സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം.

ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380ല്‍ എത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത് വന്നാല്‍ മാത്രമെ സംസ്ഥാനത്ത് സ്വര്‍ണ കടകള്‍ തുറക്കാന്‍ കഴിയൂ. നിലവില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് സ്വര്‍ണം വാങ്ങാന്‍ കഴിയുക.

അതിനിടെ കോഴിക്കോട് കമ്മത്ത് ലൈനില്‍ തുറന്ന സ്വര്‍ണക്കടകള്‍ പൊലീസ് അടപ്പിച്ചു. സ്വര്‍ണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കടകള്‍ അടപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച നാല് സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Related posts

Leave a Comment