​താ​യും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​രാ​ത്രി ഏ​ഴു​മു​ത​ല്‍ രാ​വി​ലെ ഏ​ഴു​വ​രെ യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യംം പ​രി​ഗ​ണി​ച്ച്‌ കോ​ട്ട​യം ക​ള​ക്‌ട്രേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

കുവൈത്തില്‍ ഏഴു രാജ്യക്കാര്‍ക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉള്‍പ്പെടും

കുവൈത്ത്‌ സിറ്റി : ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. നാളെ മുതല്‍ കുവൈത്തില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

Actor Ashutosh Bhakre| നടന്‍ അശുതോഷ് ഭക്രെ തൂങ്ങി മരിച്ച നിലയില്‍

മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗര്‍ പ്രദേശത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ മുറിയില്‍ പോയതായിരുന്നു. മാതാപിതാക്കളാണ് മരിച്ച നിലയില്‍ അശുതോഷിനെ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. ഭകര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണകാരണത്തെ കുറിച്ച്‌ വ്യക്തതയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ച്‌ കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങള്‍ പറയുന്നത്.ഒരാള്‍ എന്തുകൊണ്ടാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നതെന്ന് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ അശുതോഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ശിവാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് കാലത്ത് സിനിമാ ഷൂട്ടിങ്ങുകള്‍ അടക്കം നിര്‍ത്തിവെച്ചത് സാമ്ബത്തിക ബുദ്ധിമുട്ടിന് ഇടയാക്കിയോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന…

കലാപകാരികള്‍ പതിയിരുന്ന് ആക്രമിച്ചു : മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

ഇംഫാല്‍ • മണിപ്പൂരിലെ ഇംഫാലിന് തെക്ക് ചന്ദല്‍ ജില്ലയില്‍ മ്യാന്മാര്‍ അതിര്‍ത്തിയ്ക്ക് സമീപം സൈനിക സംഘത്തിന് നേരെ നടന്ന അക്രമണത്തില്‍ അസം റൈഫിള്‍സിലെ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ചന്ദല്‍ ജില്ലയിലെ സാജിക് തമ്ബാക്കിലെ മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് പതിയിരുന്ന് ആക്രമണം നടന്നത്. ജൂലൈ 29 ന് കരസേന യൂണിറ്റ് ഖോങ്‌ടാലില്‍ ഏരിയാ ആധിപത്യ പട്രോളിംഗ് ആരംഭിച്ചിരുന്നു. പട്രോളിംഗ് സംഘം മടങ്ങിവരുമ്ബോള്‍ കലാപകാരികള്‍ കുഴിബോംബ് ഉപയോഗിച്ച്‌ സ്ഫോടനം നടത്തുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറോളം ജവാന്‍മാര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലൈമഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം; അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചു, ഉത്തരവ് ഉടനിറക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനിറക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നികുതിവെട്ടിപ്പ് തടയാന്‍ സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ജോയിന്റ് കമ്മിഷണര്‍ പദവിയില്‍ നിയമിക്കും. കടകളില്‍ കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ വര്‍ഷം ഒരേ സമയം 64 ജ്വല്ലറികളില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പ് കണ്ടുപിടിച്ചാല്‍ നികുതിയും തുല്യതുക പിഴയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കണം. 130-ാം വകുപ്പനുസരിച്ച്‌ നോട്ടിസ് നല്‍കിയാല്‍ സ്വര്‍ണം കണ്ടുകെട്ടാനാകും. എന്നാല്‍ 129-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയതിനുശേഷമേ 130-ാം വകുപ്പ് പ്രകാരം…