കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്‌ലോട്ടിങ് റസ്റ്റോറന്റ് കായലില്‍ മുങ്ങി; ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി

തിരുവനന്തപുരം: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്‌ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. വേളി ടൂറിസ്റ്റ് വില്ലേജിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് കനത്ത മഴയെ തുടര്‍ന്ന് കായലില്‍ മുങ്ങിപ്പോയത്. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ വേളി കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. ആറുമാസം മുന്‍പാണ് 75 ലക്ഷം രൂപ ചെലവഴിച്ച്‌ ഫ്‌ലോട്ടിങ് റസ്റ്റോറന്റ് നവീകരിച്ചത്. മലിനജലം കളയുന്ന സംവിധാനത്തിലൂടെ കായല്‍ വെള്ളം കയറിയതാവാമെന്ന് നിര്‍മ്മാണ കമ്ബനിയുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. ലോക്ഡൗണായതിനാല്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. റെസ്റ്റോറന്റിലെ മലിനജലം പുറത്തേക്ക് കളയാനുള്ള സംവിധാനത്തിലൂടെ കായല്‍ വെള്ളം അകത്ത് കയറിയതാണ് മുങ്ങാന്‍ കാരണമെന്നും ജീവനക്കാരുടെ അശ്രദ്ധയാണിതിന് കാരണമെന്നുമാണ് നിര്‍മ്മിച്ച സ്വകാര്യകമ്ബനിയുടെ വിശദീകരണം. വെള്ളം കയറി തുടങ്ങിയതോടെ ഫയര്‍ ഫോഴ്‌സ് എത്തി വെള്ളം…

പ്രിയനുമൊത്തു കണ്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു ഗീത യാത്രയായി; രണ്ടു ദശാബ്ദത്തോളം തന്റെ പാതിയായി ജീവിച്ചവളെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാനടിക്കറ്റിനായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിജയകുമാര്‍ പ്രവാസ ലോകത്തും

കൊല്ലങ്കോട് : മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയില്‍ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്നവള്‍ പോയിരിക്കുന്നു. കഴിഞ്ഞ ലീവിനു വന്നപ്പോള്‍ തറകെട്ടി ഒരുക്കിയ വീടിന്റെ പണി ഇനി ആര്‍ക്കു വേണ്ടി പൂര്‍ത്തിയാക്കണം…. കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്നു വിജയകുമാറിന്റെ മാത്രം വേദനയല്ലാതായിരിക്കുന്നു. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം ഇന്നു പിറന്ന നാടിന്റെയും നൊമ്ബരമാണ്. നാട്ടിലെത്താന്‍ വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്ന വിജയകുമാറിന്റെ വാക്കുകള്‍ കണ്ണീരോടെയല്ലാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കേള്‍ക്കാനാവില്ല. അതു കൊണ്ടു തന്നെ അവര്‍ നിശ്ചയിച്ചു ഗീതയുടെ സംസ്‌കാരം വിജയകുമാര്‍ എത്തിയിട്ടു മതി. കോവിഡ് പരിശോധനകള്‍ നെഗറ്റീവ് ആയെങ്കിലും 17നു വിജയകുമാറിന് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഗീതയുടെ ഭര്‍ത്താവ്…

ഒമാനില്‍ 298 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനില്‍ 298 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതു വരെ റിപ്പോര്‍ട്ട്​ ചെയ്​തതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ്​ ബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളില്‍ 209 പേര്‍ വിദേശികളും 89 പേര്‍ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗമുക്​തി നേടിയവരുടെ എണ്ണം 1250ല്‍ നിന്ന്​ 1289 ആയി ഉയര്‍ന്നിട്ടുണ്ട്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 2713 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 245 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 2971 ആയി. 658 പേര്‍ക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.

കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇടുക്കി ഡാമില്‍ 45 ശതമാനം വെള്ളം; മുന്‍ വര്‍ഷത്തെക്കാള്‍ 17 അടി കൂടുതല്‍;ഡാമുകളിലെല്ലാം 10 ശതമാനത്തോളം അധികജലം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തേക്കാളും 17 അടി വെള്ളം കൂടുതല്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ വൈദ്യുതോപയോഗം കുറഞ്ഞത് കൊണ്ട് വൈദ്യുതോല്‍പാദനവും കുറഞ്ഞിരുന്നു. ഇതാണ് ജലനിരപ്പിന്റെ ഉയര്‍ച്ചയ്ക്ക് കാരണം. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളില്‍ 35 ശതമാനത്തോളം വെള്ളമുണ്ട്.. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം അധിക ജലമാണ് സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലുള്ളത്. ഇടുക്കി ഡാമില്‍ ഇപ്പോള്‍ 45 ശതമാനം വെള്ളമാണുള്ളത്. ഈ വര്‍ഷവും പ്രളയസാധ്യത തള്ളാനാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 8 പ്രമുഖ പരിസ്ഥിതി, പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം…

ഒരു ദിവസം 881 മരണം; ബ്രസീല്‍ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു

സാവോപോളോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 881 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്​ടമായവരുടെ എണ്ണം 12,400 ആയി. രോഗബാധിതരുടെ എണ്ണം 1,77,589 ഉം. രോഗബാധിതരുടെ എണ്ണത്തില്‍ ജര്‍മനിയെയും ഫ്രാന്‍സിനെയും മറികടന്നിരിക്കയാണ്​​ ബ്രസീല്‍. ഏതാനും ദിവസങ്ങള്‍ക്കിടെയാണ്​ ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്​. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിക്കു​േമ്ബാഴും ലോക്​ഡൗണിനെതിരെയാണ്​ പ്രസിഡന്‍റ്​ ജയ്​ര്‍ ബൊല്‍സൊ​നാരോ. കോവിഡിനെക്കാളും വലിയ പ്രതിസന്ധിയാണ്​ വിപണി അടച്ചിടുന്നതു മൂലമെന്നാണ്​ ബൊല്‍സൊ​നാരോയുടെ അഭിപ്രായം.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കും; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബസ് സര്‍വീസിന്‌ നിലവിലെ ചാര്‍ജിനെക്കാള്‍ ഇരട്ടിയാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബസ് സര്‍വീസിന്‌ നിലവിലെ ചാര്‍ജിനെക്കാള്‍ ഇരട്ടി ചാര്‍ജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് ചാര്‍ജ്. പൊതുജനങ്ങളെ ഇത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 25 പേര്‍ക്ക് മാത്രമേ ഒരു ബസില്‍ യാത്ര അനുവദിക്കുകയുള്ളൂ. ഐ.ഡികാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ഗതാഗതമന്ത്രി പറഞ്ഞു. പൊതുഗതാഗതം ആരംഭിക്കുമ്ബോള്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്‌. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിശ്ചിത കാലയളവിലേക്കായിരിക്കും വര്‍ദ്ധന ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുഗതാഗതം ആരംഭിച്ചാല്‍ കൊണ്ടുപോകാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണത്തില്‍ പരിമിതിയുണ്ട്. 25 യാത്രക്കാരെ മാത്രമേ ഒരുസമയം കൊണ്ടുപോകാന്‍ സാധിക്കൂ. അത് കെ.എസ്.ആര്‍.ടി.സിക്കും സ്വകാര്യ ബസ് ഉടമകള്‍ക്കും വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. സാധാരണ ബസ് സര്‍വീസില്‍ നാല്‍പതോളം സീറ്റിംഗ് കപ്പാസിറ്റിയും അതിനൊപ്പം…

ഓരോ കുപ്പിക്കും നികുതി 202 ശതമാനം, കോവിഡ് സെസ്സ് 35 ശതമാനം ; മദ്യ വിലയിലെ വര്‍ധന ഇങ്ങനെ…

തിരുവനന്തപുരം : വിദേശ മദ്യത്തിന് 35 ശതമാനം സെസ്സ് ചുമത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനം അധിക നികുതി ചുമത്തും. മദ്യത്തിന്റെ വിലയല്ല വര്‍ധിപ്പിച്ചത്. മദ്യത്തിന്റെ വില്‍പ്പന നികുതിയിലാണ് 35 ശതമാനം സെസ്സ് ചുമത്തിയിട്ടുള്ളത്. ഓരോ കുപ്പിയുടെയും വിലയുടെ പുറത്താണ് സെസ്സ് വരിക. വിദേശമദ്യത്തിന് എല്ലാത്തിനും 35 ശതമാനമാണ് നികുതി ചുമത്തുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനം സെസ്സാണ് ചുമത്തുകയെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനമാണ്. ബിയറിന്റെ നികുതി 102 ശതമാനം. ഇതിന്മേലാണ് പുതുതായി 35 ശതമാനം കോവിഡ് സെസ്സ് ചുമത്തുന്നത്. പുതുക്കിയ അധിക നികുതി മദ്യശാലകള്‍ തുറക്കുമ്ബോള്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് എത്ര വരുമാനം വര്‍ധിക്കും എന്നത് വില്‍പ്പനയെ ആശ്രയിച്ചിരിക്കും. എങ്കിലും…

