സ്വർണക്കടത്ത് ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്ഐ

കണ്ണൂർ ∙ കേസുകളിൽ പ്രതിയും അനഭിമതനുമായ ആകാശ് തില്ലങ്കേരിക്കു ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എം.ഷാജർ.

ക്രിക്കറ്റ് മത്സരത്തിലെ വിജയത്തിനാണ് ആകാശിനു ഡിവൈഎഫ്ഐ നേതാവ് സമ്മാനം നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ചയാളാണ് ആകാശ്.

ഈ സംഘവുമായി ബന്ധപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.

കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയതിനു ഡിവൈഎഫ്എ ആകാശിനെതിരെ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

Related posts

Leave a Comment