പരിശോധനാഫലം വരും മുമ്ബേ രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്‌ത സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം > എയര്പോര്ട്ടില് നിന്നും തിരുവനന്തപുരം മെഡിക്കല് കോളേജില് എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്ബ് ഡിസ്ചാര്ജ് ചെയ്ത സംഭവത്തില് മന്ത്രി കെ കെ ശൈലജ ടീച്ചര് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്ട്ട് തേടി. അന്വേഷണത്തില് കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില് അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്ഗനിര്ദേശങ്ങള് ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില് കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്ബിള് എടുത്ത് കഴിഞ്ഞാല് റിസള്ട്ട് വരുന്നത് വരെ കാത്ത് നില്ക്കേണ്ടതുണ്ട്. അതിനിടയില് രോഗിയെ ആംബുലന്സില് വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്. ചില മാധ്യമങ്ങള് സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയതെന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോള് ആംബുലന്സിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. എങ്കിലും ആരോഗ്യ വകുപ്പ് പ്രവര്ത്തകര് വളരെ സുക്ഷ്മതയോടും ത്യാഗപൂര്ണവുമായും പ്രവര്ത്തനം നടത്തി വരുന്നതിനിടയില്…

അണ്‍ലോക്ക്-1: കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി; അതിര്‍ത്തികള്‍ അടച്ചു

ന്യുഡല്‍ഹി: രാജ്യം ലോക്ഡൗണിന് ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കേ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യം അണ്‍ലോക്ക്-1 ലേക്ക് കടക്കുന്നതോടെ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്പാകള്‍ അടഞ്ഞുകിടക്കും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടഞ്ഞുകിടക്കുമെന്നും പാസ് ഉള്ളവര്‍ക്ക് മത്രമേ പ്രവേശനം അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച്‌ പൗരന്മാരില്‍ നിന്ന് അഭിപ്രായം തേടും. അതിര്‍ത്തി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എത്തും. കൊവിഡ് 19 രോഗികള്‍ക്കായി ഡല്‍ഹിയില്‍ 9,500 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവര്‍ക്ക് ചികിത്സ ലഭ്യമാണെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി ജനതയ്ക്കായി മാറ്റിവയ്ക്കും. എന്നാല്‍ രാജ്യത്തിന്റെ ഭാഗമായതിനാല്‍ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ എങ്ങനെ…

വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളന്‍മുടിച്ചിത്രങ്ങള്‍ കണ്ടത് ; അല്ലെങ്കില്‍ അന്നേ ഒഴിവാക്കിയേനെ : സാക്ഷി

റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ നീളന്‍ മുടി എല്ലാവര്‍ക്കും ഇഷ്ടമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി എത്തുമ്ബോള്‍ നീളന്‍ മുടിക്കാരനായിരുന്ന ധോണി. ധോണിയെ ആ രൂപത്തില്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഒട്ടേറെയുണ്ട്. ധോണിയുടെ നീളന്‍മുടി ആരാധകര്‍ക്കേറെ പ്രിയമാണെങ്കിലും ഭാര്യ സാക്ഷി സിങ്ങിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഓറഞ്ച് നിറമുള്ള ആ പഴയ നീളന്‍മുടിയുള്ള കാലത്ത് ധോണിയെ പരിചയപ്പെടാതിരുന്നത് നന്നായി എന്നാണ് സാക്ഷിയുടെ പക്ഷം. അന്നായിരുന്നു ധോണിയെ പരിചയപ്പെടുന്നതെങ്കില്‍ അദ്ദേഹത്തെ അപ്പോള്‍ത്തന്നെ ഒഴിവാക്കുമായിരുന്നുവെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രതിനിധിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സാക്ഷി വ്യക്തമാക്കി. ‘ഓറഞ്ച് നിറമുള്ള ആ നീളന്‍മുടിയുള്ള കാലത്ത് അദ്ദേഹത്തെ കാണാതിരുന്നത് നന്നായി. ഉറപ്പായും ഞാന്‍ ആ മുഖത്തേക്കു പോലും നോക്കുമായിരുന്നില്ല. ജോണിന് (ബോളിവുഡ് താരം ജോണ്‍ എബ്രഹാം) ആ നീളന്‍ മുടി നല്ല ചേര്‍ച്ചയുണ്ടായിരുന്നു. മഹിക്ക് പക്ഷേ അങ്ങനെയല്ല. വിവാഹത്തിനുശേഷമാണ്…

14 വര്‍ഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീല്‍ : കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം • 14 വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീല്‍ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തില്‍ കലാലയങ്ങള്‍ തുറന്നു ക്ലാസുകള്‍ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി നിര്‍വഹിച്ചത്. ‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉല്‍പത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങള്‍ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകര്‍ന്നുമാണ് ക്ലാസ് കൈകാര്യം ചെയ്തത്. വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപക മനസ് ആസ്വദിച്ചാണ് ക്ലാസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളില്‍ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75…

ഓണ്‍ലൈന്‍ ബുക്കിങ് പുനരംഭിച്ചു; ആദ്യ 10 മിനിറ്റില്‍ ബെവ് ക്യൂ ആപ്പു വഴി മദ്യം ബുക്ക് ചെയ്തത് ഒന്നര ലക്ഷം പേര്‍