ഇനി കഴിക്കാന്‍ മാത്രമല്ല ; മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ ചക്ക ഉപയോഗിക്കാം

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇനി അതിവേഗം ചാര്‍ജ് ചെയ്യാന്‍ നമ്മുടെ ചക്കയ്ക്ക് കഴിയും. ഇതിനായി ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച്‌ ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കുന്നത്. ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്‌ടോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ്‌ കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്ബോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്‌ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു. സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്നും ഗവേഷകന്‍ പറയുന്നു. അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍…

ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ തീവ്രവാദി ആക്രമണം; ദാരുണമായി കൊല്ലപ്പെട്ടത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും ഉള്‍പ്പെടെ 16 പേര്‍; സംഭവം കാബൂളില്‍

കാബൂള്‍: കാബൂളിലെ ആശുപത്രിയില്‍ തീവ്രവാദി ആക്രമണം. പ്രസവ വാര്‍ഡിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദഷ്ടി ബര്‍ച്ചിയിലാണ് സംഭവം. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ 80 അമ്മമാരെയും കുട്ടികളെയും ഒഴിപ്പിച്ചെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി താരിഖ് ആര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊതുആരോഗ്യ ഉപമന്ത്രി വാഹിദ് മജ്‌റോ സ്ഥലത്തെത്തി. തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം പ്രാകൃതമാണെന്ന് ഇന്ത്യ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യം ദുഃഖമറിയിച്ചു. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കള്ള് ഷാപ്പുകള്‍ തുറന്നു, കുടിയന്മാര്‍ കൂട്ടത്തോടെ എത്തി, ആദ്യ മണിക്കൂറില്‍ത്തന്നെ തീര്‍ന്നു, പലരും നിരാശയോടെ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകള്‍ തുറന്നതോടെ കുടിയന്‍മാര്‍ കൂട്ടത്തോടെ കള്ള് വാങ്ങാന്‍ ഷാഷുകളിലെത്തി. എന്നാല്‍ കള്ള് ആവശ്യത്തിന് കിട്ടാത്തതിനാല്‍ പലര്‍ക്കും കിട്ടിയില്ല. ഇതിനെച്ചൊല്ലി പലയിടങ്ങളിലും തര്‍ക്കവും വാക്കേറ്റവുമായി. ഷാപ്പുകളില്‍ കുപ്പികളുമായി എത്തുന്നവര്‍ക്കാണ് കള്ള് നല്‍കുക. ഷാപ്പില്‍ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. കള്ള് കിട്ടിയില്ലെങ്കിലും ഷാപ്പുകള്‍ തുറന്നതിന്റ ആഹ്ളാദത്തിലാണ് കുടിയന്‍മാര്‍. എത്രനാളായി കള്ളേ നിന്നെയൊന്ന് കണ്ടിട്ട് കള്ളിനെ നോക്കി ചില കുടിയന്‍മാര്‍ പറഞ്ഞു. ചിലര്‍ കള്ള് കിട്ടാതെ നൊമ്ബരത്തോടെ മടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ള് കിട്ടുമെന്ന പ്രതീക്ഷ വച്ച്‌ പുലര്‍ത്തുകയാണ് അവര്‍. എന്നാല്‍ ആവശ്യത്തിന് കള്ളെത്താത്തതിനാല്‍ പകുതിയോളം ഷാപ്പുകള്‍ മാത്രമാണ് തുറന്നത്. കള്ളില്ലാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ലൈസന്‍സ് ലഭിച്ച നാലു ഷാപ്പുകളും ഇന്ന് തുറക്കാന്‍ ഇടയില്ലെന്നാണ് വിവരം. കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ആകെയുള്ള 805 കള്ള് ഷാപ്പുകളില്‍ 530 ഷാപ്പുകളാണ്…