മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കലക്ടറില്‍ നിന്നു പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ശാരീരിക അകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവര്‍ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. വധൂവരന്‍മാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെനിന്ന് പോകുന്നവര്‍ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കില്‍ ക്വാറന്റീനില്‍ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കില്‍ അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുംബൈ സ്‌ഫോടന കേസ് പ്രതി യൂസഫ് മേമന്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്‌ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച്‌ 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257പേര്‍ മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അന്ന് വളരെ അസ്വസ്ഥയായിരുന്നു, ആ ചിരിയില്‍ മാത്രമായിരുന്നു സ്വാഭാവികത, മറക്കാനാകാത്ത ആനുഭവം പങ്കുവച്ച്‌ കനിഹ

ജീവിതത്തില്‍ ആദ്യമായിട്ട് സംഭവിക്കുന്ന അനുഭവങ്ങളെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. പലരും ആ ആദ്യാനുഭവങ്ങള്‍ എത്രകാലം കഴിഞ്ഞാലും മറക്കാതെ ഓര്‍ത്തിരിക്കുകയും ചെയ്യും. അതുപോലെ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി കനിഹ. 18ാം വയസിലാണ് താരം ആദ്യമായി ഫോട്ടോഷൂട്ട് ചെയ്യുന്നത്. മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. അന്ന് വളരെ അസ്വസ്ഥയായിരുന്നെന്നും, എന്നാല്‍ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നുമാണ് താരം പറയുന്നത്. ആരാധകരോട് ഇതുപോലുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും കനിഹ ആവശ്യപ്പെടുന്നു. കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ , മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതുമെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.ആദ്യമായി ഒരു കാറോടിക്കുന്നത്,…

നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍; ഇതോടെ കേസിലെ 7 പ്രതികളും പിടിയിലായി; പ്രതികള്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെടുത്തു

കൊച്ചി: ( 27.06.2020) നടി ഷംന ഖാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ഷെരീഫാണെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ ഏഴു പേരാണ് പിടിയിലായിരിക്കുന്നത്. ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംന ഖാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍ മുഹമ്മദ് ഷരീഫാണ് മുഖ്യപ്രതി. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് ഇയാളാണ്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പൊലീസ് ശനിയാഴ്ച മനുഷ്യക്കടത്ത് വകുപ്പും ചുമത്തിയിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കേസില്‍ അഞ്ചാം പ്രതി അബ്ദുള്‍ സലാം കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച…

ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : ഒരു വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യ ദേവനെ (23) യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്യയുടെ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ബുധന്‍ രാത്രി 11 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ട് ആര്യയുടെ അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാല്‍ വാതില്‍ പൊളിച്ച്‌ നോക്കിയപ്പോഴാണ് ആര്യയെ മരിച്ച നിലയില്‍ കാണുന്നത്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിന്റെ പേരില്‍…

‘ഇന്ത്യയിലെ ജോര്‍ജ് ഫ്ളോയിഡുമാര്‍’ തമിഴ്നാട്ടില്‍ പൊലീസ് കസ്റ്റഡിയില്‍ രണ്ട് പേര്‍ മരിച്ചതിനെതിരെ പ്രതിഷേധം പടരുന്നു

          തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന വന്‍ പ്രതിഷേധം. സംസ്ഥാനത്ത് സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടതാണ് കസ്റ്റഡി മരണത്തിന് കാരണമെന്നാണ പ്രതിപക്ഷത്തിന്റെ ആരോപണം. അച്ഛന്റെയും മകന്റെയും മരണം ദേശീയ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ ജോര്‍ജ്ജ് ഫ്ലോയിഡുമാരാണ് കൊല്ലപ്പെട്ടവരെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. സംഭവത്തെ അപലപിച്ച തമിഴ്നാട് മുഖ്യമന്ത്രി എന്നാല്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. തൂത്തുകുടി സ്വദേശികളായ പി ജയരാജും മകന്‍ ബെനിക്ക്‌സും ഒരു മൊബൈല്‍ കട നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അനുവദിച്ചതില്‍ കൂടുതല്‍ സമയം കട തുറന്നുവെന്ന് ആരോപിച്ച്‌ പൊലീസ് ഇവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിറ്റേ ദിവസം ജയരാജിനെ അറസ്റ്റ് ചെയ്തു. അതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മകന്‍ ബെന്നിയും അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന്…

പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമത്തില്‍ വന്‍ വഴിത്തിരിവ്; ലൈംഗിക പീഡനം, 3 അറസ്റ്റ്

കോട്ടയം : മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ കൈകള്‍ കൂട്ടിക്കെട്ടി ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടികള്‍ ഇരുവരും 2016 മുതല്‍ പീഡനത്തിന് ഇരകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിക്കാന്‍ തീരുമാനിച്ചത് പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് മരിക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവരും നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തില്‍ 15കാരിയും സുഹൃത്തുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളില്‍ വീടുകളിലും മറ്റുമായി 4 പേര്‍ ആദ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന. തിങ്കളാഴ്ചയാണ് ഒരു പതിനഞ്ചുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൊബൈല്‍ ഫോണ്‍ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം…

മറ്റൊരു ഭാര്യയുള്ളപ്പോള്‍ വീണ്ടും വിവാഹം ; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റുചെയ്തത്. ബുധന്‍ രാത്രി 11 മണിയോടെ ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചില്‍ കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച്‌ നോക്കുമ്ബോഴാണ് ബോധരഹിതയായ നിലയില്‍ ആര്യയെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. അതിന്റെ പേരില്‍ ഇരുവരും നിത്യവും വഴക്കായിരുന്നു. തുടര്‍ന്ന് രാജേഷുമായി പിണക്കത്തിലായ ആര്യ ഒന്‍പത് മാസമായി അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്കു മുന്‍പ് രാജേഷ്…

ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്‌ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്ണ ലോക്ഡൗണ് സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കി ഉത്തരവിറങ്ങി. ആരാധനാലയങ്ങള് തുറന്നതിനാലും പരീക്ഷകള് നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച ലോക് ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ച്‌ തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കണ്ടെയ്മെന്‍റ് സോണുകളിലും മറ്റും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും.

ദുരൂഹത; കോട്ടയത്തു കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയായ യുവാവിന്റേത്

കോട്ടയം∙ മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നു തിരിച്ചറിഞ്ഞു. വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണ് (23) മൃതദേഹംയ കുമരകത്തെ ബാർ ഹോട്ടൽ ജീവനക്കാരനായ ഇയാളെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു. മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും…