112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്:

സന:  യെമനില്‍ ഹൂതി വിമതര്‍ 112 ദിവസം ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത് സജീവന്‍ (28), ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദീപാഷ് (37) എന്നിവരെയാണ് മോചിപ്പിച്ചത്.

നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്.

കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം. ദിപാഷ് രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം.

സഊദി-ഹൂതി തര്‍ക്കത്തിനിടയിലാണ് ജനുവരി രണ്ടിന് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്ക് കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. 11 ജീവനക്കാരെയാണ് തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പെടെ ഏഴ് ഇന്‍ഡ്യക്കാരുണ്ട്.

കപ്പലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചു എന്നാണ് ദീപാഷിന്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാന്‍ മാസം തീരുന്നമുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്ത് ദീപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപിങ് കംപനി മുന്‍കൈയെടുത്താണ് മുഴുവന്‍ പേരുടെയും മോചനത്തിന് വഴിതുറന്നതെന്ന് ദീപാഷിന്റെ അച്ഛന്‍ കേളപ്പന്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്ബ് വീട് പണയപ്പെടുത്തി ഉപജീവനമാര്‍ഗം തേടിപ്പോയതാണ് മേപ്പയൂര്‍ മൂട്ടപ്പറമ്ബിലെ ദീപാഷ്. ഈ വിഷുക്കാലത്ത് മകന്‍ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അച്ഛനുമമ്മയേയും നാല് മാസം മുമ്ബ് തേടിയെത്തിയത് ദീപാഷ് ജോലി നോക്കിയിരുന്ന അബൂദബിയിലെ കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു എന്ന വാര്‍ത്തയാണ്. വല്ലപ്പോഴും ദീപാഷിന്റെ ശബ്ദ സന്ദേശം കിട്ടുമെങ്കിലും മകന്‍ എവിടെയെന്നുപോലും വീട്ടുകാര്‍ക്ക് അറിയാമായിരുന്നില്ല. ഇതിനിടെയാണ് മകനെ മോചിപ്പിച്ച സന്തോഷവാര്‍ത്ത എത്തിയത്.

https://twitter.com/YeshiSeli/status/1518253801588809728?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1518253801588809728%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FYeshiSeli2Fstatus2F1518253801588809728widget%3DTweet

Related posts

Leave a Comment