സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

തിരുവനന്തപുരം: ബഹുഭാഷ പണ്ഡിതനും പത്മശ്രീ പുരസ്‌കാര ജേതാവും സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു.

90 വയസ്സായിരുന്നു. രാവിലെ ഒമ്ബതേകാലോടെ വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നു വിയോഗം. സംസ്‌കാരം രാത്രി എട്ട് മണിക്ക്.

2008ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. ഗവേഷണ പ്രബന്ധങ്ങളിലൂടെ മൂന്ന് ഡീ-ലിറ്റ് നേടിയ ആദ്യ പണ്ഡിതന്‍ കൂടിയാണ്. നാല് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

വിശ്വസാഹിത്യ വിജ്ഞാനകോശം പരമ്ബരകളുടെ സാരഥിയുമായിരുന്നു. ഡോ. വെള്ളായണി അര്‍ജുനന്‍.

നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു ഇരുപതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാധാമണിയാണ് ഭാര്യ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.

Related posts

Leave a Comment