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി പ്രഖ്യാപിച്ചതിരുന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടായിയുന്നില്ല. 12 മണിക്ക് ആണ് ബുക്കിങ് ആരംഭിച്ചത്. 10 മിനുട്ടില്‍ ബുക്കിങ് ഒന്നര ലക്ഷം കടന്നു. ബുക്ക് ചെയ്യുന്നതിന് സാങ്കേതിക തടസവും ഉണ്ടായില്ല. ഇനി ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് 5 കിലോമീറ്റര്‍ ദൂരപരിധിക്ക് ഉള്ളിലുള്ള മദ്യഷോപ്പ് ലഭ്യമാക്കും. അതേസമയം ബെവ് ക്യൂ ആപ്പ് പൂര്‍ണമായും സജ്ജമായിട്ടില്ല. വില്‍പ്പന കേന്ദ്രങ്ങളില്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള സംവിധാനം എല്ലായിടത്തും ആയിട്ടില്ല. അതു വേഗത്തില്‍ അരിഹരിക്കാന്‍ ശ്രമിക്കുന്നതായി ഫെയര്‍ കോഡ് വ്യക്തമാക്കി. ഒന്നാം തീയതി ആയതിനാല്‍ ഇന്ന് മദ്യ വിതരണം ഇല്ല. ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് നാളെയാണ് മദ്യം ലഭിക്കുക.

ജലനിരപ്പുയര്‍ന്നു, നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി , നദികള്‍ കരകവിയുമെന്ന് ആശങ്ക

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകളും തുറന്നു. രണ്ടു ഇഞ്ച് വീതമാണ് തുറന്നിരിക്കുന്നത്. ഡാമില്‍ 80.100 മീറ്റര്‍ വെള്ളമാണുള്ളത്. ഡാമിന്‍െറ സംഭരണശേഷി 84.75 മീറ്റര്‍ ആണ്. കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത് ഇന്ന് രാവിലെയോടെ ഉയരുകയായിരുന്നു. അതോടെ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയായിരുന്നു. ഞായറാഴ്ച ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തി ജലനിരപ്പ് വിലയിരുത്തിയിരുന്നു. ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20 ചെറു നദികളിലും കരകവിയുന്ന രീതിയിലാണ്. വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്ബ് വെള്ളം പൊങ്ങിയപ്പോള്‍…

തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

ചെന്നൈ: തമിഴ് നാട് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. മുഖ്യമന്ത്രി പഴനി സ്വാമിയാണ് ലോക്ക് നീട്ടിയതായി അറിയിച്ചത്. കൊറോണ വൈറസ് പടരാതിരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്. ഒറ്റ ദിവസം കൊണ്ട് 938 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത് അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്ബോഴും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അടുത്ത ഉത്തരവ് വരുന്നത് വരെ തമിഴ്നാട്ടില്‍ തീയേറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. എന്നാല്‍ ടാക്‌സി, ഓട്ടോ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഐടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു. നാളെ മുതല്‍ ചെന്നൈ, ചെങ്കല്‍പെട്ട്,കാഞ്ചീപുരം, തിരുവെള്ളൂര്‍ ജില്ലകള്‍ ഒഴികുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകള്‍…

നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി; ഹോട്ടലുകള്‍ ജൂണ്‍ എട്ടിന് ശേഷം തുറക്കാം

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നടത്താന്‍ അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം. പകുതി സീറ്റിലെ യാത്രക്കാരെ അനുവദിക്കു. അതേ സമയം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനം.

നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു

കാ​ട്ടാ​ക്ക​ട: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ടു ഇ​ഞ്ച് വീ​തം തു​റ​ന്ന​ത്. ഡാ​മി​ല്‍ 80.100 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.75 മീ​റ്റ​ര്‍ ആ​ണ്. കാ​ല​ര്‍​ഷം ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച 79.240 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് രാ​വി​ലെ​യോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ത​ല്‍​ക്കാ​ലം ര​ണ്ടി​ഞ്ച് തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ ഡാ​മി​ലെ​ത്തു​ക​യും ജ​ല​നി​ര​പ്പ് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി​യും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന നെ​യ്യാ​ര്‍, ക​ല്ലാ​ര്‍, മു​ല്ല​യാ​ര്‍ തു​ട​ങ്ങി​യ വ​ലി​യ ന​ദി​ക​ളും മ​ണി​യ​ങ്ക​ത്തോ​ട്, കാ​ര​ക്കു​ടി, അ​ഞ്ചു​നാ​ഴി​ത്തോ​ട്, കാ​ര​യാ​ര്‍ തു​ട​ങ്ങി​യ 20 ചെ​റു ന​ദി​ക​ളി​ലും ക​ന​ത്ത വെ​ള്ള​മാ​ണ് ഉ​ള്ള​ത്. വ​ന​ത്തി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ല്ല…

കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍; ചരിത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ ചേരുമെന്ന് വിവരം. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച്‌ കാബിനറ്റ് ചേരുന്നത്. ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാബിനറ്റ് യോഗത്തിന് മുന്നോടിയായി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയും സാമ്ബത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയും യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗങ്ങള്‍ക്ക് ശേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷാ സമിതി ചേരുന്നത്. കൊറോണ പ്രതിസന്ധിയും സാമ്ബത്തിക പുനരുജ്ജീവ പദ്ധതിയും സാമ്ബത്തിക സമിതി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് ഒന്നിന് ശേഷമുള്ള ആദ്യ സാമ്ബത്തിക സമിതി യോഗമാണ്‌ എന്നതും ശ്രദ്ധേയാണ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.