സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല

പാലക്കാട്: സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്.

ഇന്നും തിരച്ചില്‍ തുടരും. മൂന്നാം തിയ്യതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ രണ്ട് ദിവസമായി വനത്തിനകത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല.

അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടര്‍ ബോള്‍ട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാജന്‍റെ വസ്ത്രവും, ടോര്‍ച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ ദൂരംവരെ പൊലീസ് നായ മണം പിടിച്ച്‌ പോയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള ആദിവാസികള്‍ അടങ്ങുന്ന സംഘം ഇന്ന് തിരച്ചിലിനിറങ്ങും. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്ബിന് സമീപത്ത് വെച്ചാണ് രാജനെ കാണാതായത്.

Related posts

Leave a Comment